നല്ല കുട്ടിയും അനുസരണയില്ലാത്തവരും; സമൂഹത്തിലെ രണ്ട് കൂട്ടര്‍; മൈന്‍ഡ് ഗെയിമല്ല, റിയല്‍ സ്വഭാവം
ബിഗ് ബോസ് വീട്ടിലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ജാസ്മിനും നോറയും അന്‍സിബയും. മൂന്ന് പേരും മൂന്ന് തരത്തിലുള്ള മത്സരമാണ് കളിക്കുന്നത്. പരസ്പരം പലപ്പോഴായി ഇവര്‍ ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതല്‍ക്കു തന്നെ നോറയും ജാസ്മിനും തമ്മില്‍ കോര്‍ത്തിട്ടുണ്ട്. തുടക്കത്തില്‍ ഒതുങ്ങിയിരുന്ന അന്‍സിബ പിന്നീട് ശക്തയായ ഗെയ്മര്‍ ആയി മാറുകയാണ്.
ഇപ്പോഴിതാ ഇവര്‍ മൂന്ന് പേരെക്കുറിച്ചുമുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സ്‌ട്രെയ്റ്റ് ആയി സംസാരിക്കുന്നവരും നല്ലത് ചമഞ്ഞ് സംസാരിക്കുന്നവരുമായിട്ടാണ് ഇവര്‍ മൂന്ന് പേരേയും കുറിപ്പില്‍ വര്‍ണിച്ചിരിക്കുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ് വായിക്കാം തുടര്‍ന്ന്.

എന്താണ് സ്‌ട്രെയ്റ്റ് ആയി പെരുമാറുന്നവരും മുന്‍പില്‍ നല്ലത് ചമഞ്ഞു പെരുമാറുന്നവരും തമ്മിലുള്ള വ്യത്യാസം, (പ്രത്യേകിച്ച് സ്ത്രീകളില്‍ എന്നു നോക്കാം. ) സ്‌ട്രൈറ്റ് ആയിട്ടുള്ളവര്‍ അപ്പോള്‍ തന്നെ react ചെയ്യുന്നു അതുകൊണ്ട് തന്നെ ഉള്ളില്‍ ഗ്രഡ്ജ് സൂക്ഷിക്കുന്നില്ല, സമൂഹത്തിന്റെ ഫ്രെയിമില്‍ അവര്‍ പ്രത്യക്ഷത്തില്‍ ഫിറ്റ് അല്ല, കാരണം അവര്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ ചുറ്റും സപ്പോര്‍ട്ട് ഉണ്ടായി തന്റെ തെറ്റുകളെ പോലും ഏറ്റു പിടിക്കുവാനോ ആളെ കൂട്ടുന്നില്ല.
അവരെ ആയിരിക്കും ഏറ്റവും കൂടുതല്‍ സൊസൈറ്റി കുറ്റപ്പെടുത്തുക, കാരണം സ്‌ട്രൈറ്റ് ആയവര്‍ അപ്പോള്‍ തന്നെ റിയാക്ഷന്‍ കൊടുക്കുന്നു (ശരിക്കു വേണ്ടി ).സമൂഹത്തിന്റെ നല്ല കുട്ടി സപ്പോര്‍ട്ട് കൊണ്ട് തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കുന്നില്ല, ജാസ്മിനെ പോലുള്ളവര്‍ എക്‌സാമ്പിള്‍ .
ഇനി അന്‍സിബയെയും നോറയെയും പോലുള്ളവര്‍, സൗമ്യത കാട്ടുന്നത് തന്നെ, തന്റെ തെറ്റായ വാദങ്ങള്‍ക്ക് പോലും മറ്റുള്ളവരെ ഉപയോഗിക്കുവാന്‍ ഉള്ള തന്നെ കുറിച്ച് ഉള്ള പരസ്യം ആണു അവരുടെ പെരുമാറ്റം, മുന്‍പില്‍ ഇരുന്നു ചിരിച്ചാലും കുത്തുവാക്കുകള്‍ ആയോ ( ഹോട്ടല്‍ ടാസ്‌ക് ഇന്റര്‍വ്യൂ ), ആവശ്യമുള്ള സന്ദര്ഭങ്ങളില്‍ നിങ്ങളോടുള്ള പക ആയോ ( നോറ ജാസ്മിന്‍ റെസ്മിന്‍ കിച്ചന്‍ വര്‍ക്ക് ഇഷ്യൂ ) പരദൂഷണം ആയോ, ഒരു ആണിനെ സ്വാധീണിച്ചുകൊണ്ടോ അത് പുറത്ത് വരും.

മറ്റൊരാളെ ഒറ്റപ്പെടുത്താന്‍ പ്രിയപ്പെട്ടവരുടെ അടുത്ത് കരച്ചില്‍ പോലും ഉപയോഗിക്കപ്പെടും ( റെസ്മിനോട് ജാസ്മിനില്‍ നിന്നും മാറി നില്‍ക്കുവാന്‍ ഉള്ള നോറയുടെ കരച്ചില്‍ ), കുലകള്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്യും, നോറ ആ ഇഷ്യൂ അവളുടെ വര്‍ക്കിന്നോടുള്ള ആത്മാര്‍ത്ഥത ആയി അവതരിപ്പിക്കുകയും, എല്ലാ കളികളും അറിയുന്ന അന്‍സിബ അതിനെ ''യെസ് യെസ് ''' എന്ന് സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.
ഇതൊന്നും ബിഗ് ബോസിന് അകത്തെ മാത്രം കാര്യമല്ല സമൂഹത്തില്‍ മുഴുവന്‍ ഇതുപോലെ ആണു, ആദ്യത്തെ കൂട്ടര്‍ കുറവും രണ്ടാമത്തെ കൂട്ടര്‍ കൂടുതലും ആണു. മജോറിറ്റി രണ്ടാമത്തെ കൂട്ടര്‍ ആയതിനാല്‍ അത് നോര്‍മല്‍ ആണെന്നും ആദ്യത്തേത് അനുസരണക്കേട് ആണെന്നും ( മജോറിറ്റിക്കു പരിചയം ഇല്ലാത്തതിനാല്‍ ) ജഡ്ജ് ചെയ്യപ്പെടുകയും നോര്‍മലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതൊന്നും മൈന്‍ഡ് ഗെയിം അല്ല, റിയല്‍ സ്വഭാവം ആണു, പെരുമാറ്റം അല്ല പറയുന്നത്.


Click it and Unblock the Notifications