ഗെയിമോ പ്രണയമോ, നിങ്ങളെന്തിന് കുരു പൊട്ടിക്കണം? ചര്‍ച്ചയില്‍ ഇപ്പോഴും ജാസ്മിനും ഗബ്രിയും തന്നെ!

സംഭവബഹുലമായൊരു വിഷു സ്‌പെഷ്യല്‍ വീക്കെന്‍ഡ് എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസില്‍ അരങ്ങേറിയത്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് മോഹന്‍ലാല്‍ ഇരുവരോടും ആരാഞ്ഞു. പിന്നാലെ മറ്റ് താരങ്ങളോടും ഇക്കാര്യം മോഹന്‍ലാല്‍ ചോദിച്ചു. തങ്ങളുടെ അടുപ്പം സൗഹൃദമാണോ പ്രണയമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇരുവരോടും പറയുകയും ചെയ്തു.

അതേസയമം അകത്തും പുറത്തും ഈ സൗഹൃദം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ലവ് ട്രാക്കാണെന്ന ആരോപണമുയര്‍ന്നു വന്നിട്ടുണ്ട്. അകത്തും പുറത്തും ജാസ്മിനും ഗബ്രിയും വിമര്‍ശിക്കപ്പെടുകയാണ്. ഇതിനിടെ ഇപ്പോഴിതാ ഈ വിഷയത്തിലുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിന്‍ കിടിലന്‍ മത്സരാര്‍ത്ഥിയാണെന്നാണ് കുറിപ്പില്‍ ആരാധകന്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ജബ്രി മത്സരാര്‍ത്ഥികള്‍ക്കെതിരെ ഞാനുള്‍പ്പടെ കൂടുതല്‍ പേരും ശക്തമായി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാലും ഒരു കാര്യം പറയാതെ വയ്യ. സത്യത്തില്‍ ജാസ്മിന്‍ ഒരു കിടിലം മത്സരാര്‍ത്ഥിയാണ്. ഷോ ഇത്ര ദിവസം ആകുമ്പോളും ജബ്രി മത്സരാര്‍ത്ഥികളെ കുറിച്ചാണല്ലോ ആദ്യം മുതല്‍ ഇപ്പോളും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ച നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ചര്‍ച്ച നടക്കുന്നു എന്നത് അവരുടെ ഗെയിമിന്റെ വിജയം അല്ലേ.

നമ്മള്‍ അവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോളും ഒന്ന് ചോദിക്കട്ടെ. അവര്‍ അവിടെ കാട്ടിക്കുട്ടുന്നത് അവരുടെ ഗെയിംസ് സ്ട്രാറ്റജി ആകുന്നതില്‍ എന്താണ് തെറ്റ്. അതാണ് അവരുടെ ഗെയിം. അതില്‍ അവര്‍ വിജയിക്കുന്നു. പുറത്തെ ചര്‍ച്ചയില്‍ അവര്‍ എപ്പോളും ഉണ്ട്.അത് അവരുടെ വിജയം. അവരുടെ ഈ ഗെയിമില്‍ ഈ വൈല്‍ഡ് കാര്‍ഡില്‍ കയറിവര്‍ മറ്റ് മത്സരാര്‍ത്ഥികള്‍ എന്തിന് ഇങ്ങനെ കുരു പൊട്ടിക്കണം.

Bigg Boss

മറ്റ് മത്സരാര്‍ത്ഥികളോടാണ്/ ഒന്നും അവിടെ ചെയ്യാനില്ലാത്ത കുറച്ച് നിര്‍ഗുണങ്ങളോടാണ്. നിങ്ങള്‍ കരഞ്ഞ് കുരു പൊട്ടിക്കരുത്. നിങ്ങളും ഗെയിം കളിക്കു. പ്രേക്ഷകരോട് ഒന്ന് കൂടി ജബ്രിയിലെ ജാസ്മിന്‍ കിടിലം മത്സരാര്‍ത്ഥി ആണ്. ശരിയോ തെറ്റോ ആയിക്കോട്ടെ നല്ല ബ്രില്യന്റ് ഗെയിം കളിക്കുന്നു. ഇത് ഒരു ഗെയിം ഷോ അല്ലേ. വാഴകളെ സപ്പോര്‍ട്ട് ചെയ്യാതെ നല്ല ഗെയിമിനെ സപ്പോര്‍ട്ട് ചെയ്യാം. അനാവശ്യമായി എന്തിനും ഏതിനും അവരെ വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്യുന്നത് ഒഴിവാക്കാം.

മത്സരത്തെ ആരെയും വിമര്‍ശിക്കാം. ജാസ്മിന്‍ ഞാന്‍ നിങ്ങളെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ഇനിയും വിമര്‍ശിക്കുമായിരിക്കാം. എന്നാലും പറയട്ടെ ആദ്യ ദിവസം മുതല്‍ ഉള്ള കാര്യങ്ങള്‍ വിലയിരുത്തിയാല്‍ നിങ്ങള്‍ ഒരു കിടിലം ബ്രില്യന്റ് മത്സരാര്‍ത്ഥിയാണ്. ഫൈനല്‍ 5 ല്‍ ഉണ്ടാവാന്‍ അര്‍ഹത ഉള്ള ആള്‍. നിങ്ങള്‍ ഒറ്റക്കോ കൂട്ടായോ ബിഗ ്‌ബോസ് കളിക്കൂ. നിങ്ങളുടെ ഗെയിമുമായി നിങ്ങള്‍ മുന്നോട്ട് പോകു. നമുക്ക് വിശാലമായ മനസോടെ ഈ ഗെയിമിനെ കാണാം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X