പറയുന്നതെല്ലാം നുണ, സ്വയം കിടിലമെന്ന് പറഞ്ഞാല്‍ കിടിലം ആകില്ല! നോറയെ വലിച്ചുകീറി ജാസ്മിന്‍
ബിഗ് ബോസില്‍ നോറയ്‌ക്കെതിരെ ആഞ്ഞടിച്ച് ജാസ്മിന്‍. തുടക്കം മുതല്‍ക്കെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ട്. പലപ്പോഴായി പരസ്പരം പോരടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നിതാ ടാസ്‌കിനിടെ ജാസ്മിനും നോറയും തമ്മില്‍ കോര്‍ത്തിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരങ്ങള്‍.
ജാസ്മിന് മാറ്റമില്ല. പെരുമാറാന്‍ അറിയില്ല. ബേസിക് ക്വാളിറ്റിയില്ല എന്ന് നോറ പറഞ്ഞു. ഈ സമയം ജാസ്മിന്‍ ജിന്റോയെ തുടര്‍ച്ചയായി പിച്ചുകയും നുള്ളുകയുമൊക്കെ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. നോറ ഇത് ചൂണ്ടിക്കാണിച്ചതോടെ ബിഗ് ബോസ് ഇടപ്പെട്ടു. ഇതൊരു ടാസ്‌കല്ലേ, എന്താണ് അതിന് ഇടയില്‍ ഇങ്ങനൊക്കെ എന്ന് ബിഗ് ബോസ് ചോദിച്ചു.

പിന്നാലെ ജാസ്മിന്‍ മറുപടിയുമായി എത്തുകയായിരുന്നു. തമാശയ്ക്ക് ചെയ്തതാണ്. മാറ്റങ്ങള്‍ ഉണ്ടെന്ന് നോറ തന്നെ പറഞ്ഞതാണ്. മാറിയിട്ടില്ല എന്നത് നോറയുടെ കാഴ്ചപ്പാടാകും. കേട്ടപ്പോള്‍ ചിരിയാണ് വന്നത്. ബജറ്റ് എഴുതാന്‍ നേരം തനിക്ക് മാത്രമല്ല, ശ്രീതുവിനും ദേഷ്യം വന്നിരുന്നു. അത് സ്വാഭാവികമാണ്. ഏല്‍പ്പിച്ച ജോലി ചെയ്യുന്നതിനിടെയാണ്. ആ സമയത്ത് അവിടെ ബുദ്ധിമുട്ട് വരുമ്പോള്‍ ദേഷ്യം വരും. ഇല്ലാതെ സൗമ്യമായി എന്താ നോറ പ്രശ്‌നം എന്ന് ചോദിക്കാന്‍ അറിയില്ലെന്നും ജാസ്മിന്‍ പറയുന്നു.
നോറയോട് എന്താണ് പറയേണ്ടത് എന്നെനിക്ക് അറിയില്ല. നോറ പറയുന്നു ഇരുന്ന് സംസാരിക്കാമെന്ന്. ഇന്നു വരെ നോറയുടെ അടുത്ത് ഇരുന്ന് സംസാരിക്കാന്‍ പോയിട്ടുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലാരിറ്റി കിട്ടിയിട്ടുണ്ടോ? നോറ സംസാരിക്കുന്നത് രാഷ്ട്രീയത്തില്‍ സംസാരിക്കുന്നത് പോലെയാണ്. ജനങ്ങള്‍ കണ്ടിട്ടുണ്ട്, ജനങ്ങള്‍ക്ക് അറിയാം. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളോട് പറയാം എന്നൊക്കെയാണ്. ജനങ്ങള്‍ ആണ് വോട്ട് തരുന്നത്. എപ്പോഴും ജനങ്ങള്‍ ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ മാത്രം വോട്ട് കിട്ടത്തില്ലെന്ന് ജാസ്മിന്‍ പറഞ്ഞു.
എന്റെ പ്രവര്‍ത്തികള്‍ മോശമാണെങ്കില്‍ ഉറപ്പായും ഞാന്‍ പുറത്ത് പോയിരിക്കും. എന്ന് കരുതി, ഇവിടെയുള്ള ആരോടും മിണ്ടാതെ ക്യാമറയുടെ മുന്നില്‍ മാത്രം പോയി നിന്ന് സംസാരിക്കുന്ന വ്യക്തി എന്നോട് പറയുകയാണ് ജാസ്മിന്‍ എന്നോട് സംസാരിക്കുന്നില്ല. ഒരു ടാസ്‌കില്‍ നോറയോട് ഞാനൊരു ചോദ്യം ചോദിച്ചപ്പോള്‍ നോറ പറഞ്ഞ മറുപടി ഓര്‍ക്കുന്നുണ്ടോ, ഒറ്റയ്ക്ക് കളിക്കുന്നവരോടെ സംസാരിക്കൂവെന്ന്. എന്നിട്ട് നോറ പറയുകയാണ് ജാസ്മിന്‍ ഇരുന്ന് സംസാരിക്കുന്നില്ല.
നോറ പറയുന്നതില്‍ എനിക്ക് യാതൊരു കഴമ്പുമുള്ളതായി തോന്നുന്നില്ല. ഇത്രയും പേര്‍ ജാസ്മിന്റെ പേര് പറഞ്ഞിട്ടും ഞാന്‍ കേട്ടിരുന്നു. ഒരു എതിര്‍പ്പും കാണിച്ചിട്ടില്ല. പറയുന്നത് എന്തെങ്കിലും കഴമ്പ് തോന്നുന്നത് കൊണ്ടാണ്. അതിന് വാല്യു കൊടുക്കുകയാണ്. നോറ പറയുന്നതില്‍ ഒരു കഴമ്പുമില്ല. നോറ കൂടുതല്‍ സംസാരിക്കുന്നത് സായിയോടാണ്. പക്ഷെ സായ്ക്ക് പോലും ക്ലാരിറ്റി കിട്ടിയിട്ടില്ല.

നോറ തിരിച്ച് ചോദ്യങ്ങള്‍ വരില്ല എന്ന് ഉറപ്പുള്ളിടത്ത് മാത്രമാണ് സംസാരിക്കുക. എന്നോട് ഇന്നു വരെ നോറ ഒരു കാര്യവും വന്ന് സംസാരിച്ചിട്ടില്ല. ജാസ്മിനോട് പേഴ്‌സണല്‍ ഗ്രഡ്ജ് ഇല്ലെന്ന് പറയുന്ന ആളാണ് ജാസ്മിന്റെ കല്യാണത്തിന് പോകുമോ എന്ന് ചോദിച്ചപ്പോള്‍ മുഖത്തടിച്ചത് പോലെ ഞാന്‍ പോകില്ല എന്ന് പറഞ്ഞത്. ജാസ്മിന്‍ തിരുത്തണമെന്ന് പറയുന്നു. ജാസ്മിന്‍ എന്താണ് തിരുത്തേണ്ടത്?
നോറ ഇപ്പോള്‍ ജാസ്മിന്റെ ചേഷ്ട എന്ന് പറഞ്ഞു. നോറയ്ക്ക് ആ വാക്ക് കിട്ടിയത് സിജോയില്‍ നിന്നാണ്. സ്വന്തമായി ഒന്നുമില്ലാത്തതിനാല്‍ വല്ലവരില്‍ നിന്നും കടമെടുത്തും നുണകള്‍ മാത്രം പറഞ്ഞും ബില്‍ഡ് ചെയ്യുന്ന ഒരാളുടെ കാര്യം കേള്‍ക്കാന്‍ എനിക്ക് താല്‍പര്യം തോന്നിയില്ല. വ്യൂ പോയന്റല്ല നുണകളാണ് പറയുന്നത്. കേട്ടിരിക്കാന്‍ തോന്നിയില്ല. നോറ ടാലന്റഡ് ആണെന്ന് നോറ പറഞ്ഞാല്‍ ആകില്ല. ഞാന്‍ കിടിലം ആണെന്ന് പറഞ്ഞാല്‍ ഞാന്‍ കിടിലം ആകില്ല. എന്തെങ്കിലും ഒരു സാധനമുണ്ടോ? എന്നും ജാസ്മിന്‍ ചോദിക്കുന്നു.


Click it and Unblock the Notifications