നെഗറ്റീവ് അപ്‌സരയ്ക്കും നോറയ്ക്കും, ജാസ്മിന് വേണ്ടി ചരടുവലി; പ്രേക്ഷകര്‍ക്ക് മനസിലാകുന്നില്ലേ?
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. തുടക്കത്തില്‍ തന്നെ ടോപ് ഫൈവിലെത്തുമെന്ന് വിലയിരുത്തപ്പെടുന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. എന്നാല്‍ കടുത്ത വിമര്‍ശനങ്ങളും ജാസ്മിന് നേരിടേണ്ടി വരാറുണ്ട്. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം കടുത്ത വിമര്‍ശനങ്ങളിലൂടെ കടന്നു പോയതാണ്. എന്നാല്‍ അമ്പരപ്പിച്ചു കൊണ്ട് പോയ ആഴ്ച ഗബ്രി ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു.
ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ജാസ്മിന്‍ ബിഗ് ബോസിന്റെ ഫിനാലെയില്‍ കയറാന്‍ അര്‍ഹയല്ലെന്നാണ് വൈറലാകുന്ന കുറിപ്പില്‍ പറയുന്നത്. എന്താണ് ജാസ്മിന്‍ ഇതുവരെ ചെയ്തിട്ടുള്ളതെന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ചര്‍ച്ചയായി മാറുകയാണ് ഈ കുറിപ്പ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഈ സീസണില്‍ ഫിനാലെ കയറാന്‍ വരെ ജാസ്മിന് യോഗ്യതയില്ല. എന്ത് ചെയ്തിട്ടാണ് ഇവളെ സ്‌പോട്ട് ചെയ്യുന്നത്? ഏത് ടാസ്‌ക് ആണ് മര്യാദക്ക് കളിച്ചിട്ടുള്ളത്? ഗബ്രിയുമായി കുറച്ച് കുത്സിത കണ്ടെന്റ്‌സ് പൊതു വേദിയില്‍ ഉണ്ടാക്കിയിട്ടുണ്ട്. റസ്മിനും ഗബ്രിയും ജാസ്മിനും കൂടി പരദൂഷണ കമ്മറ്റി വേറെയും. അതുകൊണ്ട് പൊതു വേദിയില്‍ എങ്ങനെയൊക്കെ കുത്സിതത്തില്‍ ഏര്‍പ്പെടാം അല്ലെങ്കില്‍ ഏര്‍പ്പെടണം എന്ന് സമരം ചെയ്യുന്നവര്‍ സ്വാഭാവികമായി ഇവളെ സപ്പോട്ട് ചെയ്ത് പോന്നു.
കൂടാതെ കുറച്ച് വല്യാപ്പമാര് അതായത് മറ്റ് സീസണുകളില്‍ ഇതേവരെ കാണാത്ത കുറച്ച് ടീംസ് ഇവളുടെ പിആര്‍ ഏറ്റെടുത്ത് തല പൊക്കിയത് നിങ്ങളാരും കാണാതെ പോകരുത്. ഇവളുടെ ബാപ്പാന്റെ അനുജന്റെ പ്രായമുള്ള ജിന്റോ ചേട്ടനെയാണ് ഇവള്‍ പോടാ കോപ്പേ എന്നും ഷൊണ്ണന്‍ എന്നും കരിപ്പായി എന്നും കറുത്ത മത്സ്യകന്യകള്‍ എന്നും വിളിച്ച് ആക്ഷേപിച്ചത്. ഈ പുട്ടി തേച്ച് നടക്കുന്നവള്‍ക്ക് വര്‍ണവിവേചനം ഒട്ടുമില്ല എന്നതാണ് ഇതില്‍ നിന്ന് നാം മനസിലാക്കേണ്ടത്. അതൊന്നും ചോദിക്കാന്‍ ഒരു മോന്റെ മോനും തയ്യാറായിട്ടില്ല ഇതേവരെ.

സത്യത്തില്‍ പാവം അപ്‌സരയേയും നോറയേയും പ്രത്യക്ഷ്യത്തില്‍ വീക്കന്റില്‍ ബൂസ്റ്റ് ചെയ്ത് കാണിച്ച് ഇവള്‍ക്ക് വേണ്ടി നൈസായിട്ട് ചരടുവലിക്കുന്നതാണ് നിലവില്‍ സംഭവിക്കുന്നത്. അത് ഇന്നലത്തെ എപ്പിസോഡില്‍ കറക്ട് മനസിലാക്കാവുന്നതാണ്. അവസാനം പുറത്ത് നെഗറ്റീവ് വരുന്നത് അപ്‌സരക്കും നോറക്കും മാത്രമായി. പ്രേക്ഷകര്‍ ഇതെന്താ മനസിലാക്കാത്തത്. കളികള്‍ പലവിധമാണ്. മാക്‌സിമം ജിന്റോ ചേട്ടനെ ഇഷ്ടപ്പെടുന്നവര്‍ വോട്ട് സ്പ്ലിറ്റ് ആക്കാതെ അദ്ദേഹത്തിന് മാത്രം വോട്ട് ചെയ്യുക.
അന്‍സിബയുടെ കാര്യം നിങ്ങള്‍ നോക്കേണ്ടതില്ല. അതിന് പിള്ളാര് വേറെയുണ്ട്. ജിന്റോ ജാസ്മിന്‍ അന്‍സിബ ചേര്‍ന്നുള്ള പോളുകളില്‍ അന്‍സിബക്ക് ജാസ്മിനേക്കാള്‍ മുന്‍തൂക്കം പലയിടത്തുമുണ്ട്. ജിന്റോച്ചനെ ഇഷ്ടപ്പെടുന്നവര്‍ ജിന്റോച്ചന് മാത്രം വോട്ട് ചെയ്യണം ഇനി അങ്ങോട്ട് എന്നു പറഞ്ഞ കുറിപ്പാണ് വെെറലായി മാറുന്നത്. നിരവധി പേരാണ് കുറിപ്പിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുന്നത്. അതേസമയം ഗബ്രിയുടെ പുറത്താകലിന് ശേഷം ജാസ്മിന് മുന്നോട്ടുള്ള യാത്ര കുറേക്കൂടി എളുപ്പമായിരിക്കുകയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.


Click it and Unblock the Notifications