അകത്തും പുറത്തും വിമര്‍ശനം, എന്നിട്ടും ജാസ്മിന്‍ ഇവിടെ വരെ എത്തി; മകളെയോര്‍ത്ത് അഭിമാനമെന്ന് ഉപ്പ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിന്നര്‍ ആരെന്ന് അറിയാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മത്സര രംഗത്ത് ഇനിയുള്ളത് ആറു പേര്‍ മാത്രമാണ്. ഫിനാലെ അടുത്തതോടെ പുറത്തായ താരങ്ങളില്‍ പലരും തിരികെ വന്ന് ഓര്‍മ്മകള്‍ പുതുക്കി മടങ്ങുകയാണ്. ജാന്‍മണിയും യമുനയും പൂജയുമൊക്കെ ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടിലെത്തിയിട്ടുണ്ട്. രസകരമായ നിമിഷങ്ങളാണ് ഇവരുടെ തിരിച്ചുവരവുകള്‍ സമ്മാനിക്കുന്നത്.
ഫിനാലെ അടുക്കുന്നതോടെ ആരാകും വിന്നര്‍ എന്ന ചോദ്യമാണ് എല്ലാവരുടേയും മനസില്‍. മിക്ക ചര്‍ച്ചകളിലും ഉയര്‍ന്നു വരുന്ന പേരുകളിലൊന്നാണ് ജാസ്മിന്റേത്. തുടക്കം മുതല്‍ സീസണ്‍ 6ലെ പ്രധാന കണ്ടന്റ് മേക്കറായി മാറാന്‍ ജാസ്മിന് സാധിച്ചിരുന്നു. അകത്തും അതിനേക്കാളുപരിയായി പുറത്തും ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന പേരാണ് ജാസ്മിന്‍ ജാഫറിന്റേത്.

ഗബ്രിയുമായുളള ജാസമിന്റെ സൗഹൃദം സമാനതകളില്ലാത്ത വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ജാസ്മിന്റെ ഉപ്പ ജാഫര്‍ ഖാനും പുറത്ത് വിവാദ നായകനായി മാറിയിരുന്നു. ജാഫര്‍ ഫാമിലി വീക്കിന്റെ ഭാഗമായി ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴും പിറന്നത് മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മകളുടെ ഗെയ്മിനെക്കുറിച്ചും നല്ല ഓര്‍മ്മകളുമൊക്കെ പങ്കുവെക്കുകയാണ് ജാഫര്‍.
''എന്റെ മകളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ഹൗസിന് അകത്തു നിന്നും പുറത്തു നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും അവള്‍ ഇവിടെ വരെ എത്തിയത് വലിയ നേട്ടമാണ്. ഒരു ഗെയ്മര്‍ എന്ന നിലയില്‍ ഞാന്‍ അവറെ അഭിനന്ദിക്കുന്നു. വിജയിച്ചാലും പരാജയപ്പെട്ടാലും ഗെയ്മുകളില്‍ തന്റെ ഏറ്റവും മികച്ചു തന്നെ അവള്‍ നല്‍കിയിട്ടുണ്ട്. നന്നായി ഗെയിം കളിച്ചില്ലായിരുന്നുവെങ്കില്‍ അവള്‍ തീര്‍ച്ചയായും ഇവിടെ വരെ എത്തില്ലായിരുന്നു'' എന്നാണ് ജാഫര്‍ പറയുന്നത്.
എല്ലാ നിമിഷങ്ങളും മറക്കാന്‍ സാധിക്കാത്തതാണ്. പക്ഷെ അവള്‍ സ്റ്റേജില്‍ മോഹന്‍ലാല്‍ സാറിനൊപ്പം നിന്ന നിമിഷമാണ് ഏറ്റവും പ്രിയപ്പെട്ടത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടനില്‍ നിന്നും എല്ലാ ആഴ്ചയിലും അഭിനന്ദനങ്ങളും വഴക്കുകളും കേള്‍ക്കുന്നു. എന്റെ മകളെക്കുറിച്ച് എനിക്ക് അഭിമാനം തോന്നാന്‍ ഇതില്‍ പരം എന്ത് വേണം എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ബിഗ് ബോസ് വീട്ടില്‍ വരാന്‍ സാധിച്ചത് തനിക്കും ഭാര്യയ്ക്കും മറക്കാന്‍ സാധിക്കില്ല. മകളുടെ നേട്ടമാണ് തങ്ങളെ ബിഗ് ബോസ് വീട്ടിലെത്തിച്ചത് എന്നത് ആ അനുഭവത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നുവെന്നും ജാഫര്‍ പറഞ്ഞു. ഫിനാലെ അടുത്തു നില്‍ക്കെ മകള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുകയാണ് ജാഫര്‍.

''ലോകത്തെ ഏതൊരു രക്ഷിതാവിനേയും പോലെ, എന്റെ മകള്‍ വിജയിക്കുന്നത് കാണാനാണ് ഞാനും ആഗ്രഹിക്കുന്നത്. അവള്‍ വിന്നറാകുമെന്ന് എനിക്ക് ഉറപ്പാണ്. ആറ് ഫൈനലിസ്റ്റുകളും മികച്ച ഗെയ്മര്‍മാരാണ്. എല്ലാവരേയും ഒരേ പോലെ തന്നെ കാണുകയും ചെയ്യുന്നു. എല്ലാം തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ഏറ്റവും മികച്ചയാള്‍ തന്നെ വിജയിക്കട്ടെ എന്നും അദ്ദേഹം പറയുന്നു.
ജാസ്മിനൊപ്പം ജിന്റോ, അഭിഷേക്, അര്‍ജുന്‍, ശ്രീതു, ഋഷി എന്നിവരാണ് നിവലില്‍ വിന്നറാകാനുള്ള മത്സരത്തിലുള്ളത്. സിജോയാണ് അവസാനമായി ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്.


Click it and Unblock the Notifications