മണിക്കുട്ടനും ഡിംപലും പുറത്ത് പോയി വന്നു; എന്റെ മോളെ വിളിച്ചതാണോ പ്രശ്‌നം? തുറന്നടിച്ച് ജാസ്മിന്റെ ഉപ്പ
ബിഗ് ബോസ് വീട്ടിലേക്ക് ജാസ്മിനെ തേടി വീട്ടില്‍ നിന്നുമുള്ള ഫോണ്‍ കോള്‍ വന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ജാസ്മിന് പിതാവില്‍ നിന്നും പുറത്തെ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചുവോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ വിവാദങ്ങളില്‍ ജാസ്മിന്റെ ഉപ്പ പ്രതികരിച്ചിരിക്കുകയാണ്. മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജാസ്മിന്റെ ഉപ്പ ജാഫര്‍ പ്രതികരിച്ചത്.
ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. രണ്ട് ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞതാണ്. പെട്ടെന്നൊരു വയ്യായ്ക വന്നു. അപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോയതാണ്. മാമയുടെ മോനാണ് കൊണ്ടു പോയത്. അവിടെ ചെന്നപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞത്. ഒന്നൂടെ പോയി കാണണം, ഇനിയെന്ത് വേണമെന്ന് ഡോക്ടര്‍ പറയണമെന്നും സര്‍ജറി വേണോ അതോ മരുന്ന് മതിയാകുമോ എന്ന് ഡോക്ടര്‍ പറയുമെന്നും ജാസ്മിന്റെ പിതാവ് പറയുന്നുണ്ട്.

എന്നെ പള്ളിയില്‍ നിന്നും പുറത്താക്കിയെന്ന് പറയുന്നത് ശരിയല്ല. പള്ളിയുമായി ബന്ധപ്പെട്ടവരോട് ചോദിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറയുന്നു. വീഡിയോയില്‍ താന്‍ പള്ളിയില്‍ വന്നിരിക്കുന്നത് നോമ്പ് കഞ്ഞി വാങ്ങാനാണെന്നും അദ്ദേഹം പറയുന്നുണ്ട്. പള്ളിയുടെ മുന്നില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പള്ളി ഭാരവാഹികളെ വീഡിയോയില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
വാര്‍ത്തകള്‍ കാണുമ്പോള്‍ മാനസികമായി വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വിന്നര്‍ അഖില്‍ മാരാര്‍ പുറത്ത് പോയിട്ട് തിരിച്ചു വന്നു, ഡിംപല്‍ ഭാല്‍ പുറത്ത് പോയി തിരിച്ചു വന്നു, കുട്ടിയുടെ അച്ഛന്‍ മരിച്ചപ്പോള്‍, അതിന് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അതേ സീസണിലെ വിന്നറായ മണിക്കുട്ടന്‍ പുറത്ത് പോയിട്ട് തിരിച്ചു വന്നു. അതിന് പ്രശ്‌നങ്ങളൊന്നുമില്ല. ഇതിനൊന്നും ആര്‍ക്കും ചോദിക്കണ്ട, എനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ എന്റെ മകളെ വിളിച്ചതാണോ പ്രശ്‌നം എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
തനിക്ക് സുഖമില്ലെന്ന് മാത്രമേ മകളോട് പറഞ്ഞിട്ടുള്ളു. രണ്ട് മിനുറ്റ് മാത്രമാണ് സമയം തന്നത്. ആ സമയം പുറത്ത് നടക്കുന്ന കാര്യങ്ങള്‍ പറയാന്‍ അവര്‍ സമ്മതിക്കുമോ? ഇത്ര വലിയ പ്ലാറ്റ്‌ഫോം, മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഷോയില്‍ അങ്ങനെ ചെയ്യാന്‍ അവര്‍ വിഡ്ഢികളാണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അതൊക്കെ പടച്ചു വിടുന്നവര്‍ക്ക് പലതും പറയാമെന്നും അതില്‍ തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പറയുന്നു.

താന്‍ ബേക്കറിയില്‍ ജ്യൂസ് കുടിക്കുന്നതു കണ്ടുവെന്ന് പറയുന്നവരോട് പോയി പണി നോക്കാനാണ് അദ്ദേഹം പറയുന്നത്. ജാസ്മിനോട് നന്നായി ഗെയിം കളിക്കൂ എന്നാണ് പറയാനുള്ളത്. നെഗറ്റീവ് ആണെങ്കില്‍ താന്‍ നെഗറ്റീവ് ആണെന്ന് തന്നെ പറയും. തന്റെ മോളാണെങ്കിലും ശരി. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം നെഗറ്റീവ് തന്നെയാണ്. തന്റെ മകളാണെന്ന് കരുതി വെളുപ്പിക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറയുന്നു. മകളെ താന്‍ മനസിലാക്കുന്നുണ്ട്. പക്ഷെ തന്റെ ആറ്റിട്യൂഡ് അല്ല ജനങ്ങള്‍ക്ക്. അത് മകള്‍ തിരിച്ചറിഞ്ഞാല്‍ നല്ലത് എന്നും അദ്ദേഹം പറയുന്നു.
അതേസമയം തന്റെ കുട്ടിയെക്കുറിച്ച് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ താന്‍ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം പറയുന്നുണ്ട്. സത്യം മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്താല്‍ മകള്‍ തിരിച്ചു വരും. സൈബര്‍ ബുള്ളിയിംഗും ഫേക്ക് ഐഡികളില്‍ നിന്നും പറയുന്നതും വോട്ടിംഗിനെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications