അന്‍സിബയ്ക്ക് കുശിനിപ്പണി; മുങ്ങിനടന്ന് ജാസ്മിന്‍; നുണ പൊളിച്ച് ശ്രീതു; ജാസ്മിന് മാത്രം എന്ത് പ്രത്യേകത?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. എന്നാല്‍ തുടക്കം മുതല്‍ ജാസ്മിന്‍ നേരിടുന്ന പരാതിയാണ് ജോലികള്‍ ചെയ്യുന്നില്ല എന്നത്. ഇപ്പോള്‍ കിച്ചണ്‍ ടീമിന്റെ ഭാഗമാണ് ജാസ്മിന്‍. എന്നാല്‍ ജാസ്മിന്‍ അടുക്കപ്പളിയെടുക്കുന്നില്ലെന്നും അന്‍സിബയാണ് ഒറ്റയ്ക്ക് എല്ലാ പണിയും എടുക്കുന്നതെന്നാണ് വിമര്‍ശനം.

ജാസ്മിനെ നിഷിധമായി വിമര്‍ശിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പണിയെടുക്കാതെ തന്നെ താന്‍ കുറേ പണിയെടുത്തുവെന്ന് ജാസ്മിന്‍ കള്ളം പറഞ്ഞുവെന്നും അത് ശ്രീതു പൊളിച്ചുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

കിച്ചന്‍ ടീമില്‍ ഉള്ള ജാസ്മിന്‍ അസുഖം ആണെന്ന് പറഞ്ഞു വിശ്രമം നല്‍കി. അന്‍സിബ എന്ന പെണ്‍കുട്ടി അടുക്കളയിലെ ജോലികളെല്ലാം നടുമുറിയും വരെ നിന്ന് ചെയ്യുന്നുമുണ്ട്.. അരങ്ങത്തേക്ക് ഒരു ഗെയ്മില്‍ പങ്കെടുക്കാന്‍ അവര്‍ വരുമ്പോള്‍ അവര്‍ അങ്ങേയറ്റം ശാരീരിക ക്ഷമത ഇല്ലാത്ത വിധം ക്ഷീണിതയായി കാണപ്പെട്ടു. എന്നാല്‍ ഇതിനെല്ലാം ഉപരി ജാസ്മിന്‍ അഭിയോട് പറയുന്നു ജാസ്മിന്‍ 'ഒരു ക്വിന്റല്‍ പാത്രം' ആണ് കഴുകിയതു എന്ന്.

എന്താണ് ബിഗ് ബോസ്സ് അന്‍പതാം എപ്പിസോഡില്‍ ഞങ്ങള്‍ അറിയാതെ അവിടെ ഇത്രയും ക്വിന്റല്‍ പാത്രം ഇറക്കിയോ? ഇത് അസത്യം ആണെന്ന് ശ്രീതു ചൂണ്ടിക്കാണിച്ചിട്ടും 'ജാസ്മിന്‍ ഉച്ചക്ക് കഴുകി ..അല്ല ഞാന്‍ രാത്രി കഴുകി..അല്ല രാവിലെ കഴുകി ... ' എന്ന് ഉരുളുന്നു. പിന്നെ പറയുന്നു 'ഞാന്‍ ഒന്നര തേങ്ങാ തുരിമ്മി ' എന്ന്! അതിശയം മൂന്നു മുറി തേങ്ങാ തിരുമ്മി അതിനാണ് ഈ വാചാലത.

അന്‍സിബ ഉണ്ടാക്കിയ ഭക്ഷണം ആണ് വയ്യാതെ ഇരുന്നപ്പോള്‍ പോലും കഴിച്ചത്..ഈ കണക്കു പറച്ചിലൊക്കെ കേട്ടിട്ടും മിണ്ടാതെ ഇരിക്കുന്ന അന്‌സിബയെ കണ്ടു. ജാസ്മിന്‍ നിങ്ങള്‍ 'നന്ദി' എന്ന വാക്കും കൃതജ്ഞത എന്ന വാക്കും കേട്ടിട്ടെങ്കിലും ഉണ്ടോ? ജാസ്മിന്‍ അഭി ചോദ്യം ചെയ്തതിനെ വായിട്ടു അലച്ചു ഒതുക്കിയതില്‍ വിജയിച്ചു എന്നാണ് കരുതിയിരിക്കുന്നത്.കൊള്ളാം ഒരു ക്വിന്റല്‍ പത്രം കഴുകി എന്ന് അവകാശവാദം ഉന്നയിച്ച ജാസ്മിനോട് ഒരു ക്വിന്റല്‍ എത്ര കിലോ ആണെന്നെങ്കിലും ചോദിക്കാന്‍ അവിടെ ആരെങ്കിലും ഉണ്ടോ.

'ഞാന്‍ ഇപ്പോഴും ഓ ആര്‍ എസ് ലായനി കുടിക്കുന്നുണ്ട്' എന്ന് ജാസ്മിന്‍ പറയുന്നു ...അത് ശരി! .. അത് വലിയ കാര്യം ആയിപ്പോയി ..ഒരു ദിവസം കൊണ്ട് രോഗാണു പോയെന്നു ജാസ്മിന്‍ തന്നെ ആണ് അഭിയോട് പറഞ്ഞത്.. ടാസ്‌കില്‍ നല്ല ഓട്ടം ഓടുന്നത് ഞങ്ങളും കണ്ട.. വായിട്ടു അലക്കുന്നുമുണ്ട്..അപ്പൊ അടുക്കളയില്‍ പണി എടുക്കുമ്പോ ആണ് അസുഖ ബാധിത ആവുന്നത് അല്ലെ ? മറ്റുള്ളവരുടെ അധ്വാനം പല്ലുമുറിയെ തിന്നാന്‍ ഒരു കാരണം ... എന്ത് നിലവാരമാണിത് ? വീട്ടിലും ഇങ്ങനെ ആണോ?

Bigg Boss

ജാസ്മിന് മാത്രം എന്ത് പ്രത്യേകത ആണ് ഈ വീട്ടിലുള്ളത്. എല്ലാത്തിലും ക്യാപ്റ്റന്‍സി വേണം, എന്നാല്‍ കിച്ചന്‍ ടീമില്‍ ക്യാപ്റ്റന്‍സി വേണ്ടാ. ഓ മറന്നു, പണി എടുക്കേണ്ടി വരുമല്ലോ. അല്ല അതിനു ജാസ്മിന്‍ ഒരു കാര്യം പറഞ്ഞു 'എനിക്ക് കുക്കിംഗ് അറിയില്ലെടേ 'എന്ന്. അല്ല സോഷ്യല്‍ മീഡിയ കോണ്‍ടെന്റ് ഉണ്ടാക്കാന്‍ പഠിച്ച കഥ ടാസ്‌കില്‍ പറഞ്ഞല്ലോ. അത് പഠിക്കാമെങ്കില്‍ 'അതിജീവനം ഒരു അടിസ്ഥാന'മാക്കിയുള്ള ഈ വീട്ടില്‍ 'നിലനില്പിന്റെ' ഭാഗമായി എന്ത് കൊണ്ട് ജാസ്മിന് പഠിച്ചുകൂടാ ഈ പാചകം ? പത്മശ്രീ മോഹന്‍ലാല്‍ വരെ പാചകം ചെയ്യുമല്ലോ. പിന്നെ ജാസ്മിന് മാത്രം എന്താ സാധിക്കാതെ വരുന്നത്? കാഠിന്യമേറിയ ജോലിയൊക്കെ അന്‍സിബ ചെയ്യട്ടെ അല്ലെ.

ബിഗ് ബോസ്. അന്‌സിബയെ ഒന്ന് വിശ്രമിക്കാന്‍ അനുവദിക്കാന്‍ അപേക്ഷ. മണിക്കൂറുകളോളം അടുക്കളയില്‍ നില്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ കാല്‍മുട്ടിനും പേശികള്‍ക്കും വരുന്ന വേദന ഞങ്ങള്‍ക്കറിയാം. പ്രേമ സൗഹൃദ നാടകങ്ങള്‍ നടത്താത്തത് കൊണ്ടും ഇടയ്ക്കു ചുംബനങ്ങള്‍ നല്‍കാത്തത് കൊണ്ടും അന്‍സിബ അടുക്കളയില്‍ പകലന്തിയോളം കുശിനി പണി ചെയ്യട്ടെ എന്നൊന്നും അഭിപ്രായം ഞങ്ങള്‍ക്കില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X