ഗ്യാസില്‍ ഗ്യാസ് തീര്‍ന്ന് ജാസ്മിന്‍; കള്ളത്തരം പൊളിച്ച് മോഹന്‍ലാല്‍; മുട്ടന്‍ ശിക്ഷയും കിടിലന്‍ സമ്മാനവും!

വീണ്ടും മോഹന്‍ലാല്‍ തകര്‍ത്താടിയൊരു വീക്കെന്‍ഡ് എപ്പിസോഡു കൂടി പിന്നിട്ടിരിക്കുകയാണ്. ഈ സീസണില്‍ ഏറ്റവും മികച്ച ഗെയിം കളിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് ആരാധകര്‍ പറയുന്നത് തമാശയല്ലെന്നാണ് ഇന്നത്തെ എപ്പിസോഡ് കാണിച്ചു തരുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ വലിയ ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു ഗ്യാസ് വിഷയം. ഇന്നത്തെ എപ്പിസോഡ് മോഹന്‍ലാല്‍ ആരംഭിച്ചത് തന്നെ അവിടെ നിന്നുമായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ കിച്ചണ്‍ ടീം അംഗമായ ശ്രീരേഖയാണ് ഗ്യാസ് തുറന്നു വിട്ടതും ഇതേ തുടര്‍ന്ന് ഗ്യാസ് തീര്‍ന്നു പോയതും ശ്രദ്ധിക്കുന്നത്. സംഭവം വലിയ ചര്‍ച്ചയായി മാറി. അപ്‌സര, യമുന, അപ്‌സര, അര്‍ജുന്‍, ജാന്‍മണി എന്നിവരെല്ലാം ചര്‍ച്ചയുടെ ഭാഗമായിരുന്നു. ആരാണ് തലേ ദിവസം രാത്രി ഗ്യാസ് തുറന്നു വിട്ടതെന്നായിരുന്നു അവരെല്ലാം ചോദിച്ചത്. എന്നാല്‍ ആര്‍ക്കും ഉത്തരം കണ്ടെത്താനായിരുന്നില്ല.

Bigg Boss

എന്നാല്‍ ഗ്യാസ് തുറന്ന് വിട്ടത് ജാസ്മിന്‍ ആയിരുന്നു.ഇക്കാര്യം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. പക്ഷെ ഗ്യാസ് വിഷയം ചര്‍ച്ചയാകുമ്പോള്‍ ജാസ്മിന്‍ ഇത് തുറന്ന് പറയാതെ മാറിയിരിക്കുകയായിരുന്നു. ഈ സംഭവം മോഹന്‍ലാല്‍ ചോദ്യം ചെയ്യണമെന്ന ആഗ്രഹം ആരാധകര്‍ക്കുണ്ടായിരുന്നു. അതുപോലെ തന്നെ മോഹന്‍ലാല്‍ ഈ വിഷയം വീട്ടിലുള്ളവരോടായി ചോദിക്കുകയായിരുന്നു.

എന്നാല്‍ ആരും തങ്ങള്‍ക്കറിയില്ലെന്നായിരുന്നു പറഞ്ഞത്. ജാസ്മിനും തനിക്ക് അറിയില്ലെന്ന് തന്നെ പറഞ്ഞു. പിന്നാലെ മോഹന്‍ലാല്‍ ആ ദിവസത്തെ വീഡിയോ കാണിക്കുകയായിരുന്നു. തുടര്‍ന്ന് പത്ത് മണിക്കൂര്‍ പിന്നിലേക്ക് പോയി രാത്രി നടന്ന സംഭവം കാണിക്കുകയായിരുന്നു. രാത്രി ജാസ്മിന്‍ പാചകം ചെയ്ത ശേഷം ഗ്യാസ് ഓഫാക്കാതെ പോകുന്നത് വ്യക്തമായി തന്നെ കാണിച്ചതോടെ താരം നുണ പറഞ്ഞതാണെന്ന് വ്യക്തമായി.

പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ മറന്നു പോയെന്നായിരുന്നു ജാസ്മിന്റെ മറുപടി. ജാസ്മിന്റെ മറവിയ്ക്ക് ശിക്ഷയായി മോഹന്‍ലാല്‍ താരങ്ങളുടെ ലക്ഷ്വറി പോയന്റില്‍ നിന്നും 1000 പോയന്റ് കട്ട് ചെയ്യുകയും ചെയ്തു. ജാസ്മിന്‍ തന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിലൊന്നും മോഹന്‍ലാല്‍ കുലുങ്ങിയില്ല. പിന്നാലെ താരത്തിന് ഒരു സമ്മാനം നല്‍കുകയും ചെയ്തു മോഹന്‍ലാല്‍. സ്‌റ്റോര്‍ റൂമില്‍ ജാസ്മിനെ കാത്തിരുന്ന സമ്മാനം തീ അണയ്ക്കാനുള്ള ഫയര്‍ എക്സ്റ്റിന്‍ക്വിഷര്‍ ആയിരുന്നു. ആകെ ചമ്മി ഗ്യാസ് പോയ അവസ്ഥയിലായിരുന്നു ജാസ്മിന്‍ വീഡിയോ കണ്ടതും തനിക്കുള്ള സമ്മാനം ഏറ്റുവാങ്ങിയതുമെല്ലാം.

മോഹന്‍ലാലിന്റെ അവതരണത്തിനും ഗ്യാസ് വിഷയം ചോദ്യം ചെയ്ത രീതിയുമൊക്കെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നുണ്ട്. അതേസമയം ഈ വിക്കിലെ എവിക്ഷനില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരാള്‍ പുറത്തായിരിക്കുകയാണ്. യമുനയാണ് ഈ വീക്കില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്. യമുന പുറത്തായ നിമിഷം ജാന്‍മണി നിലത്തു വീണു കരയുകയായിരുന്നു. നാടകീയമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇതിനിടെ വെെല്‍ഡ് കാർഡ് എന്‍ട്രികളുണ്ടാകും എന്ന സൂചനയും മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ നല്‍കിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X