'ജാസ്മിനൊരു കപ്പ് പദ്ധതി'യുടെ വസ്തുത എന്ത്? ജാസ്മിനോട് ചെയ്തത് അനീതി!
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. തുടക്കം മുതല്‍ തന്നെ ശ്രദ്ധ നേടാന്‍ ജാസ്മിന് സാധിച്ചിട്ടുണ്ട്. അകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങളും ജാസ്മിന്‍ നേരിടുന്നുണ്ട്. അതേസമയം ജാസ്മിനോട് ബിഗ് ബോസ് അനാവശ്യ താല്‍പര്യം കാണിക്കുന്നുവെന്ന വിമര്‍ശനവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ വസ്തുത നേരെ തിരിച്ചാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.
ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബി് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ജാസ്മിന് ഒരു കപ്പ് പദ്ധതി : വിശദമായി പറയുന്നു.സീസണ്‍ 6ല്‍ ആദ്യമായി ഉറച്ച് കേട്ട ശബ്ദം ജാസ്മിന്റേത് ആയിരുന്നു. സ്വന്തമായി വ്യക്തമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും ആരോടും ഭയം ഇല്ലാതെ, എന്തിനോടും എതിരെ നിന്ന് സംസാരിക്കാന്‍ ഉള്ള കഴിവ് ഉണ്ടെന്നും ജാസ്മിന്‍ ആദ്യത്തെ ആഴ്ച തന്നെ തെളിയിച്ചു. ഇതേ സമയം പൊങ്ങി വന്ന മറ്റൊരു strong കോണ്ടെസ്റ്റന്റ് ആണ് റോക്കി. റോക്കിയും ജാസ്മിനും പ്രത്യക്ഷത്തില്‍ തന്നെ ഏറ്റുമുട്ടുകയും പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഉള്ള കോണ്‍ടെന്റ് കിട്ടിക്കൊണ്ട് ഇരിക്കുകയും ചെയ്തു.
ഈ അവസരത്തില്‍ ആണ് ജാസ്മിന്‍ ഗബ്രിയുമായി മനപൂര്‍വ്വമൊ അല്ലാതെയോ ആയ ഒരു കോംബോ ഉണ്ടാകുന്നത്. ഇത് പ്രേക്ഷകര്‍ക്ക് വളരെ അരോചകവും ജാസ്മിന് നെഗറ്റീവ് ഇമേജ് ഉണ്ടാവുകയും ചെയ്തു. ഇവിടെയാണ് റോക്കിക്ക് മലയാളി പ്രേക്ഷകര്‍ക്ക് ഇടയില്‍ സ്വീകാര്യത കൂടി വന്നത്. ഇനി bb ജാസ്മിന് ചെയ്തു കൊടുക്കുന്നു എന്ന് പറയപ്പെടുന്ന favorsലേക്ക് വരാം. ജാസ്മിന് വീട്ടില്‍ നിന്ന് കാള്‍ വരികയും അത് സംപ്രേഷണം ചെയ്യാതെ ഇരിക്കുകയും ചെയ്യുന്നു.
ഇത് വഴി റോക്കിയോട് ചായ്വ് ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം പേരും നിഷ്പക്ഷ പ്രേക്ഷകരും ജാസ്മിന് എതിരായി തിരിഞ്ഞു. അങ്ങനെ bbയുടെ സ്ഥിരം ഷോ ഫോര്‍മാറ്റ് ആയ ഹീറോ vs വില്ലന്‍ എന്ന സ്ഥിതിഗതി അവര്‍ക്ക് ഉരുത്തിരിഞ്ഞു കിട്ടി. അവിടുന്ന് തൊട്ട് ബിഗ്ഗ്ബോസ് ജാസ്മിന് ചെയ്തു കൊടുത്ത favors എന്തൊക്കെയാണെന്ന് നോക്കാം. കുളിക്കാന്‍ മടിയുള്ളവള്‍ എന്ന ടാഗ് ഓള്‍റെഡി കിട്ടിയ ആളെന്ന നിലയില്‍ ജാസ്മിനെ ഹൈജീന്‍ ഒട്ടും ഇല്ലാത്ത ആള്‍ എന്ന് കാണിക്കാന്‍ തുടങ്ങി. മൂക്ക് തുടച്ച് ടിഷ്യു അലസമായി ഇടുന്നതും, കാല്‍ സൂം ചെയ്ത് കാണിച്ചും കൂടാതെ ചായയില്‍ തുമ്മിയത് ഒക്കെ പ്രത്യേകം മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ തന്നെ ടെലികാസ്റ്റ് ചെയ്ത് എല്ലാവരും അത് കണ്ടു എന്ന് ഉറപ്പ് വരുത്തികൊണ്ട് ജാസ്മിന് വളരെ വലിയ ഫേവര്‍ ചെയ്തു കൊടുത്തു.
ഇതിനു ഇടയില്‍ റോക്കി ഗുരുതരമായ ഫിസിക്കല്‍ അസാള്‍ട് നടത്തിക്കൊണ്ട് പുറത്താവുകയും ജിന്റോ എന്ന പുതിയ ഹീറോ ഉദയം ചെയ്യുകയും ജാസ്മിന്‍ vs ജിന്റോ എന്ന ഫോര്‍മാറ്റിലെക്ക് അത് മാറുകയും ചെയ്തു. ഗബ്രിയുമായുള്ള ബന്ധം മുഴുവന്‍ സമയം ടെലികാസ്‌റ് ചെയ്യുന്നതിനോടൊപ്പം തന്നെ തൊട്ട് അടുത്ത സീന്‍ ആയി മറ്റുള്ളവര്‍ ജാസ്മിന്റെ ചെയ്തികളെ കുറ്റപ്പെടുത്തുന്നതും വൃത്തിയില്ലാത്തവള്‍ എന്ന് ആവര്‍ത്തിച്ച് പറയുന്നതും പ്രേക്ഷകരിലേക്ക് ഇട്ടു കൊടുത്തു.

ജിന്റോയുടെ നേരെ ശരണ്യ ഉന്നയിച്ച ജിം ഏരിയയില്‍ വെച്ച് നടന്ന അസ്സാള്‍ട്ടും ജിന്റോ ചെയ്യുന്ന മറ്റു പരിപാടികളും പലപ്പോഴും ടെലികാസ്‌റ് ചെയ്യാതെ ബിഗ്ഗ്ബോസ് ജിന്റോയ്ക്ക് ഫേവര്‍ ചെയ്തു. ബിഗ്ഗ്ബോസില്‍ പലരും ജിന്റോ ചെയ്‌തെന്നു പറയുന്ന പല കാര്യങ്ങളും എപ്പിസോഡിലും ലൈവിലും മുക്കുകയും എല്ലാരും മനഃപൂര്‍വ്വം ജിന്റോയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു എന്ന രീതിയില്‍ മാത്രം പ്രേക്ഷകര്‍ കാണാന്‍ തുടങ്ങി. ജിന്റോ ചെയ്ത പല കാര്യങ്ങളും വെറും കോമഡി മാത്രം എന്ന രീതിയില്‍ കാണിച്ചു.
സാധാരണ പ്രേക്ഷകര്‍ എങ്ങനെ ചിന്തിക്കും എന്നും അവരെ എങ്ങനെ ഇമോഷണലി ബിഗ്ഗ്ബോസ് എന്ന ഷോയില്‍ തളച്ചിടാം എന്നും അറിയുന്ന ബിഗ്ഗ്ബോസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സൈക്കോളജിസ്റ്റ് ടീം ഇതില്‍ ജാസ്മിനോട് ചെയ്ത അനീതി ആരും കാണാതെ പോകരുത്. ഷോയുടെ വിയം എന്നതിന് അപ്പുറം ജാസ്മിന് പുറത്തു വന്നാല്‍ നേരിടാന്‍ പോകുന്ന സൈബര്‍ അറ്റാക്ക് എത്രത്തോളം ആയിരിക്കും എന്നൊന്നും ബിഗ്ഗ്ബോസിന് പ്രശ്‌നമുള്ള കാര്യം അല്ല. പുറത്തു വരുന്ന ജാസ്മിന് ഇതൊക്കെ തരണം ചെയ്യാന്‍ ഉള്ള ധൈര്യം ഉണ്ടാകട്ടെ.


Click it and Unblock the Notifications