വിതച്ചതേ കൊയ്യൂ! മാതാപിതാക്കളെ നാണം കെടുത്തിയാണോ ഉയരങ്ങള്‍ കീഴടക്കേണ്ടത്?

വലിയ രീതിയില്‍ തന്നെയായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ ഇതിനിടെ സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു ജാസ്മിന്‍. താരത്തിന് മാത്രം വീട്ടില്‍ നിന്നും പുതിയ വസ്ത്രങ്ങള്‍ എത്തിയിരുന്നില്ല. ഇതോടെ സഹ മത്സരാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ ജാസ്മിന്‍ ഇട്ടു നോക്കിയിരുന്നു. എന്നാല്‍ പാകമാകാതെ വന്നതോടെ പഴയതു തന്നെയാണ് ജാസ്മിന്‍ ധരിച്ചത്.

പിന്നാലെ വീട്ടുകാരുടെ പെരുന്നാള്‍ സന്ദേശം കാണിച്ചപ്പോഴും തന്റെ ഉപ്പയും ഉമ്മയും സന്തുഷ്ടരല്ലെന്ന തോന്നലായിരുന്നു ജാസ്മിനുണ്ടായത്. ജാസ്മിന്റെ വിമര്‍ശകരെ പോലും വിഷമിപ്പിക്കുന്നതായിരുന്നു ഈ കാഴ്ചകള്‍. എന്നാല്‍ വിതച്ചതാണ് ജാസ്മിന്‍ കൊയ്യുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ഈദ് സന്തോഷത്തിനിടെ ശ്രദ്ധയില്‍പ്പെട്ടതാണ് ചുവടേ കാണുന്ന ഫോട്ടോ. പറയാതെ വയ്യാ എന്ന് തോന്നി. വിതച്ചതേ കൊയ്യാന്‍ പറ്റൂ , സങ്കടപ്പെട്ടിട്ട് എന്ത് കാര്യം? യുട്യൂബില്‍ വാപ്പ തള്ളിമറച്ചത് ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ! എന്തായാലും ഈ ദുരവസ്ഥയില്‍ സഹതാപം ഉണ്ട്.
.ഒരു ചെക്കന്റെ കയ്യും കാലും പിടിച്ചിരുന്നതു മാത്രമല്ല വിഷയം.. വായില്‍ നിന്ന് വരുന്ന വാക്കുകള്‍ അതിന്റെ ശൈലി പെരുമാറ്റം തുടങ്ങി ഒരുപാട് ഉണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്.

എഴുപതിലധികം ക്യാമറകള്‍ സ്ഥാപിച്ച ഒരു സെറ്റിനുള്ളില്‍, 24×7 അതിന്റെ നിരീക്ഷണത്തില്‍, അതെല്ലാം ഷൂട്ട് ചെയ്ത് അതേപടി തന്നെ ടിവിയിലും ഇന്റര്‍നെറ്റിലും ലോകം മുഴുവന്‍ കാണുമ്പോള്‍ എത്രയൊക്കെ വലിയ ഗെയിം ആയിക്കോട്ടെ ഏതു തരത്തിലുള്ള കരുനീക്കവുമായിക്കൊള്ളട്ടെ സ്വന്തം കുടുംബത്തേയും മാതാപിതാക്കളേയും നാണം കെടുത്തുന്ന രീതിയിലാണോ ഉയരങ്ങള്‍ കീഴടക്കേണ്ടത്?പെരുമാറേണ്ടത്? എന്നാണ് ആരാധകന്‍ ചോദിക്കുന്നത്.

എന്ത് പച്ചത്തെറിയും വിളിച്ച് പറയുന്നത്, ആടിനെ പട്ടിയാക്കും വിധം കാര്യങ്ങള്‍ വളച്ചൊടിക്കുന്നത്, അവസരവാദം നടത്തുന്നത്, പ്രായഭേദമന്യേ ആരോടും തട്ടിക്കയറി എന്ത് അനാവശ്യവും ആഭാസവും വിളിച്ചുപറയുന്നതെല്ലാം ഒരു മഹിമയോ നന്മയോ ശരിയോ ആയി കണക്കാന്‍ കഴിയുമെങ്കില്‍ പിന്നെ ഒന്നും പറയേണ്ട കാര്യമില്ല സങ്കടപ്പെടേണ്ട കാര്യവുമില്ല.
സ്വാതന്ത്ര്യവും സമത്വവും സ്വപ്രയത്‌ന വിജയവുമൊന്നും ലോകത്തിന് കാണിച്ചുകൊടുക്കേണ്ടത് ഈ വിധത്തിലല്ലെന്നും കുറിപ്പില്‍ പറയുന്നു.

അടുക്കളയില്‍ ഒതുങ്ങിയിരിക്കണമെന്നോ ഉമ്മറത്തേക്ക് വരരുതെന്നോ അല്ല ഇതിനര്‍ത്ഥം.. എന്തുകൊണ്ടൊരു മോഹിനിയാട്ടം ടീച്ചറിനെ കുറച്ച് നാള്‍ മുമ്പ് ലോകം മുഴുവന്‍ ഒരുപോലെ എതിര്‍ത്തു അധിക്ഷേപിച്ചു? അതും ഒരു സ്ത്രീ ആയിരുന്നു, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ എതിര്‍ത്തു. അപ്പോള്‍ വിഷയം സംസ്‌കാരം മര്യാദ അച്ചടക്കം സ്‌നേഹം കരുണ എന്നുതുടങ്ങുന്ന സ്വഭാവ സവിശേഷതകളിലൂടെ ലോകപ്രീതി നേടിയെടുക്കുക എല്ലാവരാലും സ്‌നേഹിക്കപ്പെടുക ബഹുമാനിക്കപ്പെടുക എന്നതിലും കൂടിയാണ്.

പറയാനാണങ്കില്‍ ഇനിയും ഒരു 10 പാരഗ്രാഫില്‍ കുറയാതെ എഴുതാന്‍ കഴിയും. കൂടുതല്‍ പറയുന്നില്ല , അദ്ദേഹത്തിന്റെ മകള്‍ക്ക് ഇനിയും സ്വയം തിരുത്തി മാന്യമായി മുന്നോട്ട് പോകാന്‍ കഴിയും താമസിച്ചിട്ടില്ലെന്നും ആരാധകന്‍ പറയുന്നു.

Bigg Boss

അതിലേറ്റവും ആദ്യമായി പുതിയ കൂട്ടുകാരന്റെ അഥവാ അള്‍ട്ടിമേറ്റ് കൂട്ടുകാരന്‍ എന്ന് മകള്‍ വിശ്വസിക്കുന്ന ആ ഭൂലോക ഊള നയവനഞ്ചകന്‍ വളച്ചൊടിക്കല്‍ നായകന്‍ ഊടായ്പ്പ് കാട്ടുകോഴിയുടെ ചെവിക്കല്ല് ചേര്‍ത്ത് ഒരൊറ്റ പടക്കം പൊട്ടിച്ചിട്ട് മേലാല്‍ ഏഴയലത്ത് വന്നേക്കരുത് എന്ന് പറഞ്ഞാല്‍ ഈ കളിയാക്കിയവരെല്ലാം മനസ്സില്‍ അദ്ദേഹത്തിന്റെ മകളെ സ്‌നേഹിക്കാന്‍ തുടങ്ങും എന്ന് കരുതുന്നു.

അതല്ല..എന്നേ തല്ലേണ്ട വാപ്പ ,, ഞാന്‍ നന്നാവൂല എന്ന നിലയില്‍ നിലപാടില്‍ത്തന്നെ മുന്നോട്ട് പോകുകയാണങ്കില്‍ നാട്ടുകാര് പൊറോട്ട പോലെ വലിച്ച്കീറും ആരേയും കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. അതല്ലെങ്കില്‍പ്പിന്നെ ഇതുപോലത്തെ ഏടാകൂടത്തില്‍ പോയി ചാടരുതായിരുന്നു. അവിടെ വേറെയും സ്ത്രീകളില്ലേ അവര്‍ക്കാര്‍ക്കും ഈ ഒരു ദുരവസ്ഥ ഇല്ലാ എന്ന്കൂടി ഓര്‍ക്കണം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X