ജാസ്മിന് 'പ്രിറ്റി പ്രിവിലേജ്' കിട്ടുന്നു! സ്‌കോര്‍ ചെയ്യാന്‍ മറ്റുള്ളവരെ അപമാനിക്കും; ബിഗ് ബോസിലെ 'മീന്‍ ഗേള്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. തുടക്കം മുതല്‍ക്കു തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു ജാസ്മിന്‍. അതേസമയം ജാസ്മിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. സഹ താരങ്ങളോടുള്ള ജാസ്മിന്റെ പെരുമാറ്റവും മുന്‍കൂട്ടി തയ്യാറാക്കി വന്ന ഗെയിം കളിക്കുന്നു, പുറത്തെ കാര്യങ്ങള്‍ അറിഞ്ഞ് കളിക്കുന്നു എന്നെല്ലാമുള്ള വിമര്‍ശനങ്ങള്‍ ജാസ്മിനെതിരെ ഉയര്‍ന്നു വന്നിരുന്നു.
ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിന് പ്രിറ്റി പ്രിവിലേജ് കിട്ടുന്നുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്. ജാസ്മിന് തന്റെ നേട്ടത്തിനായി മറ്റുള്ളവരെ ഉപയോഗിക്കുന്നുവെന്നും മറ്റുള്ളവരെ ബുള്ളി ചെയ്യാറുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

പ്രിറ്റി പ്രിവിലേജ് നല്ലോണം ലഭിക്കുന്നത് കൊണ്ട് മാത്രം നിലനിന്നു പോവുന്ന പ്ലേയര്‍ ജാസ്മിന്‍. സോകോള്‍ഡ് പുരോഗമന വാദികളായ ജാസ്മിന്‍ സപ്പോര്‍ട്ടേഴ്‌സിനോട്. ജാസ്മിന്‍ നല്ലോണം അതിലുള്ള ആള്‍ക്കാരെ ബുള്ളിയിങ് ചെയ്യാറുണ്ട്. പ്രത്യേകിച്ച് ജിന്റോയേയും നോറയേയും. ജിന്റോയെ ഇന്‍സള്‍ട്ട് ചെയ്യുന്നത് കുറച്ച് കൂടി പ്രത്യക്ഷമായ് ആണ്. നോറ ആയതു കൊണ്ട് പ്രേക്ഷകര്‍ക്കും പരാതി കാണില്ല. ഒരുപാട് ടൈം ജാസ്മിനേ കൂട്ടം കൂടി ഹൈജീന്‍ പേരില്‍ എതിര്‍ത്തപ്പോള്‍ നോറ മാത്രമാണ് ഇവളെ സപ്പോര്‍ട്ട് ചെയ്ത ആള്‍. മിക്കപ്പോഴും അവിടെ ഉള്ള ബോയ്‌സിനു മുന്നിലേക്ക് കളിയാക്കി സ്‌കോര്‍ ചെയ്യാനുള്ള മെറ്റീരിയല്‍ ആയി നോറയേയും ജി്‌ന്റോയേയും ഇവള്‍ യൂസ് ചെയ്യാറുണ്ട്. തിരിച്ചു നോറയും ജി്‌ന്റോയും അങ്ങനെ ചെയ്തിട്ടില്ല. (തല്ലുപിടിച്ചത് അല്ല ഉദ്ദേശിച്ചത്)
പിന്നേ അഭി കെ എന്ന ഗെയ്മര്‍ ഉണ്ടായിരുന്നപ്പോള്‍ ഗേ ഐഡന്റിറ്റി കൊണ്ട് അവനോട് ഒരു വീക്ക് വ്യക്തി എന്ന നിലയില്‍ സഹതാപം നല്‍കി ഇടപ്പെട്ട പോലെ ആണ് തോന്നിയത്. എന്നാല് അവനെ കൊണ്ട് തേങ്ങ തിരുമ്മിക്കാനും ക്യാബേജ് അരിയിപ്പിക്കാനും അങ്ങനെ യൂസ് ചെയ്തത് അവന്റെ ഫ്രണ്ട്ഷിപ്പ് അങ്ങനെ വിലകുറച്ച് കണ്ടപോലെ ആണ് തോന്നിയത്. അതെ സ്ഥാനത്ത് അഭിഷേക് കെയ്ക്ക് അന്‍സിബയുമായി ഒരു സിസ്റ്റര്‍ ബോണ്ട് ഫീല്‍ ചെയ്തു. പിന്നെ തര്‍ക്കം ഉണ്ടാകുമ്പോള്‍ പ്രായം കൂടിയ ആള്‍ക്കാരെ മോനെ/മോളെ എന്ന് വിളിക്കുന്നത് ഒക്കെ ഞാന്‍ സുപ്പീരിയര്‍ ആണ് എന്നുള്ള ഭാവം.

ഗബ്രിയുമായ് കോമ്പോ ഉണ്ടായതും പിന്നെ പ്രേമത്തില്‍ പെട്ടതും സത്യം ആണെന്ന് തോന്നുന്നു. കാരണം ഗബ്രി അവള്‍ക്ക് അറ്റന്‍ഷനും വാലിഡേഷനും നല്‍കിയിരുന്നു. പക്ഷെ അതില്‍ അവള് സ്വയമാണ് സദാചാരം കല്‍പിക്കുകയും ക്ലാരിറ്റി ഇല്ലാത്ത ഒരു ബന്ധമാക്കി അതിനെ മാറ്റിയതും. (അതിനും കാണുന്നവരെ സദാചാരവാദികള്‍ ആകി.) പിന്നെ റസ്മിന്‍ സ്വാധീനം കൊണ്ടാവും ഗെയിം കളിക്കണം എന്ന ബോധം വന്നപ്പോള്‍ ഗബ്രിയെ വളരെ ടോക്സിക് പയ്യന്‍ എന്ന രീതിയില്‍ വരുത്തി തീര്‍ത്ത പോലെയാണ് എനിക്ക് തോന്നിയത്.
ഗബ്രി പോയതില്‍ പിന്നെ അവിടെ ഉള്ള യങ് പുരുഷ മത്സരാര്‍ത്ഥികളില്‍ നിന്നു നല്ലോണം വാലിഡേഷന്‍ സീക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടും ഉണ്ട്. ബിഗ് ബോസ് വീട്ടില്‍ അവേള്‍ ഒരു മീന്‍ ഗേള്‍ വൈബ് ആണ് തോന്നിയത്. കല്യാണ വീട്ടില്‍ ചെന്നാല്‍ കല്യാണപെണ്ണ് ആവണം എന്നുള്ള രീതിയില്‍ എല്ലായിടത്തും കേറി മെയിന്‍ ആകണം. ആ മെയിന്‍ ആകുന്നതാണ് ഗെയ്ം എന്നു വിചാരിക്കുന്നവരാണ് ഭൂരിഭാഗവും അവളുടെ പുരോഗമന ഫാന്‍സ് എന്നാണ് എന്റെ വിലയിരുത്തല്‍.


Click it and Unblock the Notifications