ഒന്നര വര്‍ഷം ഡിപ്രഷനിലൂടെ കടന്നു പോയ അന്‍സിബ; ജാസ്മിന്‍ മാനസിക സമ്മര്‍ദ്ധം നല്‍കി തകര്‍ക്കുന്നു?

കാര്യം ബിഗ് ബോസ് വീട്ടിലെ ശക്തരായ മത്സരാര്‍ത്ഥികള്‍ ഒരാളൊക്കെ തന്നെയാണ് ജാസ്മിന്‍. എന്നാല്‍ വീട്ടിലെ ജോലികള്‍ ചെയ്യുന്നതില്‍ ജാസ്മിന്‍ പുലര്‍ത്തുന്ന മടി പലപ്പോഴും വിമര്‍ശനം നേരിടാറുണ്ട്. നിലവില്‍ കിച്ചണ്‍ ടീമിലെ അംഗമാണ് ജാസ്മിന്‍. എന്നാല്‍ ജോലി ചെയ്യാന്‍ ജാസ്മിനെ കിട്ടാറില്ലെന്ന് അന്‍സിബ ഇന്നലെ തുറന്നടിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വലിയ വാക്‌പോര് തന്നെ നടക്കുകയും ചെയ്തു.

ജാസ്മിന്‍ ജോലി ചെയ്യാതെ ഉഴപ്പി നടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്‍സിബ ഒറ്റയ്ക്കായിരുന്നു അടുക്കളയിലെ ജോലികള്‍ ചെയ്തത്. ഇതിന്റെ പേരില്‍ അന്‍സിബയും ജാസ്മിനും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ജാസ്മിന്‍ അന്‍സിബയോട് ചെയ്തത് മോശമായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു ആരാധകന്റെ കുറിപ്പ് വായിക്കാം.

Bigg Boss

വളരെ ഖേദകരം ആണ് ഇത്! പറയാന്‍ നിര്‍ബന്ധിതമായ ഒരു സാഹചര്യത്തില്‍ മാത്രമാണ് അന്‍സിബ എന്ന പെണ്‍കുട്ടി ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥിയെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. അതും മറ്റുള്ളവരുടെ മുമ്പില്‍ തനിക്കു ആര്‍ത്തവമാണ് എന്നും മസ്‌ക്യൂലര്‍ വേദന ഉണ്ടയിട്ടും പാചകം തനിയെ ചെയ്യേണ്ടി വന്നു എന്നതും വളരെ സാവധാനം സദസ്സിനെ മാനിച്ചു ആണ് ആ പെണ്‍കുട്ടി പറയുന്നത്. ജാസ്മിന്‍ കിച്ചന്‍ ടീമില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയം ആയിരുന്നു എന്നും അവര്‍ ജാസ്മിനെ ഭയപ്പെട്ടു ആണ് പറയുന്നത്. കാരണം രാവിലെ അഭിയുമായി ഈ കാര്യം പറഞ്ഞു ജാസ്മിന്‍ വഴക്കിടുന്നത് അവര്‍ കണ്ടതാണ്.

എന്ത് മനോഭാവം ആണ് ജാസ്മിന് ? അത് അവര്‍ പറഞ്ഞതിനാണോ ഇത്രയും പിറകെ നടന്നു ചീത്ത പറയുന്നത് അന്‌സിബയെ ? അവര്‍ ചെവി പൊത്തി സോഫയില്‍ ഇരിക്കുന്നു. എന്തിനാണ് പെണ്‍കുട്ടിക്കു മാനസിക സമ്മര്‍ദ്ദം ഈ വിധം നല്‍കുന്നത് ? ശാരീരികമായി റസ്റ്റ് വേണ്ട സമയത്തു അതും നല്‍കാത്തതു അന്‍സിബ പരാതി പറഞ്ഞില്ല. പിന്നെ എന്തിനാ ഈ വെറുപ്പിക്കല്‍?

'ടെന്‍ റൂം' വാതില്‍ പവര്‍ റൂം അധികാരികള്‍ ബിഗ് ബോസ്സിന്റെ സഹായത്തോടെ അടച്ചപ്പോള്‍ അത് തുറക്കാനായി ജാസ്മിന്‍ പറഞ്ഞ കാരണം 'എനിക്ക് പീരീഡ് ആണ് ' എന്നല്ലേ? മനുഷ്യത്വം എന്ന കാര്‍ഡ് അല്ലെ അപ്പൊ ഗബ്രി ഉയര്‍ത്തിപ്പിടിച്ചിരുന്നത് അന്ന്. പകല് മുഴുവന്‍ നമ്മള്‍ പ്രേക്ഷകര്‍ അന്‌സിബയെ കണ്ടതാണ് ..അവര്‍ക്കു വേദനിക്കും വിധം മുഖവും ശരീരവും അസ്വസ്ഥമായിരുന്നു ? ഇത്രയും ആളുകള്‍ക്ക് ആര്‍ത്തവം എന്ന ഒരു കാരണം ആര്‍ത്ത് വിളിച്ചു അവള്‍ ഭക്ഷണം പാകം ചെയ്യാതെ ഇരുന്നിട്ടില്ലാ. ഇപ്പോഴും ' ഞാന്‍ ആക്റ്റീവ് ആയിരുന്നില്ല എന്നെ എനിക്ക് തന്നെ നോമിനേറ്റ് ചെയ്യണ്ടി വരും ' എന്ന് പറഞ്ഞു ഒഴിയുകയാണ് ആ പെണ്‍കുട്ടി ചെയ്തത്.

പിന്നീട് വീണ്ടും ബിഗ് ബോസ് അവസരം കൊടുത്തപ്പോള്‍ ആണ് അവര്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ പറഞ്ഞത് പോലും. ഇതിനൊന്നും ജാസ്മിന്റെ വായിലെ അസംബന്ധങ്ങള്‍ ആ പെണ്‍കുട്ടി കേള്‍ക്കണ്ട കാര്യം ഇല്ല. എന്താണ് ഇത് ? എന്തിനാണ് ഇത്ര അസഹിഷ്ണുത ജാസ്മിന് ? ഇപ്പോള്‍ ഗബ്രിയേ വിളിച്ചിരുത്തി ഇത്രയും ശബ്ദത്തില്‍ വെളിപ്പിക്കുന്നതും അന്‍സിബയെ തളര്‍ത്തുന്നതും എന്തിനാണ് ? അന്‍സിബ നോമിനേഷന്‍ സംസാരിച്ചു. കഴിഞ്ഞപ്പോള്‍ നോറ ഒരു വാക്യം പറഞ്ഞു: 'അങ്ങനെ തുറന്നു സംസാരിക്കു എന്ന് ' . അത് അന്‌സിബയോടാണ് .
അതിനു ജാസ്മിന്റെ മറുപടി വളരെ മോശം
' ചിലക്കാതെഡീ നീ 'എന്ന്,

ജാസ്മിന്‍ ചന്തയില്‍ ആണോ ? അല്ലെങ്കില്‍ ഇതൊക്ക ഇത്തരം പദ പ്രയോഗങ്ങള്‍ ഇവര്‍ വീട്ടില്‍ ഉപയോഗിക്കുന്നതാണോ ? ജാസ്മിനെ നോറ വ്യക്തമായ കാരണങ്ങളോടെ നോമിനേറ്റ് ചെയ്തു ..അപ്പോള്‍ ജാസ്മിന്റെ പ്രതികരണം 'ഓ തംബ്രാ ...ഓ തംബ്രാ ' എന്നാണു. ഇവരെ കുറിച്ച് ബിഗ് ബോസ് പറഞ്ഞ പ്രകാരം ഈ ഷോയില്‍ നോമിനേറ്റ് ചെയ്യാന്‍ പാടില്ലേ ? അതും അലക്കി വെളുപ്പിച്ചു എന്താണ് ചെയ്യുന്നത് ? അന്‍സിബ ഒന്നര വര്ഷം ഡിപ്രെഷനിലൂടെ കടന്നു പോയ വ്യക്തിയാണ് താന്‍ എന്ന് ഒരിക്കല്‍ ബിഗ് ബോസ്സിനോട് മാത്രമായി പറയുന്നത് കേട്ടിരുന്നു. ചെയ്യാത്ത കാര്യങ്ങള്‍ക്കു കുറ്റപ്പെടുത്തി താന്‍ മുറിയില്‍ അകപ്പെട്ട ഒരു കഥ. അത് അവര്‍ അനുഭവിച്ചിട്ടുള്ളത് കൊണ്ട് തന്നെയാവാം അവര്‍ വഴക്കില്‍ നിന്നും അകന്നു നില്‍ക്കുന്നത്.

Bigg Boss

പാപം ആണ് ചെയ്യുന്നതെന്ന തിരിച്ചറിവ് പോലും ഇല്ല ജാസ്മിന് സഹജീവിക്കു നേരെ എല്ലില്ലാത്ത അവയവമായ നാക്കു ഉപയോഗിക്കുമ്പോള്‍. മ്ലേച്ഛം ...!. അന്‍സിബ നിങ്ങള്‍ സമാധാനമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. പീരീഡ് വരുന്ന ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ അടുക്കളയില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ ഉള്ള ബുദ്ധിമുട്ടു എല്ലാ സ്ത്രീകള്‍ക്കും അറിയാം..അവര്‍ അത് പറഞ്ഞു നടക്കാത്തത് അവരുടെ കരുണയാണ്. അവര്‍ പറഞ്ഞ പോലെ ' എല്ലാരും നല്ലോണം ഭക്ഷണം കഴിച്ചോട്ടെ' എന്ന് കരുതിയിട്ടു.

തന്റെ സ്റ്റെപ് ഫാദര്‍ന്റെയും ആറ് കൂടപ്പിറപ്പുകളുടെയും കൂടെ ജീവിക്കുന്ന ആളാണ് താനെന്നു ആ പെണ്‍കുട്ടി ഒരിക്കല്‍ ഷോയില്‍ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ആണ് കൂടെ പിറപ്പുകളേ പോലെ ഇവരോട് അവര്‍ സ്‌നേഹവായ്‌പോടെ പെരുമാറുന്നതും എന്ന് നമുക്ക് മനസ്സിലാവും. ഓരോരുത്തര്‍ക്കുമുള്ള 'പങ്കു' ഭക്ഷണമായി എത്തണം എന്ന് അവള്‍ ആഗ്രഹിച്ചു. വൃത്തിയായി ഭക്ഷണം പാകം ചെയ്തു. കൂട്ട് കുടുംബത്തില്‍ ജീവിച്ചവര്‍ക്കു അത് മനസ്സിലാവും. ഇല്ലെങ്കിലും ഇപ്പോള്‍ ബിഗ് ബോസ് ഒരു കൂട്ട് കുടുംബം തന്നെ അല്ലെ? ജോലി ചെയ്യാതെ നടന്നു അന്‍സിബയെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ചു ഇനി ക്യാമറ നോക്കി വെളുപ്പിക്കുന്നതു എന്ത് ന്യായം ജാസ്മിന്‍?

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X