നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്‍; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!

ബിഗ് ബോസ് വീടിന്റെ അകത്തും പുറത്തും ചര്‍ച്ചാ വിഷയമാണ് ജാസ്മിന്‍. സഹതാരമായ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം അകത്തും പുറത്തും ഒരുപോലെ വിവാദമായി മാറിയതാണ്. ഇതിന്റെ പേരില്‍ ജാസ്മിനുമായി വിവാഹ ബന്ധം ഉറപ്പിച്ചു വച്ചിരുന്ന യുവാവ് പിന്മാറുകയടക്കമുണ്ടായി. ഇതിനിടെ കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രൊമോ വീഡിയോ ജാസ്മിനും ഗബ്രിയും തമ്മില്‍ പിരിയുന്നതിനുള്ള സൂചന നല്‍കുന്നതായിരുന്നു.

ഈ പ്രൊമോ പുറത്ത് വന്നതോടെ ജാസ്മിനെ ഗബ്രി ഉപേക്ഷിച്ചതാണെന്നും അതല്ല ജാസ്മിന്റെ നാടകമാണെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളും ചര്‍ച്ചകളും സജീവമായി മാറിയിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഒരു ആരാധികയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

Bigg Boss

്തനിക്ക് പുറത്ത് നല്ല നെഗറ്റീവ് ഈ റിലേഷന്‍ഷിപ്പ് കൊണ്ടുണ്ടായിട്ടുണ്ട് എന്ന് അവള്‍ക്കറിയാം എന്നിട്ടും ജാസ്മിന്‍ ഗബ്രിയെ തള്ളി പറഞ്ഞില്ല എന്നാണ് കുറിപ്പില്‍ പറയുന്നത്. കൂട്ടത്തില്‍ കൂടുതല്‍ പങ്കുള്ള ഗബ്രി പുണ്യവാളനായി രൂപ കൂട്ടില്‍ കയറി കല്ലേറ് മുഴുവന്‍ ജാസ്മിനുമാണെന്നും കുറിപ്പില്‍ പറയുന്നു. ആരാധികയുടെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ജാസ്മിന്റെ നാടകം എന്ന് പറഞ്ഞ് കരയുന്നവര്‍ക്ക് വേണ്ടി. ജാസ്മിന്‍ പറയുന്നത് 'എനിക്ക് ഈ റിലേഷന്‍ഷിപ്പില്‍ ഒരു ക്ലാരിറ്റി വേണം സൗഹൃദം എന്ന് പറഞ്ഞ് ലവേഴ്‌സിന്റെ പ്രവര്‍ത്തികള്‍ കാണിക്കുമ്പോള്‍ ബന്ധം കിട്ടുന്നില്ല' (അത് വിസിബിള്‍ ആയിരുന്നല്ലോ ഇന്നലെ പോലും അവന്‍ ജാസ്‌നോട് പറഞ്ഞത് നീ എനിക്ക് വേണ്ടി ഹൃദയം തുറന്നു എന്നല്ലേ) വീണ്ടും ജാസ്മിന്‍ ചോദിക്കുന്നുണ്ട് 'എത്ര നാള്‍ നിനക്ക് ഒരു സത്യത്തെ കള്ളമാക്കി കാണിക്കാന്‍ കഴിയും' അതായത് ഗബ്രിക്ക് ഗബ്രിയെ തന്നെ എത്ര നാള്‍ വഞ്ചിക്കാന്‍ കഴിയും (ഇത് ഗബിയുടെ സ്ട്രാറ്റജി അല്ലെങ്കില്‍)

അപ്പോഴാണ് ജാസ്മിന്‍ വളരെ ഓപ്പണ്‍ ആയി തന്നെ ഗബ്രിയെ ഇഷ്ടമാണ് എന്ന് പറയുന്നത് പക്ഷേ ഗബ്രിയുടെ മറുപടി എനിക്കും ഇഷ്ടമാണ് പക്ഷേ വിവാഹം കഴിക്കാനോ റിലേഷന്‍ഷിപ്പിനോ താത്പര്യമില്ല എന്ന്. ഇവിടെയാണ് ജാസ്മിന് ക്ലാരിറ്റി വരുന്നതും ഇത്ര നാള്‍ ഗബ്രി ഇതൊരു സ്ട്രാറ്റജി ആയി എടുതത് ആണെന്ന് മനസിലാവുന്നതും. ഇതില്‍ എവിടെയാണ് ജാസ്മിന്റെ നാടകം എന്ന് പറയാനുള്ള കാര്യം നടക്കുന്നത്? പ്രണയം വിവാഹത്തില്‍ അവസാനിക്കണം എന്നൊന്നുമില്ല പക്ഷേ അങ്ങനെ ആകരുത് എന്നുമില്ല ഓരോ വ്യക്തികളുടെ തീരുമാനമാണ് അതിന് വ്യക്തത വരുത്തേണ്ടത് അവരവര്‍ തന്നെയാണ്.

Bigg Boss

ഇവിടെ ഇത്രയും ദിവസമായിട്ടും വ്യക്തത വരുത്താതിരുന്നത് ഗബ്രി തന്നെയാണ് കാരണം ജാസ്മിന്‍ പുറത്ത് നടക്കുന്നത് സ്വന്തം അച്ഛനില്‍ നിന്നും വൈല്‍ഡ് കാര്‍ഡായ സായിയില്‍ നിന്നും എല്ലാ വീക്കന്റ് എപ്പിസോഡുകളില്‍ ലാലേട്ടനില്‍ നിന്നും മനസിലാക്കിയിട്ടുണ്ട് തനിക്ക് പുറത്ത് നല്ല നെഗറ്റീവ് ഈ റിലേഷന്‍ഷിപ്പ് കൊണ്ടുണ്ടായിട്ടുണ്ട് എന്ന് അവള്‍ക്കറിയാം എന്നിട്ടും ജാസ്മിന്‍ ഗബ്രിയെ തള്ളി പറഞ്ഞില്ല പക്ഷേ ഗബ്രി അത് എക്‌സ്‌പ്ലോയ്റ്റ് ചെയ്തു.

എല്ലായിടത്തും പോലെ ജാസ്മിനെ കുറ്റകാരിയായി മാറ്റാന്‍ ആള്‍ക്കാര്‍ ശ്രമം തുടങ്ങി, ആഘോഷം തുടങ്ങി കൂട്ടത്തില്‍ കൂടുതല്‍ പങ്കുള്ള ഗബ്രി പുണ്യവാളനായി രൂപ കൂട്ടില്‍ കയറി കല്ലേറ് മുഴുവന്‍ ജാസ്മിനും. നമുക്കൊരു മാറ്റവും ഇല്ല മാറാനും പോകുന്നില്ല

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X