ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന്‍ ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!

ബിഗ് ബോസ് വീട്ടിലെ എന്നത്തേയും ചര്‍ച്ചാ വിഷയമാണ് ഗബ്രിയും ജാസ്മിനും തമ്മിലുള്ള സൗഹൃദം. ഒരിക്കല്‍ ഇതേക്കുറിച്ച് മോഹന്‍ലാലും ഇരുവരോടും ചോദിച്ചിരുന്നു. തങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണെന്നും എന്നാല്‍ അതൊരു പ്രണയത്തിലേക്ക് പോകാതെ നോക്കുകയാണെന്നുമായിരുന്നു ജാസ്മിന്‍ അന്ന് പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യുകയാണ് ജാസ്മിനും ഗബ്രിയും.

ജാസ്മിനുമായുള്ള സൗഹൃദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗബ്രി. തനിക്ക് ഇഷ്ടമുണ്ടെന്നും ഈ റിലേഷന്‍ സംബന്ധിച്ച് ഒരു വ്യക്തത വേണമെന്നും ജാസ്മിന്‍ പറഞ്ഞപ്പോഴാണ് ഗബ്രിയുടെ പ്രതികരണം. 'എനിക്ക് ഇവളെ ഇഷ്ടമാണ് എന്ന് വെച്ച് ഇവളെ വിവാഹം കഴിക്കാനോ ഇവളുമായി റിലേഷന്‍ഷിപ്പിലാകാനോ എനിക്ക് പറ്റില്ല എന്നാണ് ഗബ്രി പറഞ്ഞത്.

Bigg Boss

ഇതിനിടെ ഇപ്പോഴിതാ പുറത്തു വന്ന പ്രൊമോ വീഡിയോയുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ജാസ്മിനെതിരെ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

അങ്ങനെ ഗബ്രിയേലിനെ തേക്കാന്‍ ഉള്ള ദിവസം എത്തിയിരിക്കുന്നു. ഗബ്രിയേലിനെ കൊണ്ട് തന്നെ അവനു ജാസ്മിനോട് ഉള്ളത് സീരിയസ് റിലേഷന്‍ഷിപ് അല്ല കേവലം സ്‌നേഹം മാത്രം ആണെന്ന് ജാസ്മിന്‍ പറയിപ്പിക്കുന്നിടത്ത് തുടങ്ങുന്നു.. ഒരു സ്ത്രീയെ മോഹിപ്പിച്ചു വഞ്ചിച്ച കള്ളന്‍ കാമുകന്റെ പതനം. സ്ത്രീയുടെ വികാരത്തെ മിസ് യൂസ് ചെയ്യാന്‍ നോക്കിയ അവളിലെ നിഷ്‌കളങ്കത മുതലെടുക്കാന്‍ നോക്കിയ വഞ്ചകന്‍ ആയി ബിഗ് ബോസ് ഹിസ്റ്ററി യില്‍ ഗബ്രിയേല്‍ മാറാന്‍ പോകുന്നു.

തുടക്കം തൊട്ട് ഹൗസ്‌മേറ്റ്‌സ്, പ്രേക്ഷകര്‍ ചോദിച്ച ആ ചോദ്യം ഇന്നാണോ ജാസ്മിന്റ് തലയ്ക്കു അകത്തു കേറിയത്? 'എനിക്കിന്ന് അടി വര ഇടണം, ഫ്രണ്ട്ഷിപിന്റെ മുകളില്‍ ആണെന്ന് പറഞ്ഞു ലവേഴ്‌സിന്റെ പ്രവൃത്തികള്‍ കാണിക്കുമ്പോ ബന്ധം കിട്ടുന്നില്ല, എത്ര നാള്‍ ഒരു സത്യത്തെ നീ കള്ളം ആയി പറഞ്ഞോണ്ട് ഇരിക്കും ' : ജാസ്മിന്‍. 'എനിക്ക് ഇവളെ ഇഷ്ടം ആണ്, എന്ന് വെച്ച് റിലേഷന്‍ഷിപ് ല്‍ ആകനോ കല്യാണം കഴിക്കാനോ പറ്റില്ല ': ഗബ്രിയേല്‍.

ഇത് നമുക്ക് എല്ലാം അറിയുന്ന കാര്യം ആണ്, ജാസ്മിനും അറിയാം. കാരണം അവരുടെ ബന്ധം തുടങ്ങിയത് ഗെയിമിനു വേണ്ടി മാത്രം ആണ്. പോകെ പോകേ ഇഷ്ടം തോന്നിയിരിക്കാം.. അങ്ങനെ ഉള്ള ഇടപെടലുകള്‍ ആണ് അവര്‍ നടത്തുന്നത്. പക്ഷെ പ്രാക്ടിക്കല്‍ വശം ഇതിനു മുന്‍പേ ജാസ്മിന്‍ പറഞ്ഞിരുന്നു,' ഇത് എവിടെയും എത്തില്ല എന്ന് നമുക്ക് രണ്ടു പേര്‍ക്കും അറിയാം അത് കൊണ്ട് പ്രണയതില്‍ എത്താതെ പിടിച്ചു നിക്കുന്നു '..

Bigg Boss

പുറത്ത് ഒരാളും ആയി കമ്മിറ്റഡ് ആയ ജാസ്മിന്‍ ആണ് ഇത് പറയുന്നത്. ഇപ്പൊ ജാസ്മിന്‍ രണ്ടാളെ ആണ് ഒരേ സമയം മാനസികമായി ചതിച്ചത്.. സ്വന്തം തെറ്റിന് മറ്റുള്ളവരെ പഴിക്കാറുള്ള ജാസ്മിന്‍ ഇതും അത് പോലെ ചെയ്ത് നൈസ് ആയി ഊരി പോകും ( ജാസ്മിന്‍ എന്ന അതിസമര്‍ത്ഥയായ ക്രുക്ക്ഡ് ആയ ഗെയ്മര്‍, ഗെയിമിലെ നിലനില്‍പ്പിനു വേണ്ടി എന്ത് പരിപാടിയും കാണിക്കും എന്ന് ഉറപ്പുണ്ടായിരുന്ന ഭൂരിപക്ഷം പ്രേക്ഷകര്‍ എക്‌സ്‌പെക്ട് ചെയ്ത ആ സാധനം. അത് ഇന്നാണ് ഇന്നാണ് ഇന്നാണ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം, നിരവധി പേരാണ് പ്രൊമോ വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. ഒപ്പം ജാസ്മിന്റെ പ്രതിശ്രുത വരനായിരുന്ന അഫ്‌സലും കമന്റ് ചെയ്തിട്ടുണ്ട്. 'ഞാന്‍ കടന്നുപോയ ഏറ്റവും മോശമായ അവസ്ഥ അവള്‍ക്ക് മനസിലാകും. 7 മാസം അവള്‍ പ്രണയത്തിന്റെ പേരില്‍ എന്നെ വിഡ്ഢിയാക്കി, ഞാന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നു', എന്നാണ് അഫ്‌സല്‍ കുറിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X