ജാസ്മിന്‍ നന്നായി വളച്ചൊടിച്ചു, ഗബ്രി നന്നായി കളിക്കുന്നുവെന്ന ഭയം; ജാസ്മിന്‍ 916 ഫേക്ക്!

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപോലെ വലിയ ചര്‍ച്ചയായി മാറിയതാണ് ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദം. ഒരിക്കല്‍ മോഹന്‍ലാല്‍ തന്നെ ഈ ബന്ധത്തെക്കുറിച്ച് ഇരുവരോടും ചോദിച്ചിരുന്നു. എല്ലാ വിമര്‍ശനങ്ങളിലും ഒരുമിച്ചു നിന്നവരായിരുന്നു ജാസ്മിനും ഗബ്രിയും. എന്നാല്‍ ആരാധകരെ ഞെട്ടിക്കുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

ഗബ്രിയുടേയും ജാസ്മിന്റേയും സൗഹൃദത്തില്‍ വലിയ വിള്ളലുകള്‍ വീണിരിക്കുകയാണ്. ഗബ്രിയോട് തനിക്ക് പ്രണയമാണെന്ന് ജാസ്മിന്‍ തുറന്നു പറയുകയായിരുന്നു. എന്നാല്‍ ജാസ്മിനെ ഇഷ്ടമാണെങ്കിലും അതൊരു പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ കൊണ്ടു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ഗബ്രി പറഞ്ഞത്.

Bigg Boss

പിന്നാലെ ഗബ്രി ജാസ്മിനെ ചതിച്ചതായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചെത്തിയത്. ഈ വിഷയത്തില്‍ ഇപ്പോഴിതാ മറ്റൊരു വശം പങ്കുവെക്കുന്ന കുറിപ്പ് വൈറലായി മാറുകയാണ്. ജാസ്മിന്‍ ഫേക്കാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ജാസ്മിന്‍ ഗബ്രി വഴക്കു അവരുടെ പ്ലാന്‍ അല്ല എങ്കില്‍ ജാസ്മിന്‍ ഒരു 916 ഫെയ്ക്ക് ആണ്. എന്ത് കൊണ്ടാണ് ജാസ്മിന് അവരുടെ റിലേഷന്‍ഷിപ്പില്‍ ഒരു 'അടിവര' ആവശ്യമുണ്ടെന്നു പെട്ടെന്ന് തോന്നിയത് എന്ന് അറിയില്ല. വിഷയം അതല്ല. ഗബ്രി ഒരിക്കല്‍ പോലും ജാസ്മിനെ കല്യാണം കഴിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. അവനു അവളെ ഇഷ്ടമുണ്ടെന്നും കല്യാണം നടക്കില്ല എന്നും അല്ലേല്‍ ഒരു റിലേഷന്ഷിഒപ്പില്‍ ആകാന്‍ പറ്റില്ല എന്ന് പലപ്പോഴും പറഞ്ഞതാണ്. രണ്ടു പേരും അതെ സ്റ്റാന്‍ഡില്‍ തന്നെയായിരുന്നു.

'ക്ലാരിറ്റി ഇല്ലാത്തതാണ് ഞങ്ങളുടെ ക്ലാരിറ്റി ' എന്ന് മന്ത്രിച്ചു നടന്ന ആളാണ് ജാസ്മിന്.
ഇന്നും ഗബ്രി അതെ സ്റ്റാന്‍ഡ് തന്നെയാണ് പറഞ്ഞത്. പക്ഷെ ജാസ്മിന് അവനെ ഒരു തേപ്പുകാരനാക്കി വെച്ചിട്ടുണ്ട്. ഗബ്രിയെ ഇത് നന്നായി ഡിസ്റ്റര്‍ബ് ചെയ്തിട്ടും ഉണ്ട്. എന്നിട്ടും ജാസ്മിന്‍ വരുത്തി തീര്‍ക്കുന്നത് ഗബ്രി അതൊക്കെ അഭിനയിക്കുകയാണ് എന്നാണു. ജാസ്മിന് മുന്നോട്ടുള്ള കളികളില്‍ ഒന്നുകില്‍ ഗബ്രിയേ ഒഴിവാക്കണം. അതുകൊണ്ടാണ് ഒരുപാട് തവണ ഡിസ്‌കസ് ചെയ്ത വിഷയം പിന്നേം ഇന്ന് സംസാരിച്ചത്. കല്യാണം കഴിക്കാന്‍ പറ്റില്ല എന്ന് അവന്‍ പറയുമെന്ന് അവള്‍ക്കറിയാം. അത് അവള്‍ ഭംഗിയായി വളച്ചൊടിച്ചു.

Bigg Boss

അവരുടെ സംസാരത്തിനിടയില്‍ റെസ്മിന്റെ റോള്‍ എന്താണ് എന്ന് ചിന്തിക്കുന്നവരോട്, റെസ്മിന്‍ ഒരു ടൂള്‍ ആണ്. ജാസ്മിന് പ്രേക്ഷകരോട് തന്റെ ഭാഗം ന്യായീകരിച്ചു മെഴുകാന്‍. ഇത്രേം വിഷയം ഉണ്ടാകാനുള്ള പ്രധാന കാരണം കഴിഞ്ഞ ആഴ്ച മുതല്‍ ഗബ്രി ജാസ്മിന്റെ നിഴലില്‍ നിന്നും പുറത്തു കടന്നു എല്ലാവരോടും ഇടപഴകി കൊറച്ചൂടെ ആക്റ്റീവ് ആയതും ആകാം. പക്ഷെ ജാസ്മിന് അത് ശരിക്കും ഇഷ്ടമായിട്ടില്ല. ഗബ്രി തന്റെ കീഴില്‍ നിന്നും പോകുന്നത് ജാസ്മിന് ഇഷ്ടപ്പെടുന്നില്ല അല്ല എങ്കില്‍ ഗബ്രി ജാസ്മിനെക്കാള്‍ നന്നായി കളിക്കുന്നുണ്ടോ എന്ന ഭയം.

ഇതെല്ലാം ഇവരുടെ ഗെയിം പ്ലാന്‍ അല്ല എങ്കില്‍. ജാസ്മിന്‍ ടോക്‌സിക്കും മാനിപുലേറ്റീവും ആയ ആളായാണ് തോന്നുന്നത്. ടോക്‌സിക് റിലേഷന്ഷിപ്പില്‍ പെടുന്ന ആണുങ്ങളുടെ കാര്യങ്ങളും ആരെങ്കിലുമൊക്കെ സംസാരിക്കണമല്ലോ. ഗബ്രിക്കൊപ്പം, എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X