ഈ ബന്ധം വെറും മുതലെടുപ്പ്, പ്രേമനാടകത്തില്‍ നിന്നുള്ള രക്ഷപ്പെടുന്ന ജാസ്മിന്‍; ഗബ്രി പൊട്ടന്‍...!
ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറിയ സൗഹൃദമാണ് ജാസ്മിനും ഗബ്രിയും തമ്മിലുള്ളത്. ഇരുവരും പരസ്പരം പ്രണയിക്കുന്നതായി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊരു റിലേഷന്‍ഷിപ്പായി മുന്നോട്ടു കൊണ്ടു പോകാന്‍ താല്‍പര്യമില്ലെന്നാണ് ഗബ്രി പറഞ്ഞത്. അതേസമയം ജാസ്മിനും ഗബ്രിയും ഷോയില്‍ നിലനിന്നു പോകാന്‍ വ്യാജ ലവ് ട്രാക്ക് ഉണ്ടാക്കിയതാണെന്നാണ് വിമര്‍ശനം.
ഇതിനിടെ ഇപ്പോഴിതാ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജാസ്മിന്‍-ഗബ്രി ബന്ധം കോമ്പോ മുതലെടുപ്പാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ജാസ്മിന്‍ ഗബ്രിയെ ഉപയോഗിക്കുകയായിരുന്നു എന്നും കുറിപ്പില്‍ പറയുന്നുണ്ട്. പ്രേമ നാടകത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജാസ്മിനെയാണ് ഇപ്പോള്‍ കാണുന്നതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ജാസ്മിന്‍ ഗബ്രി കോമ്പോ ഒരു പക്ഷെ ബിഗ്ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ട കോമ്പോ ആയി മാറിയത് എന്തുകൊണ്ടാണ്..?
ആ ബന്ധം വെറും ഒരു മുതലെടുപ്പാണെന്ന് തോന്നിയതുകൊണ്ടാണ്.. ജാസ്മിന്‍ എന്ന മത്സരാത്രി ഗബ്രി എന്ന ചെറുപ്പക്കാരനെ ബോധപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നു..
എപ്പോഴോ തനിക്കത് നെഗറ്റീവ് ആയെന്ന് മനസിലാക്കിയ ജാസ്മിന്‍ ഗബ്രിയേ മെല്ലെ അകറ്റി നിര്‍ത്താന്‍ നോക്കിയിരുന്നു.
പക്ഷെ പൊട്ടനും പെട്ടയുമായ ഗബ്രി വീണ്ടും വീണ്ടും ജാസ്മിനിലേക്ക് അടുക്കുമ്പോള്‍ ജാസ്മിന്റെ ഉള്ളില്‍ ഉരുത്തിരിഞ്ഞ സ്വാഭാവികമായ ചിന്ത എന്തായിരിക്കും.. 'പെട്ടെന്ന് ഞാന്‍ ഇവനെ ഒഴിവാക്കിയാല്‍ പുറത്ത് എന്നെ മോശമായി ചിത്രീകരിക്കുന്നത് കൂടുകയും പലരും എന്നെ കുറ്റപ്പെടുത്തുകയും ചെയ്യും' നല്ലൊരു അവസരത്തിനായി കാത്തിരുന്ന ജാസ്മിന്‍ പ്ലേറ്റ് ഒന്ന് മാറ്റി.. ഒരിക്കലും എനിക്ക് അവനോട് പ്രണയമല്ല സൗഹൃദമാണെന്ന് ആദ്യം തന്നെ പറഞ്ഞിരുന്ന ജാസ്മിന്‍ നിര്‍വചിക്കാനാകാത്ത എന്തോ ഒരു ഇഷ്ടമാണെന്ന് പിന്നീട് കൂട്ടിച്ചേര്‍ത്തു.
ഗബ്രിയെ ഒഴിവാക്കാന്‍ തക്കം പാര്‍ത്തിരുന്ന ജാസ്മിന്‍. റെസ്മിനും ജബ്രികളും തമ്മിലുള്ള കോണ്‍വര്‍സേഷനിടയില്‍ ഒരു ചോദ്യം ഗബ്രിക്ക് നേരെ എറിഞ്ഞു. 'എന്താണ് ഗബ്രി നിനക്കെന്നോട്?' പ്രണയമാണ് പക്ഷെ ഞങ്ങള്‍ക്ക് ഒരിക്കലും ഒന്നാകാന്‍ സാധിക്കില്ല എന്ന് മുന്നേ പറഞ്ഞിരുന്ന ജാസ്മിന്റെ വാക്കുകള്‍ തന്നെ കടമെടുത്ത് ഗബ്രി അതുപോലെ തിരിച്ചു പറഞ്ഞു.. പറഞ്ഞത് റെസ്മിനോട് 'എനിക്ക് ഇവളോട് പ്രണയമാണ്.. പക്ഷെ എന്ന് കരുതി ഇവളെ കല്യാണം കഴിച്ച് വീട്ടില്‍ കൊണ്ട് പോകാന്‍ എനിക്ക് പറ്റില്ല...'

വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ചിച്ചതും പാല്‍ എന്ന് പറഞ്ഞത് പോലെ അവിടെ ജാസ്മിന്‍ പിന്നെയും പ്ലേറ്റ് ഒന്ന് മാറ്റി.. 'കണ്ടോ ഇവനെ സ്‌നേഹിച്ചതിനു എനിക്കുള്ളത് കിട്ടി.. ഇനി അവനോട് എനിക്ക് പ്രണയവുമില്ല സ്‌നേഹവുമില്ല പകരം വെറും സൗഹൃദം മാത്രം...' ആഹാ എത്ര നല്ല ആചാരങ്ങള്‍. അപ്പോള്‍ ജാസ്മിന് ഗബ്രിയോട് പ്രേമം ആയിരുന്നോ? ഗബ്രിയേ കല്യാണം കഴിക്കണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നോ? എന്നൊക്കെ നിങ്ങള്‍ ആര്‍ക്കെങ്കിലും തോന്നിയോ?
എങ്കില്‍ ആ തോന്നല്‍ തെറ്റാണ്. ബിഗ് ബോസ് വീട്ടില്‍ കണ്ടന്റ് ഉണ്ടാക്കാന്‍ ഒരാള്‍ വേണമായിരുന്നു ജാസ്മിന്.. പറ്റിയാല്‍ വാഴത്തോപ്പില്‍ ഒന്ന് തൊടാനും തലോടാനും കെട്ടിപ്പിടിക്കാനും തല്‍ക്കാല ആശ്വാസമാകാന്‍ പോന്ന ഒരു ചെറുപ്പക്കാരന്‍ വേണമായിരുന്നു.. പക്ഷെ പുറത്ത് നിന്നറിഞ്ഞ വിവരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ജാസ്മിന്റെ പ്രേമ നാടകത്തില്‍ നിന്നുള്ള സര്‍വൈവല്‍ സ്റ്റോറി മാത്രമാണ് ഇപ്പോള്‍ അരങ്ങേറുന്നത് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications