ഗബ്രിയെ പോലെയായിരുന്നു അഫ്‌സല്‍, ഇന്ന് അവന്‍ അനുഭവിക്കുന്നത് ഞാന്‍ നേരിട്ടത്; പിരിയാന്‍ കാരണം പറഞ്ഞ് മുന്ന

ബിഗ് ബോസ് വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല പുറത്ത് നടക്കുന്ന കാര്യങ്ങളുടെ പേരിലും വാര്‍ത്തകളില്‍ നിറയുകയാണ് ജാസ്മിന്‍. ബിഗ് ബോസ് വീട്ടില്‍ ജാസ്മിനും ഗബ്രിയും തമ്മിലുളള അടുപ്പം പുറത്തും വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ജാസ്മിന്റെ പ്രതിശ്രുത വരനായ അഫ്‌സല്‍ ജാസ്മിന് ഗബ്രിയുമായുള്ള അടുപ്പത്തെ എതിര്‍ത്ത് നേരത്തെ രംഗത്തെത്തിയിരുന്നു.

ജാസ്മിന്റെ മുന്‍ കാമുകനായിരുന്ന മുന്നയും ജാസ്മിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ജാസ്മിനും മുന്നയും ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയവും നടന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഇപ്പോഴിതാ ജാസ്മിനും ഗബ്രിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്ന.

Bigg Boss

ഒപ്പം ജാസ്മിനും നോറയും തമ്മില്‍ ബിഗ് ബോസ് വീടിന് പുറത്തും സുഹൃത്തുക്കളായിരുന്നുവെന്നും മുന്ന പറയുന്നുണ്ട്. നേരത്തെ വീട്ടിനുള്ളിലെ ഒരു വഴക്കിനിടെ ജാസ്മിനോട് തന്റെ നമ്പര്‍ തന്നത് ആരായിരുന്നുവെന്ന് നോറ ചോദിച്ചിരുന്നു. മുന്നാക്കയാണെന്ന് ജാസ്മിന്‍ പറയുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹം മുടങ്ങിയത് എന്തുകൊണ്ടെന്നും മുന്ന പറയുന്നുണ്ട്. വിവി ഹിയര്‍ യൂട്യൂബ് ചാനലിനോടായിരുന്നു മുന്നയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്.

'ഞാന്‍ പരിചയപ്പെടുന്നതിന് മുന്‍പേ തന്നെ ജാസ്മിനും നോറയും തമ്മില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ആ സമയത്താണ് ഞാന്‍ ജാസ്മിനെ പരിചയപ്പെടുന്നത്. 2023 ജനവരിയിലാണ് ഞാന്‍ നോറയേയും ജാസ്മിനേയും കോണ്‍ഫറന്‍സ് കോളില്‍ ഇട്ട് കൊടുത്തത്. അല്ലാതെ ബിഗ് ബോസില്‍ പോകുന്നതിന് രണ്ട് ദിവസം മുന്‍പൊന്നുമല്ല. അതൊക്കെ എത്രയോ കാലങ്ങളായി'' എന്നാണ് മുന്ന പറയുന്നത്.

അഫ്‌സലിന് അനുഭവിക്കുന്നതില്‍ ഒന്നും പറയാനില്ല. ഞാനും ഇതേ സാഹചര്യത്തിലൂടെയാണ് പോയത് എന്നാണ് മുന്ന പറയുന്നത്. താനും അഫ്‌സലും തമ്മിലുള്ള വിവാഹ നിശ്ചയിച്ചതാണെന്ന് നേരത്തെ ജാസ്മിന്‍ പറഞ്ഞിരുന്നു. എന്നാല്‍ താരം പിന്നീട് ഇത് തിരുത്തി. പക്ഷെ തന്നെ വിവാഹം ഉറപ്പിക്കാന്‍ നിര്‍ബന്ധിച്ചത് ജാസ്മിന്‍ തന്നെയാണെന്നും തിരികെ വരുമ്പോള്‍ ജാസ്മിനോട് ഇതെല്ലാം ചോദിക്കണമെന്നും അഫ്‌സല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അഫ്‌സലിനെ അസ്ലയുടെ കല്യാണ സമയത്താണ് ഞാന്‍ പരിചയപ്പെടുന്നത്. അഫ്‌സല്‍ ഗബ്രിയെപോലെയായിരുന്നു. ഈ രണ്ട് പേരും ഫ്രണ്ട്‌സ് ആവുകയും കോള്‍ ചെയ്യുകയും ചെയ്ത് എല്ലാം എല്ലായി കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ ബ്രേക്കപ്പ് ആകുന്നതെന്നാണ് മുന്ന പറയുന്നത്. അതുകൊണ്ട് തന്നെ അവനെ നല്ലത് പറയാനോ കുറ്റം പറയാനോ ഞാനില്ല. ഞാന്‍ അനുഭവിച്ചത് തന്നെയാണ് അവന്‍ അനുഭവിക്കുന്നതെന്നും മുന്ന പറയുന്നുണ്ട്.

അവന് കൃത്യമായി അറിയായിരുന്നു ഞങ്ങളുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞതാണെന്ന്. അതുതന്നെയാണ് ഇപ്പോള്‍ ഗബ്രി ചെയ്‌തോണ്ടിരിക്കുന്നതെന്നും മുന്ന ആരോപിക്കുന്നു. ഞങ്ങള്‍ ബ്രേക്കപ്പ് ആയി ഏഴ് മാസമായി. 7 മാസമായി അവര്‍ തമ്മില്‍ റിലേഷനിലായെന്നാണ് അഫ്‌സല്‍ പറയുന്നത്. എന്‍ഗേജ്‌മെന്റ് നടത്തണമെന്ന് അവള്‍ വാശി പിടിച്ചിട്ടാണ് നിശ്ചയം നടത്തിയതെന്ന് പറയുന്നു. എന്നാല്‍ എന്‍ഗേജ്‌മെന്റിന് തലേന്ന് രാത്രി വരെ അവള്‍ എന്നോട് വിളിച്ച് പറഞ്ഞത് നിങ്ങള്‍ക്ക് എന്തേലും ചെയ്യാനുണ്ടോയെന്ന്. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞു എന്നും മുന്ന വെളിപ്പെടുത്തുന്നുണ്ട്.

Bigg Boss

ഇവള്‍ എന്നോട് എത്രയോ വട്ടം കരഞ്ഞു പറഞ്ഞിരുന്നു. അതിന്റെയൊക്കെ സ്‌ക്രീന്‍ഷോട്ട് അടക്കം എല്ലാം എന്റെ പക്കലുണ്ട്. അവള്‍ക്ക് മറക്കാനാകുന്നില്ല. നിങ്ങളെ തന്നെ വേണം എന്ന് പറഞ്ഞു. അപ്പുറത്ത് വേറെ കാമുകന്‍ ഉള്ളപ്പോഴാണ് ഇങ്ങനെ വരുന്നത്. ഞാന്‍ വേണ്ട, ഒരു പ്രതീക്ഷയും വേണ്ട എന്ന് പറഞ്ഞു. നിന്നെ കെട്ടാന്‍ ഞാനില്ലെന്ന് പറഞ്ഞിരുന്നു. അഫ്‌സലിന് വാക്കു കൊടുത്തിട്ടുണ്ടെങ്കില്‍ രണ്ട് ഇതില്‍ നില്‍ക്കാന്‍ നിക്കരുതെന്ന് പറഞ്ഞിരുന്നു.

അഫ്‌സലിന് പ്രതീക്ഷ കൊടുത്തിട്ട് ചതിക്കരുത്. എനിക്ക് ആ വേദന അറിയാം. കാമുകനായിരുന്നു, എന്‍ഗേജ്‌മെന്റ് നടന്നിട്ട് അത് മുടങ്ങിപ്പോകുമ്പോഴുള്ള വേദന എനിക്ക് നന്നായി അറിയാം. നിന്നെ മനസില്‍ കൊണ്ടു നടക്കുന്ന അവനോടിത് ചെയ്യരുതെന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു.

മുന്നയുടെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അഫ്‌സലിന്റെ പ്രതികരണവും പുറത്ത് വന്നത്. ജാസ്മിന്‍ ഗബ്രിയുമായുള്ള അടുപ്പം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പോയതാണെന്നും താനതിരെ എതിര്‍ത്തിരുന്നുവെന്നും അഫ്‌സല്‍ വെളിപ്പെടുത്തിയിരുന്നു. ജാസ്മിന്‍ പുറത്ത് വരുമ്പോള്‍ തനിക്ക് ചിലത് ചോദിക്കാനുണ്ടെന്നും അതിന് ശേഷം തങ്ങളുടെ ബന്ധം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X