ജാസ്മിന്‍ സ്വയം കുഴിതോണ്ടി, ഗബ്രിയ്ക്ക് ബിരിയാണി കിട്ടിയ അവസ്ഥ; വിട്ടു കളിച്ചാല്‍ ഫൈനലില്‍ എത്താം!

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഇപ്പോള്‍ ചര്‍ച്ചാ വിഷയം ജാസ്മിന്‍-ഗബ്രി കോ്‌മ്പോയാണ്. ഇരുവരുടേയും സൗഹൃദവും അടുപ്പവുമെല്ലാം അകത്തും പുറത്തും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇന്നലെ ജാസ്മിന്റെ വീട്ടില്‍ നിന്നും വന്ന ഫോണ്‍കോളിന് ശേഷം ജാസ്മിന് ഗബ്രിയില്‍ നിന്നും അകലം പാലിക്കുകയാണ്. ഇരുവരുടേയും കോമ്പോ ഗെയിമില്‍ തുടരാനുള്ള തന്ത്രമായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത് അവര്‍ക്കു തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. തന്റെ കോമ്പോ സ്ട്രാറ്റജിയ്ക്കായി ജാസ്മിന്‍ തെരെഞ്ഞെടുത്ത വ്യക്തിയും ആദ്യ ആഴ്ചയില്‍ തന്നെ ഈ സ്ട്രാറ്റജി തുടങ്ങാന്‍ തെരെഞ്ഞെടുത്തതും ജാസ്മിന് പാളി പോയെന്നാണ് കുറിപ്പില്‍ പറയുന്നത്. ബെയ്‌സില്‍ അലക്‌സ് എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. തുടര്‍ന്ന് വായിക്കാം.

Bigg Boss

ജാസ്മിന്‍ ഗബ്രി കോമ്പോ ജാസ്മിന്റെ സ്ട്രാറ്റജി ആയിരുന്നു എന്നതില്‍ സംശയമില്ല. മുന്‍കാല സീസണുകളില്‍ പലരും ഉപയോഗിച്ച് വിജയിച്ച ഒരു സ്ട്രാറ്റജി. നല്ല ബ്രില്ല്യന്റും എവിടെയും ഏതു കാര്യവും പറഞ്ഞു ഫലിപ്പിക്കാനും പിടിച്ചു നില്‍ക്കാനും ശക്തമായി കഴിവുള്ള മത്സരര്‍ത്ഥിയായ ജാസ്മിന് ഈ സ്ട്രാറ്റജി യൂസ് ചെയ്തു പ്രേക്ഷക പിന്തുണ നേടിയെടുക്കാന്‍ വളരെ ഈസി ആയിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

പക്ഷെ അതിനു വേണ്ടി ജാസ്മിന്‍ തെരെഞ്ഞെടുത്ത വ്യക്തിയും ആദ്യ ആഴ്ചയില്‍ തന്നെ ഈ സ്ട്രാറ്റജി തുടങ്ങാന്‍ ജാസ്മിന്‍ തെരെഞ്ഞെടുത്തതും ജാസ്മിന് പാളി പോയി. ഇത്രേം ദിവസം ബിഗ്ഗ്ബോസ് കണ്ടതില്‍ ഗബ്രി വിഷയം ഒഴിച്ച് നിര്‍ത്തിയാല്‍ ഏറ്റവും തലയെടുപ്പോടെ ഏറ്റവും മുന്നിലുള്ള മത്സരര്‍ത്ഥി ജാസ്മിന്‍ തന്നെ ആണ്. ജാസ്മിനെ പോലെ ഒരു മത്സരാര്‍ത്ഥിക്ക് ഒരിക്കലും ഈ ഒരു സ്‌ട്രേറ്റേജിയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

എങ്കിലും ഈ സ്ട്രാറ്റജിക്കു മുതിര്‍ന്നു സ്വന്തം കുഴി സ്വയം തോണ്ടി എന്ന് പറയേണ്ടതില്ലല്ലോ. ഇനി ജാസ്മിന്‍ ഫ്രണ്ട്ഷിപ് ആണെന്ന് പറഞ്ഞു പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചതില്‍ ആരും വീഴേണ്ടതില്ല. ഇത്രേം ഇന്റലിജിന്റ് ആയ ജാസ്മിന്‍ ബിഗ്ഗ്ബോസ് നന്നായി പഠിച്ചു തന്നെയാണ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കോമ്പോ സ്ട്രാറ്റജി നടത്തിയാല്‍ അറ്റ്‌ലീസ്റ്റ് 70,80 ദിവസം വരെ കൂള്‍ ആയി ഔട്ട് ആകാതെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ജാസ്മിന് നന്നായി അറിയാമെന്നും കുറിപ്പില്‍ പറയുന്നു.

Bigg Boss

എന്നാല്‍ മുന്‍കാല സീസണുകള്‍ പോലെ ലവ് സ്ട്രാറ്റജി ആണെന്ന് പ്രേക്ഷകര്‍ വിലയിരുത്താതെ ഇരിക്കാന്‍ ആദ്യമേ ഫ്രണ്ട്ഷിപ് മാത്രമാണെന്നും കാതല്‍ ഇല്ലെന്നും പറഞ്ഞു വക്കുകയും എന്നാല്‍ പ്രേക്ഷകരുടെ ശ്രദ്ധ കിട്ടാന്‍ ലവേഴ്‌സ് തമ്മില്‍ കാണിക്കുന്ന ഇന്റിമസിയും അറ്റാച്ച്‌മെന്റും ബോധപൂര്‍വം കാണിക്കുകയുമാണ് ചെയ്തത്. സ്‌കൂളുകളില്‍ പോലും ഉണ്ടാകുന്ന കടുത്ത സൗഹൃദങ്ങള്‍ ഫുള്‍ ടൈം കൈ പിടിച്ചിരിക്കുന്നത് കാണാനാകില്ല. എന്നാല്‍ ജാസ്മിന്‍ ഗബ്രി ഫുള്‍ ടൈം കൈ പിടിച്ചിരിക്കാനും ചേര്‍ന്നിരിക്കാനും ശ്രദ്ധ കാണിക്കുന്നത് ജാസ്മിന്‍ പറയുന്ന പോലെ ഒരു ഫ്രണ്ട്ഷിപ്പിന്റെ അറ്റാച്ച്‌മെന്റ് ആയിരുന്നില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.

മറിച്ചു സ്ട്രാറ്റജിയുടെ ഭാഗമായി ജാസ്മിന്‍ പ്രേക്ഷകരെ കബളിപ്പിക്കാന്‍ ബോധപൂര്‍വം ചെയ്ത കാര്യങ്ങള്‍ മാത്രമാണ്. ഇത് ജാസ്മിന്‍ അവളുടെ സ്ട്രാറ്റജിയ്ക്ക് വേണ്ടി ഗബ്രിയേ യൂസ് ചെയുന്നതാണെന്നു മനസിലാക്കാതെ ഗബ്രിയും. ഗബ്രിക്ക് ബിരിയാണി കിട്ടിയ അവസ്ഥയാണ് എന്തായാലും ഈ സ്ട്രാറ്റജി വിട്ട് ജാസ്മിന്‍ കളിച്ചാല്‍ ഫൈനല്‍ വിന്നര്‍ അല്ലെങ്കില്‍ റണ്ണേഴ്‌സ് അപ്പ് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്രേം സ്‌ട്രോങ്ങ് ആണ് ജാസ്മിന്‍ എന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X