'കാക്കേ പറന്നു പോ'; ജാസ്മിന്‍ ജിന്റോയ്‌ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. ആദ്യ നാള്‍ മുതല്‍ തന്നെ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ട രണ്ട് പേരുകളാണ് ജാസ്മിനും ജിന്റോയും. തുടക്കം മുതല്‍ തന്നെ പരസ്പരം മത്സരിക്കുന്നവരാണ് ജിന്റോയും ജാസ്മിനും. ഇരുവരും തമ്മില്‍ അടിയുണ്ടാക്കിയതിന് കണക്കില്ല.

ഇന്നും ജാസ്മിനും ജിന്റോയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. അതേസമയം തര്‍ക്കത്തിനിടെ ജാസ്മിന്‍ ജിന്റോയോട് പറഞ്ഞൊരു പ്രയോഗം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കാക്കേ പറന്നു പോ എന്ന ജാസ്മിന്റെ വാക്കുകളാണ് വിവാദമായി മാറിയിരിക്കുന്നത്. ജാസ്മിന്‍ ജിന്റോയ്‌ക്കെതിരെ നടത്തിയ വര്‍ണവിവേചനമാണെന്നാണ് വിമര്‍ശനം.

Bigg Boss

അതേസമയം ജാസ്മിന്‍ പൊതുവെ മുതിര്‍ന്നവരെ കാക്ക എന്ന് വിളിക്കുന്നയാളാണെന്നും അത്തരത്തില്‍ നടത്തിയ പരാമര്‍ശം മാത്രമാണെന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'കാക്കേ, പറന്നു പോ ' എന്നൊരു സ്റ്റേറ്റ്‌മെന്റ് ജാസ്മിന്‍ ഉപയോഗിച്ചു എങ്കില്‍ അതൊരു റേഷ്യല്‍ പരാമര്‍ശം തന്നെയാണ്. പുറമെ തൊലിവെളുപ്പും ആഢ്യത്വവും കാണിക്കുന്ന ജാസ്മിനെയും ഗബ്രിയേയും പോലെയുള്ളവര്‍, ഇന്നും മനസ്സില്‍ അയിത്തവും തീണ്ടലും കൊണ്ടു നടക്കുന്നവര്‍ ആണ്. ഗബ്രി പണ്ട് പറഞ്ഞ 'ഇയാളെ തൊട്ടാല്‍ കൈ കഴുകണമല്ലോ ' എന്ന സ്റ്റേറ്റ്‌മെന്റ് ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കപ്പെടേണ്ട ഒന്നാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.

രതീഷിനെയും ഇവള്‍ കാക്ക എന്നാണ് വിളിച്ചോണ്ടിരുന്നത് എന്ന് പറഞ്ഞിട്ട് കുറെ പേര്‍ ന്യായീകരിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. അവിടെ കോണ്‍ടെക്സ്റ്റ് വ്യത്യാസമുണ്ട്. ജിന്റോയും ഒരുപാട് റോങ്ങ് സ്റ്റേറ്റ്‌മെന്റ്‌സ് പറഞ്ഞിട്ടുണ്ട്. അതിനെയെല്ലാം ഞാന്‍ എതിര്‍ത്തിട്ടുണ്ട്. കളിയാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തപ്പോള്‍ തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്.. അതുപോലെ, ജിന്റോയ്ക്കെതിരെ തെറ്റുകള്‍ നടക്കുമ്പോള്‍, അതും തുറന്ന് പറയാറുണ്ട് ഞാന്‍. 10 ആം ക്ലാസും ബാറിലെ ജോലിയും ഒക്കെ ആയി നടന്ന ഒരാളുടെ സോഷ്യല്‍ ലിറ്ററസി അല്പം കുറവായിരിക്കും. ജാസ്മിനെപോലെ പഠിപ്പും, സംസാരിക്കാന്‍ ഉള്ള കഴിവും ഒന്നും ജിന്റോയ്ക്ക് ഇല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.

Bigg Boss

സംസാരിക്കാന്‍ അറിയുന്ന, പൊളിറ്റിക്കല്‍ കറക്ടനെസ്സ് പൊക്കിപിടിക്കുന്ന, പഠിപ്പുള്ള ഒരു ന്യൂജന്‍ പെണ്‍കുട്ടി ഇങ്ങനെ പറയുമ്പോള്‍, അത് വലിയ തെറ്റാണ്.. ജിന്റോയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പോലും ജിന്റോയുടെ തെറ്റുകള്‍ ചൂണ്ടികാട്ടുകയും അതിനെ വിമര്‍ശിക്കുകയും തിരുത്തണം എന്ന് പറയുകയും ചെയ്യാറുണ്ട്.. എന്നാല്‍ ഒറ്റ ജാസ്മിന്‍ സപ്പോര്‍ട്ടര്‍ പോലും, ജാസ്മിന്‍ ചെയ്ത തെറ്റുകളെ വിമര്‍ശിക്കാന്‍ മുന്നോട്ട് വന്നിട്ടില്ല... ഇത്തരക്കാരുടെ ഇരട്ടതാപ്പ് ചോദ്യം ചെയ്യപ്പെടണം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഈ വിഷയത്തില്‍ ജാസ്മിനെ അനുകൂലിച്ചും ആരാധകരെത്തുന്നുണ്ട്. ജാസ്മിന്‍ തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്നും ജാസ്മിന്‍ വാക്കുകളെ വളച്ചൊടിക്കുകയാണ് സോഷ്യല്‍ മീഡിയ എന്നുമാണ് താരത്തെ അനൂകൂലിച്ചെത്തുന്നവർ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X