ഗബ്രിയെ ഇഷ്ടമാണ്, പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു: ജാസ്മിന്‍
ബിഗ് ബോസ് വീട്ടിലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ജാസ്മിനും ഗബ്രിയും. എന്നാല്‍ ഇരുവരുടേയും സൗഹൃദം അകത്തും പുറത്തും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. മുന്‍ കൂട്ടി തയ്യാറാക്കി വന്ന ലവ് ട്രാക്ക് കളിക്കുന്നുവെന്നാണ് ഇവര്‍ക്കെതിരെയുള്ള വിമര്‍ശനം. എന്നാല്‍ തങ്ങളുടെ ബന്ധം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു ജാസ്മിനും ഗബ്രിയും വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും നല്‍കിയ മറുപടി.
പിന്നീട് തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ ഇഷ്ടമാണെങ്കിലും ഇതൊരു റിലേഷന്‍ഷിപ്പിലേക്കോ വിവാഹത്തിലേക്കോ കൊണ്ടു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു ഗബ്രി പറഞ്ഞത്. ഇതിനിടെ ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജാസ്മിന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. ഒരു ആരാധകന്‍ തന്റെ കുറിപ്പിലൂടെയാണ് ഇക്കാര്യം പറയുന്നത്. കുറിപ്പ് വായിക്കാം.

ആദ്യമായി ഇവര്‍ തമ്മില്‍ ഉള്ള ബന്ധം ലോജിക്കല്‍ ആയി ജാസ്മിന്‍ ഇന്ന് പറഞ്ഞിട്ടുണ്ട്. ''ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല, ഞാന്‍ എന്റെ ആണ്‍സുഹൃത്തുക്കളെ ഒക്കെ ഹഗ്ഗ് ചെയ്യാറുണ്ട്. എന്നാല്‍ ഗബ്രിയുടെ അടുത്ത് അതില്‍ കവിഞ്ഞ ഒരിഷ്ടം എനിക്ക് ഉണ്ട്, അത് സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി ഉണ്ടായി വന്നത് ആണ്. പുറത്തായിരുന്നെങ്കില്‍ ഗബ്രിയെ എനിക്ക് അവോയ്ഡ് ചെയ്ത് ഇങ്ങനെ ഒരവസ്ഥ വരാതെ നോക്കാമായിരുന്നു''.
''എന്നാല്‍ ഇവിടെ സാഹചര്യം ആണ് എനിക്ക് ഗബ്രിയില്‍ നിന്ന് മാറി നടക്കാന്‍ പറ്റാത്തതിന്റെ കാരണം. ഞാന്‍ രാവിലെ എണീറ്റാന്‍ കാണുന്നത് ഗബ്രിയെ ആണ്. എത്ര വട്ടം അവനോട് മിണ്ടണ്ട, അടുത്തിരിക്കണ്ട എന്നൊക്കെ വിചാരിച്ചാലും ഇവിടുത്തെ സാഹചര്യം അതിന് എന്നെ അനുവദിക്കില്ല. ഇതിന് ഒരവസാനം വരണമെങ്കില്‍ ഒന്നെങ്കില്‍ അവന്‍ അല്ലെങ്കില്‍ ഞാന്‍ ഇവിടുന്ന് പുറത്താവണം''.
വളരെ സെന്‍സിബിളും റീസണബിളും ആയിട്ടുള്ള ഉത്തരം ആയിട്ടാണ് എനിക്ക് തോന്നിയത്. ജാസ്മിന് ഇത്രയും നാള്‍ ഗബ്രി ഓതി കൊടുത്തിട്ടുള്ള പൊട്ട ഉത്തരങ്ങള്‍ ആണ് ലാലേട്ടനോടും, മറ്റുള്ളവരോടും ഒക്കെ പറഞ്ഞിട്ടുള്ളത്. ഉള്ള കാര്യം ഉള്ളത് പോലെ പറയാന്‍ ജാസ്മിന്‍ തയ്യാറായത് അഭിനന്ദാര്‍ഹം ആണ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജാസ്മിനെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകളെത്തിയിട്ടുണ്ട്. എന്താല്ലേ. എല്ലാ തെറ്റും സാഹചര്യത്തിന്, ഇതാണ് നാട്ടുകാര്‍ ഇത്രയും കാലം പറഞ്ഞു കൊണ്ടിരുന്നതും, എന്തുവാടേ അപ്പോ ഇവളെ വിശ്വസിക്കാന്‍ പറ്റില്ല. ഒരിടത്തേക്കും വിശ്വസിച്ച് വിടാന്‍ പറ്റില്ല. അതല്ലേ ആ പറഞ്ഞത്, 90ആം ദിവസം കുറച്ചു കൂടി വ്യക്തമാക്കും.. ഓള് ജയിക്കും, സിറ്റുവേഷന്‍ വരുമ്പോള്‍ മാറാനുള്ളത് ആണോ ലൈഫ്, അവിടെ ഉള്ള വേറെ ആള്‍ക്കാര്‍ക്ക് തോന്നുന്നില്ലല്ലോ എന്നിങ്ങനെയാണ് കമന്റുകള്‍.
അതേസമയം ഈ ആഴ്ച എവിക്ഷനെ നേരിടുന്നവരാണ് ഗബ്രിയും ജാസ്മിനും. ഇത്തവണ ഗബ്രി പുറത്താകുമോ എന്ന സംശയം പ്രേക്ഷകർക്കിടയില്‍ ശക്തമാണ്. നാളെയാണ് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുന്നത്.


Click it and Unblock the Notifications