ഗബ്രിയെ രക്ഷിക്കാന്‍ ജാസ്മിന്‍ സ്വന്തം ടീമിനെ ചതിച്ചു; മനസിലിരുപ്പ് നന്ദന പുറത്ത് കൊണ്ടു വന്നു!
ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. തുടക്കത്തില്‍ തന്നെ ടോപ് ഫൈവിലെത്തുമെന്ന് തോന്നിപ്പിച്ച മത്സരാര്‍ത്ഥി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത് ജാസ്മിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതാണ്. സഹതാരമായ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദമാണ് വിമര്‍ശനത്തിന്റെ അടിസ്ഥാനം. വീടിന് അകത്തും പുറത്തും ഈ കൂട്ടുകെട്ട് കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്.
മോഹന്‍ലാലടക്കം ഈ വിഷയത്തില്‍ ജാസ്മിനോടും ഗബ്രിയോടും വിശദീകരണം ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഗബ്രിയും ജാസ്മിനും പിരിയുന്ന തരത്തിലുള്ള സംസാരവും നടന്നിരുന്നു. എന്നാല്‍ ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്ന രംഗങ്ങള്‍ ആരാധകര്‍ ജബ്രികള്‍ എന്ന് വിളിക്കപ്പെടുന്ന കൂട്ടുകെട്ട് ഉടനൊന്നും പിരിയില്ല എന്നാണ്. ജാസ്മിനും ഗബ്രിയും ഒരുമിച്ചു നടക്കുന്നതിന് ബിഗ് ബോസ് വീട് വീണ്ടും സാക്ഷ്യം വഹിക്കുകയായിരുന്നു.

ഇന്നലെ നടന്ന ഗെയിമിലും ജാസ്മിന്‍ ഗബ്രിയുമായുള്ള സൗഹൃദം കാണിച്ചുവെന്നാണ് വിമര്‍ശനം. ഇന്നലെ ടാസ്‌കിനിടെ ഇക്കാര്യം നന്ദന ചോദ്യം ചെയ്തിരുന്നു. രണ്ട് കാലില്‍ കാല് വെക്കുന്നുവെന്ന് ജാസ്മിനെതിരെ നന്ദന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വലിയ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് തനിക്ക് ടീമും തന്റെ സൂഹൃത്തും ഒരുപോലെ വേണ്ടപ്പെട്ടതാണെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു.
ഇതിനിടെ ഇപ്പോഴിതാ ജാസ്മിന്റെ ഗെയിമിലെ പ്രകടനത്തെക്കുറിച്ചുള്ളാരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിന്‍ ഗബ്രിയോട് ഫേവറിസം കാണിച്ചുവെന്നും ഗബ്രിയെ വിജയിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ജാസ്മിന്‍ കാണിച്ച ഫേവറിസവും ഗെയിമില്‍ കാണിച്ച കള്ളത്തരങ്ങളും ചിലരൊക്കെ എത്ര പുട്ടി തേച്ച് വെളുപ്പിച്ചാലും സത്യം മനസിലാക്കിയ റിയല്‍ പ്രേക്ഷക ലക്ഷങ്ങള്‍ക്കിടയില്‍ അവളെ വെളുപ്പിക്കാന്‍ സാധ്യമല്ല. റൂമില്‍ പതുങ്ങിയിരുന്ന ശരണ്യയെ കണ്ടിട്ടും ഗബ്രിയെ പവര്‍ റൂം നിലനിര്‍ത്താന്‍ വേണ്ടി അവള്‍ അത് കാണാത്ത പോലെ അഭിനയിച്ചുക്കൊണ്ട് മാറി നിന്നു,

ഗബ്രിക്കെതിരെ അലക്ഷ്യമായി കോയിന്‍ എറിയുന്ന ജാസ്മിനെ ഫാന്‍സ് കണ്ടില്ലെങ്കിലും ജസ്റ്റ് എപ്പിസോഡ് കാണുന്ന ഓരോ ജനങ്ങളും കണ്ടതാണ്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറ് പോലെ മാത്രമാണ് ജാസ്മിന്‍ ആ ടാസ്‌ക് അറ്റന്റ് ചെയ്തത്. ചുമ്മ ഓടി നടന്ന് ലക്ഷ്യമില്ലാതെ വിയര്‍ത്തു എന്നല്ലാതെ എന്താണ് ജാസ്മിന്‍ കോയിന്‍ ടാസ്‌കില്‍ ചെയ്തത്. സ്വന്തം ടീമിന് വേണ്ടി പൊരുതി തളര്‍ന്നിരിക്കുന്ന ജിന്റോയെ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ കുറ്റപ്പെടുത്തിക്കൊണ്ട് അവള്‍ നേരെ പോയത് തന്റെ നിലവിലെ പ്രിയതമനായ ഗബ്രിയേലിനെ ആശ്വസിപ്പിക്കാനാണ്.
അവസാനം നീ രണ്ട് വഞ്ചിയില്‍ കാല് കുത്തി കളിക്കല്ലെ ജാസ്മിനെ എന്ന് നന്ദന പറഞ്ഞപ്പോള്‍ അവളുടെ റിയല്‍ മനസിലിരുപ്പ് അവള്‍ അറിയാതെ തന്നെ വെളിയിലേക്ക് വന്നു. അതേടി ഞാന്‍ രണ്ട് വഞ്ചിയില്‍ കാലു കുത്തും. എനിക്കെന്റെ സുഹൃത്താണ് വലുത്, എനിക്ക് സുഹൃത്തും വേണം എന്റെ ടീമും വേണം. കഷ്ടം മോളെ ജാസ്മിനെ കഷ്ടം. എലിക്ക് പ്രാണ വേദനയും പൂച്ചക്കവിടെ വീണ വായനയുമായിരുന്നല്ലെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications