ജാസ്മിന്‍ ഹേറ്റേഴസ്, ജാസ്മിന്‍ ലവേഴ്‌സ്! പ്രേക്ഷകര്‍ രണ്ട് തട്ടില്‍; ഫിനാലെയില്‍ നടക്കാന്‍ പോകുന്നത്!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും ശക്തരില്‍ ഒരാളാണ് ജാസ്മിന്‍. ആദ്യ ദിവസം മുതല്‍ക്കു തന്നെ ടോപ് ഫൈവിലെത്താന്‍ സാധിക്കുമെന്ന് വിലയിരുത്തപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. എന്നാല്‍ ഇതിനിടെ ജാസ്മിന്റെ ബിഗ് ബോസിന് അകത്തേയും പുറത്തേയും ജീവിതങ്ങള്‍ വലിയ മാറ്റങ്ങളിലൂടേയും കടന്നു പോയി. ഗബ്രിയുമായുളള ജാസ്മിന്റെ സൗഹൃദം അകത്തും പുറത്തും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.
ജാസ്മിനും ഗബ്രിയും നേരത്തെ പ്ലാന്‍ ചെയ്ത് വന്ന ലവ് ട്രാക്ക് കളിക്കുന്നു എന്ന ആരോപണം മുതല്‍ ജാസ്മിനുമായുള്ള വിവാഹത്തില്‍ നിന്നും അഫ്‌സല്‍ പിന്മാറിയത് വരെ സമീപകാലത്ത് ബിഗ് ബോസ് ണ്ട ഏറ്റവും വലിയ വിവാദങ്ങളുടെ തുടര്‍ച്ചയായിരുന്നു. ഗബ്രിയുടെ പുറത്താകലിന് ശേഷം പൂര്‍വ്വാധികം കരുത്തയായി മാറിയ ജാസ്മിന്‍ അകത്തും പുറത്തും ജനപ്രീയയായി മാറുന്നതും കണ്ടു.

ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പില്‍ പറയുന്നത് മലയാളം ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എന്നാണ്. ഈ സീസണിനെ ഒട്ടും വിരസതയില്ലാതെ കൊണ്ടു പോയത് ജാസ്മിനാണെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ആദ്യായിട്ടാണ് ഒരു പോസ്റ്റിടണം എന്ന് തോന്നിയത് . ഈ സീസണ്‍ തുടക്കം മുതല്‍ കാണുന്നുണ്ട് . ആദ്യ സീസണ്‍ ഒഴിച്ച് ഇതുവരെയുള്ള എല്ലാ സീസണുകളും കണ്ട വ്യക്തിയെന്ന നിലയില്‍ പറയട്ടെ , മലയാളം ബിഗ്ബോസില്‍ ഇത്രയും കരുത്ത ആയിട്ടുള്ള ഒരു ലേഡി മത്സരാര്‍ത്ഥി ഇതുവരെ ഉണ്ടായിട്ടില്ല . അങ്ങനെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്നവര്‍ ഉണ്ടെങ്കില്‍ താഴെ കംമെന്റില്‍ ചൂണ്ടിക്കാണിക്കാം .
ഈ സീസണ്‍ ഒട്ടും വിരസത ഇല്ലാതെ കൊണ്ട് പോയതിന്റെ ക്രെഡിറ്റ് ജാസ്മിന് തന്നെയാണ് . പ്രേക്ഷകരെ ജാസ്മിന്‍ ഹേറ്റേഴ്‌സ്, ജാസ്മിന്‍ ലവേഴ്‌സ് എന്ന് രണ്ട് തട്ടിലായി തിരിക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് അവളുടെ വിജയം. നിങ്ങള്‍ ഓരോ മത്സരാര്ഥികളുടെയും ആര്‍മികളെ എടുത്തു നോക്കൂ അവരെല്ലാവരും അവരുടെ പോസ്റ്റുകളില്‍ വിദ്വെഷം വാരി വിതറുന്നത് ജാസ്മിനെതിരെയാണ് . അവര്‍ക്കറിയാം അവരുടെയെല്ലാം ഒരേ ഒരു എതിരാളി ഇവള്‍ മാത്രമാണെന്ന്.

ഒരു മില്ലിയണിലധികം ഫോളേവെര്‍സ് ഉള്ള അവളുടെ ഇന്‍സ്റ്റാഗ്രാം അല്ലെങ്കില്‍ യൂട്യൂബ് അക്കൗണ്ട് ഇതിലൂടെയൊന്നും ഒരു പോസ്റ്റു പോലും അവള്‍ക്ക് വേണ്ടിയിടുന്നില്ല.മറ്റുള്ള മത്സരാര്‍ത്ഥികളെ നോക്കൂ . അവര്‍ക്കൊക്കെ വേണ്ടി എത്ര പി ആര്‍ ഏജന്‍സികളാണ് വിഡിയോകള്‍ ഇടുന്നത്. ആ സപ്പോര്‍ട്ട് വീഡിയോസ് അല്ലെങ്കില്‍ പോസ്റ്റുകള്‍ എല്ലാം തന്നെ ജാസ്മിന് എതിരെയുള്ള ഹേറ്റ് വീഡിയോസ് ആണ്.
കാരണം അവര്‍ പി ആര്‍ വര്‍ക്ക് ചെയ്യുന്ന കോണ്ടെസ്റ്റാന്റിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട ഒരു കൊണ്ടെന്റും അവര്‍ക്കില്ലാത്തതു കൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകണ്ട . സ്ഥിരമായി ബിഗ്ബോസ്സ് കണ്ടാല്‍ മതി .
ഫിനാലെയില്‍ സംഭവിക്കാന്‍ പോകുന്നത്. ജാസ്മിന്‍ ഹേറ്റേഴ്സ് വോട്ടുകള്‍ സ്പ്ലീറ്റാകും അവളെ സ്‌നേഹിക്കുന്നവരുടെ വോട്ടുകളാല്‍ അവള്‍ ബിഗ്ബോസ്സ് സീസണ്‍ സിക്‌സില്‍ വിജയ കിരീടം ചൂടും.


Click it and Unblock the Notifications











