ആരുടേയും കുരു പൊട്ടി പണ്ടാരം അടങ്ങേണ്ട അവസ്ഥ, തളരാതെ ജാസ്മിന്‍; അഭിനന്ദിച്ചത് ഒരാള്‍ മാത്രം!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യത്തെ ആഴ്ചയിലൂടെ കടന്നു പോവുകയാണ്. ഇതിനോടകം തന്നെ നാടകീയമായ പല സംഭവങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. പല മത്സരാര്‍ത്ഥികളും ബിഗ് ബോസ് വീട്ടില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ആദ്യ നാളുകളില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചവരില്‍ ഒരാളാണ് ജാസ്മിന്‍ ജാഫര്‍.

തന്റെ നിലപാടുകള്‍ കൊണ്ടും ഗെയിം തന്ത്രങ്ങള്‍ കൊണ്ടും ടാസ്‌കിലെ മിടുക്കു കൊണ്ടുമെല്ലാം തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച താരമാണ് ജാസ്മിന്‍ ജാഫര്‍. കൂട്ടത്തില്‍ ഏറ്റവും ചെറുപ്പമാണെങ്കില്‍ കൂടിയും ഗെയിം അറിഞ്ഞ് കളിക്കുന്ന താരമാണ് ജാസ്മിന്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ ജാസ്മിന്റെ പ്രകടനത്തെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Bigg Boss

ഇന്നത്തെ ടാസ്‌കില്‍ വിജയിച്ചത് സിജോയുടെ ടീം ആണെങ്കിലും, യഥാര്‍ത്ഥ വിജയി ഒരൊറ്റ ആളാണ്, രണ്ടു ഗെയ്മിലും ഒരു പോയിന്റും നേടാതിരുന്ന ടീം ടണലിലെ ജാസ്മിന്‍ ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. ലൈവ് സ്ട്രീം കണ്ടവര്‍ക്ക് മനസ്സിലാകും ജാസ്മിന്‍ ഒറ്റയ്ക്ക് രണ്ടു കളിയിലും എടുത്ത എഫേര്‍ട്ട് എന്നും കുറിപ്പില്‍ പറയുന്നു.

ശരിയാണ് ആദ്യത്തെ ഗെയിമില്‍ മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതെ പിടിച്ചു വെച്ച്തു ശരി ആയില്ല എന്ന് തോന്നിയെങ്കിലും, അവളുടെ എഫ്ഫോട് കാണാതിരിക്കാന്‍ സാധിക്കില്ല, പ്രത്യേകിച്ച് ഇന്ന് .
അവള്‍ ആ രണ്ടുപേരെ മാനേജ് ചെയ്യാന്‍ കാണിച്ച അസാമാന്യ പാടവം സമ്മതിക്കണമെന്നാണ് കുറിപ്പില്‍ പറയുന്നത്. ആ ടീമില്‍ മാത്രമല്ല ഈ സീസണിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി ആണ് അവള്‍. അവള്‍ക്കു മാനേജ് ചെയ്യേണ്ടി വന്നത് ചേമ്പിലയില്‍ വെള്ളം പോലെ തെന്നി കളിക്കുന്ന, സിമ്പിള്‍ ഗെയിം പോലും മനസ്സില്‍കാനുള്ള സാമാന്യ ബുദ്ധി കാണിക്കാത്ത, രതീഷിനെയും ജിന്റോയെയും. ഏതൊരു ആളുടെയും കുരു പൊട്ടി പണ്ടാരം അടങ്ങുമായിരുന്നുവെന്നും കുറിപ്പ് പറയുന്നു.

അവിടെ അവള്‍ പ്രായത്തിലും കവിഞ്ഞ സ്‌കില്‍ ആയിരുന്നു കാണിച്ചത്. അത് ആകെ അപ്രിഷിയേറ്റ് ചെയ്തത് ടീമിലെ റെസ്മിന്‍ മാത്രം.
ഇതിന്റെ വ്യത്യാസം അറിയണെമങ്കില്‍ അപ്‌സര അതെ സിറ്റുവേഷന്‍ ഹാന്‍ഡിലെ ചെയ്തത് കണ്ടാല്‍ മനസ്സിലാകും. രണ്ടു പേരുടെയും പ്രശ്‌നം ഒന്ന് തന്നെ. പക്ഷെ അപ്‌സരയുടെ കണ്ട്രോള്‍ പോയി. റോക്കി പത്തൊലൊന്നു പോലും പ്രശ്‌നങ്ങള്‍ ഉണ്ടക്കിയില്ലെങ്കില്‍ പോലുമെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

അപ്‌സരയ്ക്കു റോക്കിയെ മാത്രം ഹാന്‍ഡിലെ ചെയ്താല്‍ മതി ആയിട്ട് പോലും.
ബിഗ് ബോസ് ടീമും വളരെ നന്നായി ആ കോണ്‍ഫ്രണ്‍റ്റേഷന്‍ രണ്ടു ടീമിലും നടക്കുന്നത് കാണിച്ചു. ആരാണ് ഒരു പ്രഷര്‍ സിറ്റുവേഷന്‍ നന്നായി ഹാന്‍ഡിലെ ചെയ്യുന്നത് എന്ന് ജനങള്‍ക്ക് വിലയിരുത്താനായി അവര്‍ ടാസ്‌ക് വലിച്ചു നീട്ടിയെന്നും കുറിപ്പില്‍ പറയുന്നു.

Bigg Boss

അവസാന നിമിഷം കൂട്ടം വിട്ടു റോക്കിയുമായി അടിയുണ്ടാക്കാന്‍ പോയ രതീഷിനെ ജാസ്മിന്‍ തിരിച്ചു വിളിച്ചു കൊണ്ട് വന്നത്, പുറത്തിറങ്ങി വന്ന റോക്കിയില്‍ നിന്ന് ടാസ്‌കിന്റെ ഡീറ്റെയില്‍സ് പിടിക്കാന്‍ നോക്കുന്നത്, ടാസ്‌ക് നു പോകുന്നതിനു മുന്‍പ് രതീഷിനെ കൂള്‍ ഡൌണ്‍ ചെയ്തത്, ഒക്കെ മൊത്തത്തില്‍ ഒരു ചെറിയ സിനിമയ്ക്കുള്ള കോണ്‍ടെന്റ് ഉണ്ടായിരുന്നു. ഒരു കാര്യം ചെയ്യമായിരുന്നു എന്ന് തോന്നിയത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ജയിച്ച ടീമിനെ അഭിനന്ദിക്കാമായിരുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

വെല്‍ ഡണ്‍ ജാസ്മിന്‍, പറഞ്ഞപോലെ .. If you are good enough you old enough. നെഗറ്റീവ് വോട്ടിങ് ഇല്ലെങ്കില്‍, ജാസ്മിനെ കപ്പെടുക്കുന്നത് തടയാന്‍, പുതിയ വൈല്‍ഡ് കാര്‍ഡ് ആരേലും വരണമെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X