ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ; ഈ വെറുപ്പ് അര്‍ഹിക്കുന്നില്ല

ബിഗ ്‌ബോസ് മലയാളം സീസണ്‍ 6ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. തുടക്കം മുതല്‍ ടോപ് ഫൈവിലെത്തുമെന്ന് തോന്നിപ്പിച്ചിരുന്നു ജാസ്മിന്‍. എന്നാല്‍ ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ അകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങളും ജാസ്മിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കിയ ലവ് ട്രാക്ക് കളിക്കുന്നുവെന്നായിരുന്നു വിമര്‍ശനങ്ങള്‍.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രേക്ഷകരേയും സഹ താരങ്ങളേയും ഞെട്ടിച്ചു കൊണ്ട് ഗബ്രി പുറത്താകുന്നത്. ബ്രിയുടെ പുറത്താകല്‍ ജാസ്മിന് തീരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ഗബ്രിയുടെ തിരിച്ചുവരവും കാത്തിരിക്കുകയാണ് ജാസ്മിന്‍. ഗബ്രിയുടെ കിടക്കയില്‍ കിടന്നും ഫോട്ടോയില്‍ നോക്കിയും കരയുന്ന ജാസ്മിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. അതേസമയം ഇതെല്ലാം വെറും നായകം മാത്രമാണെന്ന് വിമര്‍ശിക്കുന്നവരും ബിഗ് ബോസ് വീടിന് അകത്തും പുറത്തുമുണ്ട്.

Bigg Boss

ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു ആണ് ആയിരുന്നു എങ്കില്‍ ജാസ്മിന്‍ എപ്പോഴേ ഈ സീസണില്‍ രാജാവ് ആയി മാറിയിട്ടുണ്ടാവും എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

വ്‌ളോഗിംഗ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ കിട്ടിയ വിശ്വാസികള്‍ ആയ ഒരു കൂട്ടം ഹേറ്റേഴ്സ് ആയിട്ട് ബിഗ് ബോസില്‍ വരുന്നു ഫസ്റ്റ് വീക്ക് തന്നെ പുറത്ത് അത്യാവശ്യം നല്ലപോലെ പിആര്‍ സപ്പോര്‍ട്ട് ഉള്ള റോക്കി ആയിട്ട് അടി സിജോ ആയിട്ട് പ്രശ്‌നം അവരുടെ പിആര്‍ ടീം കൂടി പിറകെ കൂടിയപ്പോ അലറി വിളിച്ചു നടന്ന റോബിന്‍ മാറാരെ പൊക്കി നടന്നവര്‍ക്ക് ഇവള്‍ ചന്ത വസന്തി ആയി വളര്‍ത്തു ദോഷം വന്ന കുട്ടി ആയി ക്യാപ്റ്റന്‍ ആയ സഹ മത്സരാര്‍ത്ഥി പോലും പ്രശ്‌നം ആക്കാതെ വിട്ട തുമ്മല്‍ ഇഷ്യു ആള്‍റെഡി അവള് തന്നെ പറഞ്ഞ അലര്‍ജി മൂലം ഉള്ള ഒന്നിടവിട്ട കുളിയുമായി കൂട്ടി ചേര്‍ത്തു നാറ്റിക്കുന്ന ലെവല്‍ ട്രോള്‍ ചെയ്തു!

Bigg Boss

വൈല്‍ഡ് കാര്‍ഡ് ആയി വന്ന ആളുകളില്‍ നിന്ന് കൂട്ടത്തോടെ ഉള്ള അറ്റക്കിങ് നേരിടുന്നു അതും പുറത്ത് മാത്രം ഉണ്ടായിരുന്ന വൃത്തി പോലെയുള്ള ട്രോള്‍ അടക്കം വെച്ചുകൊണ്ട്. അവരില്‍ നിന്ന് തന്നെ പുറത്ത് ഫുള്ള് നെഗറ്റീവ് ആണെന്ന് അറിയുന്നു. ഏതാണ്ട് 50 ദിവസം കഴിഞ്ഞപ്പോള്‍ ആകെ ഉണ്ടായിരുന്ന മെന്റല്‍ സ്‌ട്രെങ്ത്തിനു സപ്പോര്‍ട്ട് ആയിരുന്ന ഗബ്രിയും എവിക്ട് ആയി പോയി. ഇതെല്ലാം തരണം ചെയ്തു എങ്ങാനും 100 ദിവസം നിന്നാല്‍ ബിഗ്ബോസ് ഒരു സര്‍വൈവല്‍ + മൈന്‍ഡ് ഗെിയം ആണെങ്കില്‍ വിന്നര്‍ ആവാന്‍ ജാസ്മിന്‍ അല്ലാതെ വേറെ ആരും ഇല്ല ഇപ്പോള്‍ അതിനകത്തു!

തീര്‍ച്ചയായും ട്രോള്‍ ചെയ്യാനും വെറുക്കാനും ഉള്ള കയ്യിലിരുപ്പ് ജാസ്മിന്‍ ഉണ്ട് പക്ഷെ ഈ ലെവല്‍ അര്‍ഹിക്കുന്നില്ല.. തന്നെ ചതിച്ചത് കൊണ്ടാണ് അയാളെ ഇട്ടു പോയത് എന്ന് പറഞ്ഞു ഭാര്യ രംഗത്ത് വന്നപ്പോഴും മോശമായി പെരുമാറിയെന്ന് പറഞ്ഞു കുറച്ചു പെണ്ണുങ്ങള്‍ വന്നപ്പോഴും ജിന്റൊക്ക് അതും പറഞ്ഞു വെറുപ്പ് കിട്ടിയിട്ടില്ല ആരും അറിഞ്ഞത് പോലുമില്ല.. വളിവിട്ടു മറുപടി കിട്ടിയോ എന്ന് ചോദിക്കുന്ന സ്വന്തം ഷെഢിയും കക്കൂസില്‍ യൂസ് ചെയ്യുന്ന ചൂല്‍ കിച്ചണില്‍ കൊണ്ട് പോയി വെക്കുന്ന ജിന്റോയെ ആരും വൃത്തിയുടെ പേര് പറഞ്ഞു കളിയാക്കുന്നത് കണ്ടിട്ടില്ല. ഒരു ആണ് ആയിരുന്നു എങ്കില്‍ ജാസ്മിന്‍ എപ്പോഴേ ഈ സീസണില്‍ രാജാവ് ആയി മാറിയിട്ടുണ്ടാവും.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X