റസ്മിന്‍ ലാലേട്ടനെ അപമാനിച്ചെന്ന് ജിന്റോ; റസ്മിന്റെ നാടിനെതിരേയും ജിന്റോ; മാലപ്പടക്കം പോലെ കൂട്ടത്തല്ല്
ബിഗ് ബോസ് മലയാളം സീസണ്‍ 6 മികച്ച ഗെയ്മര്‍ ആയി മാറിയിരിക്കുകയാണ് ജിന്റോ. ആദ്യ ആഴ്ച മണ്ടന്‍ എന്ന വിളി കേള്‍ക്കേണ്ടി വന്ന ജിന്റോ രണ്ടാം ആഴ്ച ഹീറോയായി മാറിയിരുന്നു. എന്നാല്‍ പവര്‍ റൂമിലേക്ക് എത്തിയ ജിന്റോയുടെ മൈന്റ് ഗെയിം ആണ് പിന്നീട് കണ്ടത്. വളരെ സൂക്ഷ്മമായി ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാര്‍ത്ഥിയേയും വീക്ഷിച്ചു കൊണ്ടാണ് ജിന്റോ ഗെയിം കളിക്കുന്നത്.
ഇത് വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ മോണിംഗ് ടാസ്‌കും തുടര്‍ന്നുണ്ടായ സംഭവങ്ങളും. സഹതാരങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് അവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കുന്നതായിരുന്നു ടാസ്‌ക്. ബിഗ് ബോസ് വീട്ടില്‍ വലിയ പൊട്ടിത്തെറികള്‍ക്കുള്ള മരുന്ന് ഇടുന്നതായിരുന്നു ടാസ്‌ക്. ബിഗ് ബോസിന്റെ ലക്ഷ്യം ഫലം കാണുകയും ചെയ്തു.

ജിന്റോ ടാസ്‌കിലേക്ക് എത്തിയതോടെയാണ് ടാസ്‌കിന്റെ രൂപം തന്നെ മാറുന്നത്. പവര്‍ റൂമില്‍ തനിക്കൊപ്പമുള്ള റസ്മിനെതിരെ ജിന്റോ ഉയര്‍ത്തിയ തെറ്റ് വീക്കെന്‍ഡ് എപ്പിസോഡില്‍ റസ്മിന്‍ മോഹന്‍ലാലിനോട് മോശമായി പെരുമാറി എന്നതായിരുന്നു. റസ്മിന്‍ വരുന്ന ഏരിയയുടെ കുഴപ്പമാകാം എന്നും ജിന്റോ പറഞ്ഞത്. തന്റെ നാടിനെക്കുറിച്ച് പറഞ്ഞത് റസ്മിനെ ചൊടിപ്പിച്ചു.
പിന്നാലെ തന്റെ അവസരം വന്നപ്പോള്‍ ജിന്റോ പവര്‍ റൂമില്‍ നടക്കുന്നത് പുറത്ത് പറയുന്നുവെന്ന് റസ്മിനും അര്‍ജുനും ആരോപിച്ചു. ടാസ്‌കിന് ശേഷം ജിന്റോയ്ക്ക് ശിക്ഷയായി ഫ്‌ളോര്‍ ക്ലീനിംഗ് ഇരുവരും ചേര്‍ന്ന് വിധിക്കുകയും ചെയ്തു. ഇതിനിടെ പുറത്താകാനിരുന്ന അര്‍ജുനെ പവര്‍റൂമിലേക്ക് എടുത്ത് താന്‍ രക്ഷിക്കുകയായിരുന്നു എന്ന് ജിന്റോ അവകാശവാദം ഉന്നയിച്ചു. വാക്ക് തര്‍ക്കം രൂക്ഷമാകുന്നതിനിടെ ജിന്റോ വീണ്ടും ജിന്റോ വീണ്ടും റസ്മിന്റെ നാടിനെക്കുറിച്ച് പറഞ്ഞു.
ഇതോടെ ദേഷ്യം മൂത്ത റസ്മിന്‍ വേസ്റ്റ് ബിന്നില്‍ നിന്നും മുട്ടത്തോടടക്കം എടുത്തു കൊണ്ടു വന്ന് നിലത്തിടുകയായിരുന്നു. റസ്മിന്റെ ഈ നീക്കം ബിഗ് ബോസ് വീട്ടിലുള്ളവരില്‍ നിന്നും വിമര്‍ശനത്തിന് ഇടയാക്കുന്നതായിരുന്നു. തുടര്‍ന്ന് റസ്മിന്‍ താനിട്ട മുട്ടത്തോടുകള്‍ എടുത്ത് മാറ്റുമ്പോള്‍ ജിന്റോയും കൂടെക്കൂടി. ഇത് തടയാന്‍ ശ്രമിച്ച നോറയും ക്യാപ്റ്റനായ ജാന്‍മണിയും തമ്മില്‍ വാക്ക് തര്‍ക്കമുടലെടുക്കുകയും ചെയ്തു.

റസ്മിന്‍ മോഹന്‍ലാലിനോട് മോശമായി പെരുമാറിയെന്ന വിമര്‍ശനം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലുള്ളതാണ്. ഇതേ ആരോപണം ജിന്റോ ബിഗ് ബോസ് വീട്ടിനുള്ളില്‍ ഉയര്‍ത്തിയിരിക്കുകയാണ്. പുറത്ത് നടക്കുന്നത് എന്താണെന്ന് വ്യക്തമായ ബോധ്യത്തോടെയാണ് ജിന്റോ ഓരോ നീക്കവും നടത്തുന്നതെന്നത് വ്യക്തമാണ്. പിന്നീട് കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചപ്പോള്‍ റസ്മിന്റെ നാടിനെക്കുറിച്ച് പറഞ്ഞതിന് ജിന്റോ നാട്ടുകാരോട് മാപ്പ് പറയുകയും ചെയ്തു.
അതേസമയം നോറയും ജാന്‍മണിയും തമ്മിലുള്ള വാക്കുതര്‍ക്കവും നാടകീയമായി മാറിയിരുന്നു. നോറയെ ജാന്‍മണി തേര്‍ഡ് ക്ലാസ് എന്ന് വിളിച്ചത് വലിയ വിവാദമായി മാറി. നോറ ഇതിനെതിരെ പൊട്ടിത്തെറിച്ചു. മറ്റ് മത്സരാര്‍ത്ഥികളും ജാന്‍മണിയ്‌ക്കെതിരെ രംഗത്തെത്തി. ബിഗ് ബോസ് ഇടപെട്ടാണ് ബിഗ് ബോസ് വീട്ടിലെ കൂട്ടത്തല്ല് അവസാനിപ്പിച്ചത്. എന്നാല്‍ മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെ താരങ്ങള്‍ തമ്മില്‍ ഒന്നിന് പിന്നാലെ ഒന്നായി വഴക്കുകള്‍ ഉടലെടുത്തു കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications