മണ്ടനെന്ന് വിളിച്ചവര്‍ കാണ്! നൃത്തച്ചുവടുകളുമായി ജിന്റോയും അപ്‌സരയും; കയ്യടിച്ച് ലാലേട്ടന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ട് ആഴ്ചകള്‍ പിന്നിടുകയാണ്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ജിന്റോയാണ്. ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറുമായ ജിന്റോ ആദ്യ ആഴ്ചയില്‍ തനിക്കുണ്ടായിരുന്ന നെഗറ്റീവുകളെയെല്ലാം പോസിറ്റീവാക്കി മാറ്റുന്നതാണ് രണ്ടാം ആഴ്ച കണ്ടത്. ആദ്യ നാളുകളില്‍ അനാവശ്യ വഴക്കുകളുടേയും മോശം പദ പ്രയോഗങ്ങളുടേയും പേരില്‍ ജിന്റോയ്ക്ക് സഹതാരങ്ങളില്‍ നിന്നും ബിഗ് ബോസ് നിന്നുമെല്ലാം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
എന്നാല്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ അതെല്ലാം മാറി മറിയുന്നതാണ് കണ്ടത്. തന്നെ മണ്ടനെന്ന് വിളിച്ചവരുടെയെല്ലാം വായടപ്പിക്കുന്ന ജിന്റോയെയാണ് രണ്ടാമത്തെ ആഴ്ച കണ്ടത്. തന്നെ കളിയാക്കവരെക്കൊണ്ട് തന്നെ ജിന്റോ തനിക്ക് വേണ്ടി കയ്യടിപ്പിച്ചു. റെസ്മിനും നിഷാനയും അടങ്ങുന്ന ജിന്റോയുടെ ടണല്‍ ടീം അടുത്ത ആഴ്ചയില്‍ പവര്‍ റൂമിലേക്ക് എത്തിയിരിക്കുകയാണ്. രണ്ട് ചലഞ്ചുകളിലും ഒന്നാമത് എത്തിയാണ് ജിന്റോയുടെ ടീം പവര്‍ ടീമിനെ നേരിടാന്‍ യോഗ്യത നേടിയത്.

പവര്‍ റൂമിലേക്കുള്ള എന്‍ട്രിയ്ക്കായുള്ള മത്സരത്തില്‍ ജിന്റോ കൈക്കരുത്തിന്റെ ബലത്തിലാണ് ടണല്‍ ടീം വിജയിക്കുന്നത്. ഇതോടെ തനിക്ക് പവര്‍ റൂം അംഗമാകാനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞവര്‍ക്കെല്ലാം ജിന്റോ മറുപടി നല്‍കിയിരിക്കുകയാണ്. താന്‍ മണ്ടനല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ എന്ന് ടാസ്‌കില്‍ വിജയിച്ച ശേഷം ജിന്റോ ചോദിച്ചത് ഈ സീസണിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു.
ഇന്നലെ വീക്കെന്റ് എപ്പിസോഡില്‍ മോഹന്‍ലാല്‍ താരങ്ങളെ കാണാനെത്തിയിരുന്നു. ജിന്റോയുടെ കണ്ണാടിയ്ക്ക് മുമ്പിലുള്ള അഭിനയവും നൃത്ത പരിശീലനവും ഗെയിമിലുണ്ടായ മാറ്റവുമൊക്കെ മോഹന്‍ലാല്‍ അഭിനന്ദിച്ചിരുന്നു. ഇതിനിടെ ജിന്റോയോട് നാളെ നൃത്തം പഠിച്ച് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജിന്റോയുടെ നൃത്ത അധ്യാപികയായി അപ്‌സരയേയും നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ ഇന്നത്തെ എപ്പിസോഡിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഇപ്പോഴിതാ ആ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് പുതിയ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ജിന്റോയും അപ്‌സരയും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തത്തിന്റെ പ്രൊമോ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ക്ലാസിക്കല്‍ നൃത്തത്തിന്റെ വേഷവിധാനങ്ങളോടെയാണ് ജിന്റോയും അപ്‌സരയും എത്തിയിരിക്കുന്നത്. ഇരുവരുടേയും നൃത്തം അത്ഭുതത്തോടെ കണ്ടിരിക്കുന്ന താരങ്ങളേയും മോഹന്‍ലാലിനേയും വീഡിയോയില്‍ കാണാം.
ഇത് എന്താണ് ഈ കാണുന്നത്. അതിഗംഭീരം. ഞാന്‍ പെട്ടെന്ന് ദേവലോകത്ത് പോയി നില്‍ക്കുന്നത് പോലെ തോന്നിയെന്ന് മോഹന്‍ലാലും പറയുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഈ സീസണില്‍ കളങ്കം ഇല്ലാത്ത മനസ്സ് കൊണ്ട് ജന ഹൃദയം കീഴടക്കുന്നത് നമ്മുടെ സ്വന്തം ജിന്റോ മച്ചാന്‍ ആണ് എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ടേല്‍ ലൈക് അടിച്ചോ, മണ്ടന്‍ എന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ ജിന്റോ ഒരു കലാകാരനായി, എന്ത് പാവം ആണല്ലേ അപ്‌സര ചേച്ചിയും ജിന്റോ ചേട്ടനും. ആദ്യം ഒക്കെ വല്ലാതെ ഒന്നും ഇഷ്ടം ആയിരുന്നില്ല ഇപ്പോള്‍ വല്ലാത്ത ഇഷ്ടമാണ് എന്നിങ്ങനെയാണ് കമന്റുകള്‍.


Click it and Unblock the Notifications