അര്‍ജുന്‍, റസ്മിന്‍, നോറ, ജാസ്മിന്‍, ഗബ്രി നേരത്തെ പ്ലാനിട്ട് വന്നതാ, എന്നേയും വിളിച്ചിരുന്നു: ജിന്‍റോ
ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. ഇന്നിതാ 25-ാം ദിവസത്തിലെത്തിയിരിക്കുകയാണ് ബിഗ് ബോസ്. അടിയും ബഹളവുമൊക്കെ ബിഗ ്‌ബോസ് വീട്ടില്‍ പതിവാണ്. നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ശക്തമായി ഗെയിം കളിക്കുന്നവരില്‍ ഒരാളാണ് ജിന്റോ. തുടക്കത്തില്‍ മണ്ടനെന്ന് അകത്തുള്ളവരും പുറത്തുള്ളവരും കരുതിയ ജിന്റോ പിന്നീട് ഗിയര്‍ മാറ്റുന്നതാണ് കണ്ടത്.
ബുദ്ധിപരമായ നീക്കങ്ങളുടേയും ടാസ്‌കുകളിലെ നല്ല പ്രകടനങ്ങളിലൂടേയും ശ്രദ്ധ നേടാന്‍ ജിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ജിന്റോയുടെ വാക്കുകളും കാഴ്ചപ്പാടുകളും ഗെയിം കളിക്കുന്ന രീതിയുമൊക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ ജിന്റോ നടത്തിയൊരു വെളിപ്പെടുത്തല്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

ബിഗ് ബോസ് വീട്ടിലെ ചില മത്സരാര്‍ത്ഥികള്‍ നേരത്തെ പ്ലാന്‍ ചെയ്താണ് വന്നിരിക്കുന്നതെന്നാണ് ജിന്റോ ആരോപിച്ചിരിക്കുന്നത്. നേരത്തെ തന്നെ ജിന്റോ ഈ ആരോപണം ഉയര്‍ത്തിയിരുന്നു. അത് പുറത്ത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ ഇതൊരു ചര്‍ച്ചാ വിഷയമായി മാറിയിരുന്നില്ല.
ഇതിനിടെ ഇന്നലെ ജാസ്മിനും നോറയും തമ്മിലുള്ള വാക്‌പോരിനിടെ പുറത്ത് വച്ച് ജാസ്മിന്‍ തന്നെ ഫോണ്‍ ചെയ്ത വിവരം നോറ വെളിപ്പെടുത്തിയിരുന്നു. ജാസ്മിന്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ ചോദിക്കണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ഇതിനിടെയാണ് ഇന്നത്തെ എപ്പിസോഡില്‍ ജിന്റോ ബിഗ് ബോസിനോട് തന്നെ നടത്തിയ വെളിപ്പെടുത്തല്‍.
ഇന്നത്തെ എപ്പിസോഡ് തുടങ്ങുന്നത് തന്നെ ജിന്റോ അര്‍ജുന്റേയും റസ്മിന്റേയും മൈക്ക് ബാഗുകളും മറ്റും പരിശോധിക്കുന്നിടത്താണ്. രാവിലെ അഞ്ച് മണിയ്ക്കാണ് ജിന്റോ ഈ പരിശോധന നടത്തിയത്. താക്കോലിന് വേണ്ടിയായിരുന്നു ജിന്റോയുടെ തപ്പല്‍. ഇതേക്കുറിച്ച് പിന്നീട് ജിന്റോ ക്യാമറയ്ക്ക് മുന്നിലെത്തി ബിഗ് ബോസിനോട് വിശദമായി സംസാരിക്കുകയായിരുന്നു.
കിച്ചണിലെ താക്കോല്‍ കൊടുത്തിരുന്നത് റസ്മിന്റെ കയ്യിലായിരുന്നു. എന്നാല്‍ റസ്മിന്‍ അത് ദുരുപയോഗം ചെയ്യുന്നതായി കണ്ടപ്പോള്‍ ഞാന്‍ വാങ്ങി വച്ചതാണ്. ഇന്നലെ ഞാന്‍ അറിയാതെ അര്‍ജ്ജുന്‍ അത് അടിച്ചു മാറ്റി. എനിക്കത് വിഷമമായി. എന്നാലും നീക്കത് വെക്കണം എന്നുണ്ടെങ്കില്‍ നീയത് വച്ചോളൂവെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എനിക്കത് അടിച്ചു മാറ്റണം എന്നുണ്ടായിരുന്നു എന്നാണ് ജിന്റോ പറയുന്നത്.

ഞാന്‍ അര്‍ജുന്റെ മൈക്ക് ബാഗില്‍ നോക്കിയപ്പോള്‍ കണ്ടില്ല. റസ്മിന്റെടുത്ത് നോക്കിയപ്പോഴും കണ്ടില്ല. എനിക്കത് കണ്ടെത്താനായില്ല. പക്ഷെ ഞാനത് അടിച്ചു മാറ്റും. പവര്‍ റൂം ബാഡ്ജ് വരെ വെക്കാന്‍ അവര്‍ യോഗ്യരല്ലെന്നും ജിന്റോ പറയുന്നു. പിന്നെയാണ് ജിന്റോയുടെ വെളിപ്പെടുത്തല്‍.
ഇവിടെ മൂന്നാലഞ്ച് പേര്‍ ഒത്തുകളിക്കുകയാണ്. അര്‍ജുന്‍, റസ്മിന്‍, നോറ, ജാസ്മിന്‍, ഗബ്രി. ഇവര്‍ അഞ്ചു പേരും പ്ലാന്‍ ചെയ്ത് വന്നതാണ്. എന്നേയും അതിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷെ ഞാന്‍ പോയില്ല. എനിക്ക് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കില്‍ പറഞ്ഞു തരൂ, എനിക്ക് ഇതില്‍ കപ്പ് അടിക്കണം എന്ന് ആഗ്രഹമുണ്ട് എന്നാണ് ജിന്റോയുടെ വാക്കുകള്‍. പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications