അവഹേളനത്തിന്റെ അങ്ങേയറ്റം, മണ്ടനെന്ന് മുദ്രകുത്തി; തളരാതെ ജിന്റോയുടെ കട്ട ഹീറോയിസം!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ. തുടക്കം മുതല്‍ക്കെ കളം നിറഞ്ഞ് കളിക്കാന്‍ ജിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്. വഴക്കിലും ഗെയിമുമെല്ലാം ജിന്റോ ഒരുപോലെ മുന്നിലുണ്ട്. ജാസ്മിനും ജിന്റോയും തമ്മിലുള്ള പോരാണ് ഈ സീസണിലെ പ്രധാന ആകര്‍ഷങ്ങളിലൊന്ന്. ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജിന്റോ ആണ് ഈ സീസണിലെ വിജയിയാകാന്‍ ഏറ്റവും യോഗ്യന്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. ജിന്റോയെ പോലെ അവഹേളനവും അപമാനവും നേരിട്ട മറ്റൊരാളും ബിഗ് ബോസ് വീട്ടിലില്ലെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഈ സീസണ്‍ വിജയിക്കാന്‍ ഏറ്റവും യോഗ്യന്‍ അത് ജിന്റോ ചേട്ടന്‍ മാത്രമാണ് എന്ന് നിസംശയം പറയാം. സീസണ്‍ 6 ലേക്ക് രണ്ടാമനായി ഇദ്ദേഹം കടന്ന് വന്ന ദിവസം മുതല്‍ ദാ ഈ നിമിഷം വരെ ജനുവിനായ സാധാരണക്കാരനായിട്ട് മാത്രമാണ് ഈ വ്യക്തി നിന്നിട്ടുള്ളത്. രാജാവോ വില്ലനോ ഭയങ്കര ബിബി മെറ്റീരിയലോ ഒന്നുമല്ല ഈ മനുഷ്യന്‍ എന്ന് ഇദ്ധേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് വരെ നന്നായിട്ടറിയാം.
പക്ഷേ നാളിത് വരെ ഇദ്ദേഹം പ്രേക്ഷകര്‍ക്ക് തന്നിട്ടുള്ള എന്റെര്‍ടെയ്‌മെന്റ് എനര്‍ജിയുടെ പകുതിവരെ ഒരാള്‍ക്ക് പോലും തരാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം. വന്ന ആഴ്ചയില്‍ തന്നെ അകത്തുള്ളവരും പുറത്തുള്ളവരും ഒന്നടങ്കം ഈ മനുഷ്യനെ വെറും മണ്ടനാണെന്ന് മുദ്രകുത്തി. ഇദ്ദേഹം കേള്‍ക്കെ തന്നെ പലരും അങ്ങനെ വിളിച്ചിട്ടുമുണ്ട് ഒരു ശരാശരി മനുഷ്യന്‍ പൊതു വേദിയില്‍ താങ്ങാവുന്നതിനുമപ്പുറം അവഹേളനങ്ങള്‍ ഏറ്റ് വാങ്ങിയിട്ടും ഇന്നും യാതൊരുവിധ വ്യത്യാസവുമില്ലാതെ പഴയത് പോലെ തന്നെ ജിന്റോ ചേട്ടന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതല്ലേ കട്ട ഹീറോയിസം.
മണ്ടനെന്നും പൊട്ടനെന്നും മാത്രമല്ല. ഈ വ്യക്തിയെ അവഹേളിക്കേണ്ടതിന്റെ അങ്ങേയറ്റം പുറത്തും അകത്തും അവഹേളിച്ച് കഴിഞ്ഞു. എന്നിട്ടും തളര്‍ന്നിട്ടില്ല എന്നതാണ് സത്യം. കണ്ടന്റുകളും സ്‌ക്രീന്‍ സ്‌പേസുമൊക്കെ ജിന്റോ ചേട്ടനെ തേടി താനെ വന്നിരിക്കും. വോട്ട് സ്പ്ലിറ്റായി എന്ന് കരുതി ജിന്റോ ചേട്ടനെ ഇഷ്ടപ്പെടുന്നവരെ പ്രവോക്ക് ചെയ്ത് പോസ്റ്റിട്ട എനിക്ക് തെറ്റി. പ്രായ ഭേതമന്യേ ജിന്റോ എന്ന സാധാരണക്കാരനെ മനസറിഞ്ഞ് സ്‌നേഹിക്കുന്നവര്‍ തന്നെയാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും എന്ന് ബോധ്യമായി. സീസണ്‍ 6 അത് മല്ലയ്യ എന്ന മൂന്നക്ഷരത്തിലും ജിന്റോ എന്ന രണ്ടക്ഷരത്തിലും മാത്രമായി അറിയപ്പെടും.


Click it and Unblock the Notifications