ജിന്റോയുടെ വിജയത്തില്‍ നിഗൂഢത! വിന്നറാകാന്‍ യോഗ്യനല്ല; ജാസ്മിനെ തഴഞ്ഞത് എന്തിന്? റോക്കി ചോദിക്കുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചിരിക്കുകയാണ്. അവസാന നിമിഷം വരെ ആരാകും വിജയി എന്ന കാര്യത്തില്‍ ആകാംഷയുണ്ടായിരുന്ന സീസണാണ് കടന്നു പോയത്. ഒടുവില്‍ വിജയകിരീടം ചൂടിയത് ജിന്റോ ആയിരുന്നു. തുടക്കത്തില്‍ അകത്തും പുറത്തും മണ്ടനെന്ന പരിഹാസം കേട്ട മത്സരാര്‍ത്ഥിയായിരുന്നു ജി്‌ന്റോ. എന്നാല്‍ പിന്നീട് തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ജനപ്രീയനായി മാറുകയായിരുന്നു ജിന്റോ.
തുടക്കം മുതല്‍ അവസാനം വരെ ജനപ്രീതി നിലനിര്‍ത്താന്‍ സാധിച്ചതും ഗെയ്മുകളിലെ മികച്ച പ്രകടനങ്ങളും ഒറ്റയ്ക്ക് ഗെയിം കളിച്ചുവെന്നതുമാണ് ജിന്റോയുടെ വിജയത്തിന്റെ കാരണം. മറ്റാര്‍ക്കും സാധിക്കാത്ത വിധത്തില്‍ ജനങ്ങളുമായി കണക്ട് ചെയ്യാനും ജ്ിന്റോയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ജിന്റോ വിന്നറായാന്‍ അര്‍ഹനല്ലെന്നാണ് പുറത്താക്കപ്പെട്ട ബിഗ് ബോസ് താരം റോക്കി പറയുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായിരുന്നു റോക്കി. സഹതാരമായ സിജോയെ ഇടിച്ചതിനെ തുടര്‍ന്നാണ് താരത്തെ ഷോയില്‍ നിന്നും പുറത്താക്കുന്നത്. സീസണ്‍ ഫിനാലെയില്‍ തിരികെ വരാന്‍ പോലും റോക്കിയ്ക്ക് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റോക്കി മനസ് തുറന്നത്. ജിന്റോയുടെ വിജയത്തില്‍ നിഗുഢതയുണ്ടെന്നാണ് റോക്കി ആരോപിക്കുന്നത്.
ഒരിക്കലുമല്ല. ഞാന്‍ വളരെയധികം നിരാശയിലാണ്. മാനഹാനിപ്പെട്ട്, വേദനിപ്പിക്കപ്പെട്ട്, നാണം കെട്ട്, അപമാനിക്കപ്പെട്ട്, ഓരോ ദിവസവും ഓരോ തരത്തില്‍ മാനസികമായി തളര്‍ത്തി, പലതരം വിവാദങ്ങള്‍ ഉണ്ടാക്കി, റോക്കി പോയ ശേഷം ഷോ കൊണ്ടു പോയ ഒരേയൊരാള്‍ ജാസ്മിന്‍ മാത്രമാണ്. ഫസ്റ്റ് കൊടുത്തില്ലെങ്കിലും മിനിമം സെക്കന്റെങ്കിലും ജാസ്മിന് കൊടുക്കണമായിരുന്നു. എന്തുകൊണ്ടാണ് ജാസ്മിനെ തഴഞ്ഞത്? എന്ന് റോക്കി ചോദിക്കുന്നു.
എനിക്കത് ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല. ജാസ്മിന്‍ രണ്ടാമത് വരണമായിരുന്നു. പക്ഷെ അപ്പോഴും ഫസ്റ്റ് കിട്ടിയ ആളെ ഞാന്‍ അംഗീകരിക്കുന്നില്ല. ഞാന്‍ കണ്ട 16 ദിവസത്തെ ജിന്റോ എങ്ങനെ കപ്പെടുത്തുവെന്ന് എനിക്ക് ഊഹിക്കാനേ സാധിക്കുന്നില്ല. ഞാന്‍ ആദ്യം നോമിനേറ്റ് ചെയ്തയാള്‍ ജിന്റോ ആയിരുന്നു. ജിന്റോ വഴിതെറ്റി വന്നയാളെ പോലെയാണ് തോന്നിയത്. പരക്കം പായുന്നൊരാള്‍ ആയിരുന്നുവെന്നും റോക്കി പറയുന്നു.

ജിന്റോ കപ്പടിച്ചതിന് പിന്നില്‍ എന്തൊക്കെയോ നിഗുഢതകളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. മോഹന്‍ലാല്‍ പറയുന്നത് പോലെ സമൂഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കാണിച്ച്, അതില്‍ നിന്നും ഫില്‍റ്റര്‍ ചെയ്ത് ചെയ്ത് ഏറ്റവും മികച്ചൊരു വ്യക്തിയെ എടുത്ത് കപ്പ് കൊടുക്കുന്നതല്ല. കഴിഞ്ഞ സീസണില്‍ കപ്പ് നേടിയ അഖില്‍ മാരാരുമായും മണിക്കുട്ടനുമായും സാബുമോനുമായും ദില്‍ഷയുമായും ജിന്റോയെ താരതമ്യം ചെയ്യാനാകുമോ? എന്നും റോക്കി ചോദിക്കുന്നുണ്ട്.
വക്രബുദ്ധിയും കൂര്‍മബുദ്ധിയും കുരുട്ടുബുദ്ധിയുമാണ് നോക്കുന്നതെങ്കില്‍ ജിന്റോയ്ക്ക് കൊടുക്കാമെന്നാണ് ഞാന്‍ പറയുന്നത്. കള്ളം പറയുന്നയാളാണ് ജി്‌ന്റോയെന്നും റോക്കി പറയുന്നുണ്ട്. രസകരമായ വസ്തുത എന്തെന്നാല്‍ ബിഗ് ബോസിലുണ്ടായിരുന്ന സമയമത്രയും ജാസ്മിനും റോക്കിയും തമ്മില്‍ സ്ഥിരമായി വഴക്കായിരുന്നു എന്നതാണ്. പുറത്താകുന്നതിന്റെ തലേന്ന് വരെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. എന്തായാലും റോക്കിയുടെ വാക്കുകള്‍ ചർച്ചയായി മാറുകയാണ്.


Click it and Unblock the Notifications