ഇത് മണ്ടന്‍ വിളികള്‍ക്കുള്ള മറുപടി; പവര്‍ റൂമിലേക്ക് ജിന്റോയുടെ മാസ് എന്‍ട്രി; മാന്‍ വിത്ത് പ്യുര്‍ ഹാര്‍ട്ട്!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ആദ്യത്തെ ആഴ്ചകളില്‍ തന്നെ ജനപ്രീയനായി മാറിയ താരമാണ് ജിന്റോ. ഫിറ്റ്‌നസ് ട്രെയിനറായ ജിന്റോ ആദ്യ ആഴ്ച അനാവശ്യ വഴക്കുകളുണ്ടാക്കി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഹൗസ്‌മേറ്റ്‌സ് ജിന്റോയ്ക്ക് മണ്ടന്‍, കുംഭകര്‍ണന്‍ എന്നീ പട്ടങ്ങള്‍ നല്‍കിയിരുന്നു. മോഹന്‍ലാലും ജിന്റോയെ പരിഹസിച്ചിരുന്നു. എന്നാല്‍ തന്നെ കളിയാക്കവരെയെല്ലാം ആരാധകരാക്കി മാറ്റിയിരിക്കുകയാണ് ജിന്റോ.

രണ്ടാം ആഴ്ച തന്റെ തമാശകളിലൂടേയും ടാസ്‌കുകളിലെ പ്രകടനങ്ങളിലൂടേയും കയ്യടി നേടി ജനപ്രീയനായി മാറിയിരിക്കുകയാണ് ജിന്റോ. ഇപ്പോഴിതാ പവര്‍ ടീമിനെ ചലഞ്ചില്‍ പരാജയപ്പെടുത്തി പവര്‍ റൂമിലേക്ക് എത്തിയിരിക്കുകയാണ് ജിന്റോ. നിഷാനയും റസ്മിനും ജിന്റോയും അടങ്ങുന്ന ടണല്‍ ടീമാണ് പവര്‍ റൂമിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്.

Bigg Boss

തന്നെ മണ്ടനെന്ന് വിളിച്ചവര്‍ക്കുള്ള ജിന്റോയുടെ മറുപടിയാണ് ഇന്നത്തെ പവര്‍ റൂം എന്‍ട്രി. ചലഞ്ച് ചെയ്യാനുള്ള രണ്ട് ടാസ്‌കുകളിലും ഒന്നാം സ്ഥാനം നേടിയെടുത്താണ് ജിന്റോയുടെ ടീം പവര്‍ റൂമിലേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ ജിന്റോയുടെ പ്രകടനത്തെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ജിന്റോ, ഇങ്ങേര് ഒരു സംഭവം തന്നെയാണ്, ഒരു സംഭവം അല്ല ഒരു ഒന്നൊന്നര സംഭവം. എ മാന്‍ വിത്ത് എ പ്യുര്‍ ഹാര്‍ട്ട് എന്നാണ് കുറിപ്പില്‍ പറയുന്നത്. ഒന്നാം ആഴ്ചയിലെ വീഴ്ചയില്‍ നിന്നും രണ്ടാം ആഴ്ചയില്‍ കാഴ്ചയുടെ വിരുന്നൊരിക്കിയ മത്സരാര്‍ത്ഥി. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞത് പോലെ ആയിരുന്നു ആദ്യ ആഴ്ച്ച. നിര്‍ഭാഗ്യവശാല്‍ പുള്ളിയുടെ വായില്‍ നിന്നും വീണ ചില വാക്കുകള്‍ പുള്ളിക്ക് വിന ആയി. ആദ്യ ആഴ്ചയില്‍ തന്നെ എലിമിനേഷന്‍ നോമിനേഷനിലേക്കും, ജയിലിലേക്കും ജിന്റോയ്ക്ക് പോകേണ്ടി വന്നു എന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

രണ്ടാം ആഴ്ചയില്‍ പവര്‍ ടീമില്‍ നിന്നും ഒരാളെ ഒഴിവാക്കി അവിടേക്ക് പുതിയ ഒരാളെ കൊണ്ടു വരുന്ന പ്രോസസില്‍ പവര്‍ റൂമിലേക്ക് വരണമെന്ന് അതിയായി ആഗ്രഹിച്ച വ്യക്തി ആയിരുന്നു ജിന്റോ. നാവ് കൊണ്ട് യുദ്ധം ചെയ്യുന്ന ജാസ്മിന്‍ എന്ന കണ്ടസ്റ്റന്റ് അന്ന് ജിന്റോയെ ആക്ഷേപിച്ചത് നമ്മളെല്ലാം കണ്ടതാണ്. അന്ന് അഹങ്കാരത്തോടെ പവര്‍ റൂമിലേക്ക് പോയ ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ എന്നാണ് കുറിപ്പില്‍ പറയുന്നത്.

Bigg Boss

ആദ്യത്തെ ആഴ്ചയിലെ ജിന്റോയില്‍ നിന്നും തികച്ചും വിഭിന്നനായ ജിന്റോയെ ആണ് നമ്മള്‍ രണ്ടാമത്തെ ആഴ്ച്ച കണ്ടത്. കൂടുതല്‍ ആക്റ്റീവ് ആകുകയും, തമാശകളും തഗ്ഗുകളും കൊണ്ട് കളം പിടിച്ച ജിന്റോയെയാണ് പിന്നീട് നമ്മള്‍ കണ്ടത്. പവര്‍ റൂം മത്സരത്തില്‍ തന്റെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു വിജയിപ്പിച്ചു പവര്‍ ടീമിന്റെ അധിപതികള്‍ ആക്കി . മറ്റ് പല ടാസ്‌കുകളിലും ജിന്റോയുടെ മിന്നും പ്രകടനം നമ്മള്‍ കണ്ടുവെന്നും കുറിപ്പില്‍ പറയുന്നു.

''ഞാന്‍ ആദ്യം പറഞ്ഞത് പോലെ എ മാന്‍ വിത്ത് എ പ്യുര്‍ ഹാര്‍ട്ട്. യെസ് ഹി ഈസ് ദി മോസ്റ്റ് എന്റെര്‍റ്റൈനര്‍ ഇന്‍ ദി ഹോള്‍ ഹൗസ്. സച്ച് എ ജെം. സച്ച് എ മാന്‍. ദി വണ്‍ ആന്‍ഡ് ഒണ്‍ലി ജിന്റോ ബോഡിക്രാഫ്റ്റ്'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ജിന്റോ അടക്കമുള്ള ടണല്‍ ടീമിലെ മൂന്ന് അംഗങ്ങളും ഇത്തവണ നോമിനേഷന്‍ ലിസ്റ്റിലുണ്ട്. ആരെങ്കിലും പുറത്താകുമോ എന്നത് കണ്ടറിയണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X