കരഞ്ഞാല്‍ ആശ്വസിപ്പിക്കാന്‍ എല്ലാവര്‍ക്കും ആളുണ്ടായിരുന്നു, ഞാന്‍ കരഞ്ഞാല്‍ കള്ളത്തരം! ജിന്റോ തന്നെ വിന്നര്‍

പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിന്നര്‍ ആരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മുന്‍ സീസണുകളെ അപേക്ഷിച്ച് വിന്നര്‍ ആരെന്ന് ഒരൂ സൂചനയും ഈ അവസാന മണിക്കൂറിലും അസാധ്യമാണെന്നതാണ് ഈ സീസണിന്റെ പ്രത്യേകത. നിലവിലെ സാഹചര്യത്തില്‍ മത്സരഫലം എങ്ങോട്ട് വേണമെങ്കിലും മറിയാനുള്ള സാധ്യതയുണ്ട്.

വിന്നറാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരാളാണ് ജിന്റോ. ഈ സീസണില്‍ തുടക്കം മുതല്‍ ആധിപത്യം നേടാനും പ്രേക്ഷകരുടെ പിന്തുണ നേടാനും ജിന്റോയ്ക്ക് സാധിച്ചിരുന്നു. ആദ്യ ആഴ്ച മണ്ടനെന്ന് വിളിച്ചവരെ കൊണ്ട് പിന്നീട് മല്ലയ്യ എന്ന് വിളിപ്പിക്കാന്‍ ജിന്റോയ്ക്ക് സാധിച്ചിരുന്നു. ഒറ്റയ്ക്ക് ഗെയിം കളിച്ച് മുന്നേറിയ മത്സരാര്‍ത്ഥിയായ ജിന്റോയ്ക്ക് വിന്നറാകാന്‍ സാധിച്ചേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Bigg Boss

ഇതിനിടെ ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബി്ഗ ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്വപനം സാക്ഷാത്കരിക്കാന്‍ നാടും നാട്ടാരും തന്നെ അറിയാന്‍ അംഗീകരിക്കാന്‍ അയാള്‍ക്ക് പിടിച്ചു നിന്നേ മതിയാകുമായിരുന്നുള്ളൂ. പൊരുതി തന്നെ ആണ് ജിന്റോ ഓരോ ദിനവും ബിഗ് ബോസ് ഹൗസില്‍ നിന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

''എനിക്കിവിടെ ആരുമില്ലാത്ത ഫീല്‍ ആയിരുന്നു. ഭയങ്കര ഒറ്റപെടല്‍ അറിഞ്ഞ ആളാണ് ഞാന്‍. നൂറു ദിവസം എങ്ങനെ നിന്നെന്നു എനിക്ക് മാത്രേ അറിയൂ. ഞാന്‍ ആരും അറിയാതെ പോയി കരയും. കഴിഞ്ഞ ആഴ്ച കൂടി ബാത്റൂമില്‍ പോയി പൊട്ടി കരഞ്ഞു. മനസ് ഇവിടെ ആരോടും തുറക്കാന്‍ പറ്റില്ല. 19 പേര് ഒരുമിച്ചു കൂടി എനിക്ക് നേരെ അടിക്കുന്ന അടി സഹിക്കാന്‍ പറ്റില്ല. മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ എല്ലാരും എനിക്കെതിരെ പറയുമ്പോ ചങ്ക് പൊട്ടാറുണ്ട്. ഇവിടെ ഉള്ള എല്ലാര്‍ക്കും പരസ്പരം പറയാന്‍ ഒരാള്‍ ഉണ്ടായിരുന്നു എല്ലാര്‍ക്കും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. കരഞ്ഞാല്‍ ആശ്വസിപ്പിക്കാന്‍ ആളുണ്ടായിരുന്നു. ഞാന്‍ കരഞ്ഞാല്‍ കള്ളത്തരം ആണെന്ന് പറയും''.

Bigg Boss

അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഒരുപാട് പാവം ആയി പോയി ജിന്റോ. സ്വപനം സാക്ഷാത്കരിക്കാന്‍ നാടും നാട്ടാരും തന്നെ അറിയാന്‍ അംഗീകരിക്കാന്‍ അയാള്‍ക് പിടിച്ചു നിന്നേ മതിയാകുമായിരുന്നുള്ളൂ. പൊരുതി തന്നെ ആണ് ജിന്റോ ഓരോ ദിനവും ബിഗ് ബോസ് ഹൗസില്‍ നിന്നത്. പലതും കാണാത്തത് പോലെയും കേള്‍ക്കാത്തത് പോലെയും അയാള്‍ നടിച്ചു. ഹൗസില്‍ ഒരാളെ എങ്കിലും വിശ്വസിച്ചു കൂടെ നിര്‍ത്താന്‍ പറ്റിയെങ്കില്‍ എന്നാശിച്ചു.

ജിന്റോ ഇന്റിവിജ്വല്‍ പ്ലെയര്‍ ആയിരുന്നു. അയാളുടെ ശരികള്‍ അയാളുടെ മാത്രം ശരികള്‍ ആയിരുന്നു. കറുത്തവനെന്നോ വെളുത്തവനെന്നോ ഇരുനിറമെന്നോ ഇല്ല. ഒരാളുടെ മനസ് എത്ര മാത്രം പ്രകാശമാനമാണോ അത് മാത്രം മതി അവരിലേക്ക് ഈ പ്രപഞ്ചത്തെ മുഴുവന്‍ ആകര്‍ഷിപ്പിക്കാന്‍. ജിന്റോ ബിഗ്ബോസ് സീസണ്‍ 6 നിങ്ങള്‍ അല്ലാതെ മറ്റൊരാളെ വിജയി ആയി കാണാന്‍ ഒരിക്കലും കഴിയില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X