കാക്ക, കറുത്ത മത്സ്യകന്യകന്‍, കുരങ്ങന്‍,മണ്ടന്‍! ജിന്റോയോളം വ്യക്തിഹത്യ നേരിട്ട മറ്റൊരാളില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ. ആദ്യ ആഴ്ചയില്‍ മണ്ടെന്ന് വിളിപ്പിച്ചവരെക്കൊണ്ട് തന്നെ മല്ലയ്യ എന്ന് വിളിപ്പിച്ച താരം. പിന്നീടങ്ങോട്ട് കണ്ടത് ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തരില്‍ ഒരാളായി മാറുന്ന ജിന്റോയെയാണ്. എന്നാല്‍ കടുത്ത വിമര്‍ശനങ്ങളും ജിന്റോ നേരിട്ടിട്ടുണ്ട്. കയ്യടികള്‍ക്കൊപ്പം അധിക്ഷേപങ്ങളും ജിന്റോയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
നിറത്തിന്റെ പേരില്‍, രൂപത്തിന്റെ പേരില്‍ ജിന്റോയോളം വ്യക്തഹത്യ ചെയ്യപ്പെട്ട മറ്റോരാളില്ല. കറുത്ത മത്സ്യകന്യകന്‍, കാക്ക, കുരങ്ങന്‍, മണ്ടന്‍, മൊയന്ത് തുടങ്ങി നിരവധി പട്ടങ്ങള്‍ മറ്റ് മല്‍സരാര്‍ത്ഥികള്‍ ചാര്‍ത്തി കൊടുത്തപ്പോഴും, അയാള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ല. ജനങ്ങളെ പോളിറ്റിക്കല്‍ കറക്കറ്റ്‌നസ് പഠിപ്പിക്കുന്ന ബിഗ് ബോസിലെ പുരോഗമന വാദികളായ ടീം അംഗങ്ങള്‍ പോലും നിശബദ്ത പാലിക്കുന്നു.

കഴിഞ്ഞ വീക്കെന്റ് എപ്പിസോഡില്‍ ഒരു മല്‍സരാര്‍ത്ഥി അയാള്‍ ഉപയോഗിച്ച വാക്കുകളുടെ പേരില്‍ വലിയ വിമര്‍ശനം നേരിട്ടു. ഈ വിമര്‍ശന വിദയനായ വ്യക്തി ഉപയോഗിച്ച വാക്ക് മറ്റൊരു മത്സരാര്‍ത്ഥിയെ 'എടി' യെന്ന് വിളിച്ചതാണ്. ഡാ, ഡീ വിളിപ്പോലും വീക്കെന്റ് എപ്പിസോഡില്‍ ചോദ്യം ചെയ്യതവര്‍ക്ക്, ഈ കാക്ക വിളിയും കരിഞ്ഞ മത്സ്യ കന്യകന്‍ വിളിയും ഒന്നും ചോദ്യം ചെയ്യാന്‍ തോന്നിയിട്ടില്ല അല്ലേല്‍ വിളിച്ച മല്‍സരാര്‍ത്ഥിയോടുള്ള അമിത സ്‌നേഹം കൊണ്ട് അവര്‍ അത് മറന്നു.
ജിന്റോ ആയത് കൊണ്ട് അയാളെ എന്തും പറയാം, പറഞ്ഞാലും പ്രേശ്‌നമില്ലെന്ന് ഒരു ബോധം എല്ലാവര്‍ക്കുമുണ്ട്. പുറത്തു പോയ ഒരു മത്സരാര്‍ത്ഥി മുന്‍പ് ജിന്റോയേ തൊട്ടാല്‍ കൈ കഴുകണമെന്നും , ടാസ്‌കിന്റെ ഭാഗമായി പോലും സ്പര്‍ശിക്കാന്‍ അനുവദിക്കാതിരുന്ന സന്ദര്‍ഭം ഉണ്ടായിടുണ്ട്. ബിഗ ്‌ബോസ് ഷോയില്‍ ആദ്യമായിട്ട് ആയിരിക്കും ഒരു മത്സരാര്‍ത്ഥി തൊട്ടുകൂടായ്മ നേരിടേണ്ടി വരുന്നത്, അതും ജിന്റോ അനുഭവിച്ചു.
എവിടേയും തളര്‍ന്നില്ല , കരയാന്‍ ഒരു തോളോ, അയാള്‍ക്ക് വേണ്ടി ശബദിക്കാന്‍ ഒരു നാവോ അവിടേയില്ല. ഒറ്റയ്ക്കു ഗെയിം കളിച്ചു മുന്നേറുകയാണ്.. മണ്ടാ യെന്ന് വിളിയില്‍ നിന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 വിന്നര്‍ എന്ന് വിളിയിലേക്കുള്ള അയാളുടെ ദുരം ഇനി ഏതാനും ദിവസങ്ങള്‍ മാത്രം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. പിന്നാലെ നിരവധി പേര്‍ അനുകൂലിച്ച് രംഗത്തെത്തി.

പിന്നെയുമുണ്ട് പേരുകള്‍ ഗബ്രി, ജാസ്മിന്‍, നോറ എന്നിവരില്‍ നിന്നും. നാണമില്ലാത്തവന്‍, മാനമില്ലത്തവന്‍, നിലവാരമില്ലാത്തവന്‍, ഉള്ളിപ്പില്ലാത്തവന്‍, നിലപാടയില്ലത്തവന്‍ അങ്ങനെ പോകുന്നു അവരുടെ അഭിസംബോധനകള്‍ ഈ പറഞ്ഞത് അവര്‍ക്കുണ്ടോയെന്ന് അവര്‍ ചിന്തികുടിയില്ലയെന്ന് ഓക്കുമ്പോളാണ് അതിശയം, ഈ ഒരു ഗെയിം ഷോയില്‍ ജിന്റോ നേരിട്ട അധിക്ഷേപം ചില്ലറ അല്ല എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റകള്‍. അതേസമയം എതിര്‍ത്തും ആളുകളെത്തിയിട്ടുണ്ട്.
കറുത്ത മല്‍സ്യകന്യകന്‍ എന്ന് പറഞ്ഞത് തെറ്റ് ഇനി ജിന്റോ ശരണ്യ , ഗബ്രി , അഭിഷേക് എന്നിവരെ ബാഡ് ടച്ച് ചെയ്തതും, ശരണ്യയുടെ വസ്ത്രത്തെ പറ്റി കമന്റ് അടിച്ചതും നോറയോട് വളി ഇട്ട് മറുപടി പറഞ്ഞതും ഋഷിയെ ഫിസിക്കല്‍ അസാള്‍ട് ചെയ്തതും സ്വന്തം വിജയത്തിന് വേണ്ടി ആ പാവം പിടിച്ച അപ്പനേം ഇത്രേം സ്‌നേഹമുള്ള അമ്മയേം കാമുകിയെയും വരെ തട്ടി കളയും എന്ന് പറഞ്ഞത് കൂടെ തെറ്റാണെന്ന് 2 പാരഗ്രാഫ് എഴുതി പോസ്റ്റ് ഇട് എന്നാണ് വിമര്‍ശിച്ചു വന്ന കുറിപ്പുകള്‍.


Click it and Unblock the Notifications