ജിന്റോയുടെ കാമുകി അമേരിക്കയില്‍! അന്വേഷണം പറയാന്‍ പറഞ്ഞുവെന്ന് അമ്മ; മല്ലയ്യയ്ക്ക് നാണം!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത് ഫാമിലി വീക്കാണ്. താരങ്ങളെ കാണാനായി അവരുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നേരത്തെയാണ് ഈ സീസണില്‍ കുടുംബത്തിന്റെ എന്‍ട്രി. രസകരമായ നിമിഷങ്ങള്‍ക്കാണ് വീട്ടുകാരുടെ വരവ് വഴിയൊരുക്കിയിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം വീട്ടുകാരെ കാണുമ്പോള്‍ പലരും വികാരഭരിതരായി മാറുന്നുണ്ട്. ആകെ മൊത്തെ പോസിറ്റീവ് മൂഡ് ആണിപ്പോള്‍ ബിഗ് ബോസ് വീട്ടില്‍.

ബിഗ് ബോസ് വീട്ടിലേക്ക് ആദ്യം വന്ന വീട്ടുകാര്‍ ഋഷിയുടേയും അന്‍സബിയുടേയുമായിരുന്നു. ഇരുവരുടേയും അമ്മമാരും സഹോദരന്മാരുമാണ് ബിഗ് ബോസ് വീട്ടിലേക്ക് വന്നത്. രസകരമായ നിമിഷങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയും ചെയ്തു. അമ്മമാര്‍ രണ്ടു പേരും മക്കള്‍ക്കൊപ്പം ഗെയിമുകളില്‍ പങ്കെടുക്കുകയും ചെയ്തു. അന്‍സിബയും ഋഷിയും ചെറുപ്പത്തിലേ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനെക്കുറിച്ച് അമ്മമാര്‍ പറഞ്ഞ വാക്കുകള്‍ ആരാധകരുടെ മനസില്‍ ഇടം നേടി.

Bigg Boss

പിന്നാലെ വന്നത് ശ്രീതുവിന്റേയും അര്‍ജുന്റേയും കുടുംബമായിരുന്നു. അര്‍ജുന്റെ സഹോദരി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. അര്‍ജുനേക്കാള്‍ ബിഗ് ബോസ് മെറ്റീരിയില്‍ സഹോദരിയാണെന്നാണ് ചിലര്‍ പറയുന്നത്. അര്‍ജുന്റെ സഹോദരി അഭിനേത്രിയായിരുന്നുവെന്നും അപ്‌സരയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ശ്രീതുവിന്റെ അമ്മ വന്നത് മകള്‍ക്ക് താക്കീതുമായിട്ടാണ്. അര്‍ജുനുമായുള്ള കോമ്പോയില്‍ നിയന്ത്രണം വേണമെന്നാണ് ശ്രീതുവിന്റെ അമ്മ മകളോട് പറയാതെ പറഞ്ഞത്.

ശ്രീതുവിന്റെ അമ്മയ്ക്ക് ബിഗ് ബോസിന്റെ വക പുറത്തെ കാര്യങ്ങള്‍ പറഞ്ഞതിന് വാണിംഗ് ലഭിക്കുകയും ചെയ്തു. പിന്നീട് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നത് നന്ദനയുടേയും ജിന്റോയുടേയും കുടുംബമായിരുന്നു. നന്ദനയുടെ അമ്മയും സഹോദരിയുമാണ് വന്നത്. ജിന്റോയുടെ അച്ഛനും അമ്മയുമാണ് വന്നത്. മക്കള്‍ക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയതിനെക്കുറിച്ചും അവരെ താന്‍ വിശ്വസിക്കുന്നതിനെക്കുറിച്ചും നന്ദനയുടെ അമ്മ പറഞ്ഞത് കയ്യടി നേടിയിരുന്നു.

അതേസമയം ബിഗ് ബോസ് വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ജിന്റോ ഒരു കൊച്ചുകുട്ടിയായി മാറുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം. മുമ്പും തന്റെ അമ്മയെക്കുറിച്ച് ജിന്റോ ബിഗ് ബോസ് വീട്ടില്‍ സംസാരിച്ചിട്ടുണ്ട്. താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അമ്മയെയാണെന്നാണ് ജിന്റോ പറഞ്ഞിട്ടുള്ളത്. അത് വ്യക്തമാക്കുന്നതായിരുന്നു ജിന്റോയുടെ അമ്മയുടെ വരവ്. അമ്മയുടെ മുന്നിലൊരു കുട്ടിയായി മാറുകയായിരുന്നു ജിന്റോ.

Bigg Boss

ഇതിനിടെ ജിന്റോയുടെ സിഗരറ്റ് വലി നിര്‍ത്താന്‍ അമ്മ താക്കീത് നല്‍കിയിട്ടുണ്ട്. ജിന്റോയെ കല്യാണം കഴിപ്പിക്കണമെന്ന് സഹതാരങ്ങള്‍ ചോദിക്കുന്നുണ്ട്. അന്‍സിബയും ഋഷിയും ജിന്റോയ്ക്ക് അമേരിക്കയിലൊരു കുട്ടിയുണ്ടെന്ന കാര്യം എടുത്തിടുകയും ചെയ്തു. പിന്നാലെ അന്വേഷണം പറഞ്ഞിട്ടുണ്ടെന്ന് ജിന്റോയുടെ അമ്മ പറഞ്ഞതും ബിഗ് ബോസ് വീടാകെ ചിരിമയമായി മാറി. മല്ലയ്യയുടെ ഇതുവരെ കാണാത്തൊരു മുഖമായിരുന്നു ഇന്നലെ കണ്ടത്.

അതേസമയം ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് ജാസ്മിന്റേയും അപ്‌സരയുടേയും വീട്ടില്‍ നിന്നും വരുന്നവരെ കാണാനായിട്ടാണ്. ഇന്നലെ പുറത്തു വന്ന പ്രൊമോ വീഡിയോ പ്രകാരം അപ്‌സരയുടെ അമ്മ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നുണ്ട്. പിന്നാലെ അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബിയും വരുന്നുണ്ടെന്നും പ്രൊമോ സൂചിപ്പിക്കുന്നുണ്ട്. ജാസ്മിന്റെ വീട്ടില്‍ നിന്നും ആരാണ് വരുന്നതെന്ന് വ്യക്തമായിട്ടില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X