ജിന്റോയ്ക്ക് സായിയെ ഭയം! ജിന്റോയ്‌ക്കെതിരെ സായിയുടെ കയ്യിലൊരു ബോംബുണ്ട്; ഫിനാലെയ്ക്ക് ശേഷം പൊട്ടും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും പണപ്പെട്ടിയുമായി പുറത്തിറങ്ങിയ താരമാണ് സായ് കൃഷ്ണ. സീക്രട്ട് ഏജന്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതനായി മാറിയ സായ് കൃഷ്ണ ബിഗ് ബോസ് വീട്ടില്‍ നിറ സാന്നിധ്യമായിരുന്നു. അഞ്ച് ലക്ഷത്തിന്റെ പണപ്പെട്ടിയുമായാണ് സായ് കൃഷ്ണ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നത്. അതേസമയം താരത്തിന് കുറച്ചു കൂടി കാത്തു നില്‍ക്കാമായിരുന്നു എന്നൊരു അഭിപ്രായം ആരാധകര്‍ക്കിടയിലുണ്ട്.
ബിഗ് ബോസ് വീട്ടിലെ എല്ലാവരുമായി നല്ല അടുപ്പമാണ് സായ് കൃഷ്ണയ്ക്കുള്ളത്. എന്നാല്‍ സായ് കൃഷ്ണയും ജിന്റോയും തമ്മില്‍ പുറമെ കാണുന്നത് പോലെയല്ലാതൊരു ബന്ധമുണ്ടെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ജിന്റോയ്ക്ക് സായിയെ ഭയമാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

പണപ്പെട്ടി എടുത്തു സായി പുറത്തു പോകുമ്പോള്‍, ജിന്റോയോട് പറയുന്നുണ്ട്, ഇനി യെങ്കിലും ഉടായിപ്പു കാണിക്കാതെ ബാക്കിയുള്ള ദിവസം നില്‍ക്കു ജിന്റോ. ജിന്റോ സായി ഭയക്കുന്ന പോല അപ്പോള്‍ മുഖത്ത് പോലും നോക്കുന്നില്ല.
അതിനു മുന്‍പ്, അടുക്കളയില്‍ വെച്ച് പണപ്പെട്ടി എടുത്ത് ഉടനെ എല്ലാവര്ക്കും സായി കൈ കൊടുക്കുന്നുണ്ട്. അപ്പോള്‍ ജിന്റോ സായിയെ ഒരു മാതിരി അളിഞ്ഞു കെട്ടിപ്പിടിക്കുബോള്‍, സായി അയ്യേ എന്ന് പറഞ്ഞു തള്ളി മാറ്റുന്നുണ്ട്.
ഒരു കാര്യം ക്ലിയര്‍ ആണ് ജിന്റോ എന്ത് കൊണ്ടോ സായിയെ ഭയക്കുന്നുണ്ട്.
ജിന്റോ എനിക്കെതിരെ കളിക്കില്ല എന്ന് സായി പറഞ്ഞത് ഒരു വീമ്പു പറച്ചിലാണ് എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ സായിയുടെ കയ്യില്‍ എന്തോ പൊട്ടുന്ന ബോംബുണ്ട്, അത് ജിന്റോയ്ക്കും വ്യക്തമായി അറിയാം.

ഇന്നലെ സായി ഇട്ട ആദ്യ വീഡിയോയിലും ഇതിന്റെ ഹിന്റ് ഉണ്ട്. top 5 യില്‍ സായി വരണമെന്ന് ജിന്റോ പറഞ്ഞതിന്റെ കാരണം. ഫിനാലെ കഴിയുന്നതിനു മുന്‍പ് സായി പുറത്തിറങ്ങി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ജിന്റോ ഭയപ്പെട്ടിരുന്നു. പേര്‍സണല്‍ ആയതു കൊണ്ട് ഫിനാലെ ക്കു ശേഷം പറയാം എന്ന രീതിയിലാണ് സായി പറയുന്നത്.ഒരു കാര്യം ഉറപ്പാണ്. എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.
നമ്മള്‍ കണ്ടത് ജിന്റോയുടെ പൊയ് മുഖം ആണ്. സൈബര്‍ അറ്റാക്ക് ഭയക്കാതെ പുറത്തിറങ്ങി അത് പറഞ്ഞത് അപ്‌സരയും, റെസ്മിനും ആണ്. നോറ എക്‌സിറ്റ് ഇന്റര്‍വ്യൂ വിലും പറയുന്നുണ്ട്, ജിന്റോയുടെ ഉഡായിപ്പുകള്‍.
ഒത്തിരി എളിമ, വിധേയത്വം, കൈകൂപ്പല്‍ ഉള്ളവരെ സൂക്ഷിക്കണം എന്ന് പറയാറുണ്ട്. ജനങ്ങളെ വിഡ്ഢികള്‍ ആക്കാന്‍ കാണിച്ച പച്ചമനുഷ്യന്‍ നാടകത്തില്‍ 50 ശതമാനം പ്രേക്ഷകരെ വീഴിക്കാന്‍ സാധിച്ചു എന്നതു ജിന്റോയുടെ വിജയം തന്നെ. Better the devil you know than the devil you don't. ഇപ്പോള്‍ അറിയാത്തവര്‍ പിന്നീട് അറിയും.


Click it and Unblock the Notifications