മണ്ടനെന്നു വിളിക്കുന്നവരെ മണ്ടനാക്കുന്നവന്‍; വിന്നറാകാന്‍ ഏറ്റവും യോഗ്യന്‍ ജിന്റോ തന്നെ!

അമ്പതാം ദിവസത്തിലേക്ക് അടുക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍. ആരാകും വിന്നര്‍ എന്നതില്‍ യാതൊരു സൂചനയും നല്‍കാതെയാണ് ഈ സീസണ്‍ പുരോഗമിക്കുന്നത്. ജാസ്മിന്‍, ജിന്റോ, ഗബ്രി, അര്‍ജുന്‍, അപ്‌സര, നോറ തുടങ്ങിയവരില്‍ ആരു വേണമെങ്കിലും കപ്പുയര്‍ത്താനുള്ള സാധ്യത ഇപ്പോഴുമുണ്ട്.

എന്നാല്‍ ഈ സീസണിലെ വിന്നറാകാന്‍ യോഗ്യതയുളള താരം ജിന്റോ ആണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പിലാണ് ഇക്കാര്യം ആരാധകന്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ബിഗ് ബോസ് വിജയി ആകാന്‍ നിലവില്‍ സിജോ, സിബിന്‍ ഇവരേക്കാള്‍ എന്തുകൊണ്ടും യോഗ്യത ജിന്റോ യ്ക്ക് ആണ്.

1. സിജോ

തുടക്കത്തില്‍ വലിയ ഗെയിം ഒന്നും കളിക്കാതെ ഇരുന്ന സിജോയ്ക്ക് കിട്ടിയ നല്ലൊരു അവസരം ആയിരുന്നു ക്യാപ്റ്റന്‍സി. പക്ഷെ റോക്കിയെ PROVOKE ചെയ്ത് ഊക്ക് മേടിച്ചു പുറത്തു പോയി കളി കണ്ട് തിരിച്ചു കയറി. കുറച്ചു sympathy votes കിട്ടി ജയിക്കാന്‍ സാധ്യത കുറവാണ്. ഇനി ഉള്ള ദിവസങ്ങളില്‍ എങ്ങനെ കളിക്കുന്നു നോക്കിയിട്ട് വോട്ട് കൊടുക്കുക.

2. സിബിന്‍

ഒരാഴ്ച കൊണ്ടു തന്റെതായ ഗെയിം കാണിച്ചു,ഒരു ഓളം ഉണ്ടാക്കി പക്ഷെ ഒരൊറ്റ എപ്പിസോഡ് കൊണ്ടു താഴെ പോയി. ഇനി വരുമോ, ഇല്ലയോ ഒരു പിടിയും ഇല്ല.

Bigg Boss

3.ജിന്റോ

ആദ്യ ദിവസം മുതല്‍ ഇതുവരെ മണ്ടന്‍ എന്ന് വിളിച്ചും കളിയാക്കിയും തോല്പിക്കാന്‍ ശ്രെമിച്ചിട്ടും ഓരോ ആഴ്ച കഴിയുംതോറും ബിഗ്ബോസ് ഷോ കാണുന്ന പ്രേക്ഷകര്‍ക്കു ജിന്റോയെ ഉള്‍കൊള്ളാന്‍ സാധിച്ചു എന്നത് ചെറിയ കാര്യം അല്ല. ഒറ്റയ്ക്കു നിന്ന് ഓരോരുത്തരെ ടാര്‍ജറ്റ് ചെയ്ത് ജിന്റോ നല്‍കുന്ന കോണ്‍ടെന്റ്‌സ് മാത്രമാണ് പലപ്പോഴും ബിഗ്ബോസ് വീട്ടില്‍ ചര്‍ച്ച ആകുന്നത്. ജിന്റോയ്ക്ക് ഉള്ളത് പോലെ ശാരീരകവും മാനസികവുമായ കരുത്ത് അവിടെ ആര്‍ക്കും തന്നെ ഇല്ല. ജിന്റോയെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത് പോലെ മറ്റാരെയും അവിടെ ആരും ഒന്നും ചെയ്യുന്നില്ല.

കറുത്ത മത്സ്യകന്യകന്‍ എന്നും, മസില്‍ മാത്രമുള്ള മണ്ടന്‍ എന്നും ഒക്കെ കളിയാക്കുമ്പോള്‍ അവിടെ ഉള്ള സകല എണ്ണത്തിനെയും മണ്ടന്മാര്‍ ആക്കിയാണ് ജിന്റോ കളിക്കുന്നത്. ജാസ്മിന് കപ്പ് കൊടുക്കാന്‍ നാറിയ കളി കളിക്കുന്ന ബിഗ്ബോസ് ഫോണ്‍ കാളും, ലെറ്റര്‍ ഉം ഒക്കെ ആയി നിരവധി സഹായങ്ങള്‍ ചെയ്യുമ്പോഴും, ജനങ്ങളില്‍ വിശ്വസിച്ചു, തന്നെ ജയിപ്പിക്കും എന്ന് വിശ്വസിച്ചു 100% ടാസ്‌കിലും ഗെയിംലും നില്‍ക്കുന്ന ജിന്റോ തന്നെയാണ് നിലവില്‍ വിജയി ആകുവാന്‍ സാധ്യത, അര്‍ഹത.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X