ജിന്റോ മണ്ടനല്ല, അസാധ്യ മൈന്റ് ഗെയ്മര്‍! ജിന്റോയുടെ ഗെയിം അവള്‍ക്ക് മെന്റലി അസുഖം ഉണ്ടാക്കും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ആദ്യത്തെ ആഴ്ചകളില്‍ തന്നെ ശ്രദ്ധ നേടിയ താരമാണ് ജിന്റോ. ആ്ദ്യ ആഴ്ച അകത്തും പുറത്തും മണ്ടനെന്ന് പരിഹാസം നേരിട്ട ജിന്റോ രണ്ടാം ആഴ്ച ഹീറോയായി മാറുകയായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് ജി്‌ന്റോയുടെ തീര്‍ത്തും അപ്രതീക്ഷിതമായൊരു മുഖമായിരുന്നു. പവര്‍ റൂമിലേക്ക് എത്തിയതോടെയാണ് ജിന്റോയുടെ ഭാവം മാറുന്നത്.

ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന ജിന്റോയുടെ മൈന്‍ഡ് ഗെയിം അകത്തും പുറത്തും ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

Bigg Boss

നിലയില്‍ ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച ഗെയ്മര്‍ ജിന്റോ ആണ്. അയാളെ വെട്ടിക്കാന്‍ അവിടെ ആരുമില്ല ആരെയൊക്കെ എങ്ങനെ എക്‌സ്‌പോസ്ഡ് ആക്കി നെഗറ്റീവ് ആക്കാം എന്ന് പുള്ളിക്ക് correct ആയി അറിയാം. ചില ഉദാഹരണങ്ങള്‍ പറയാം. ഇന്ന് ലൈവില്‍ ജുവനൈല്‍ ടാസ്‌ക്കില്‍ ഓരോരുത്തരുടെ തെറ്റുകള്‍ എടുത്തു പറയുമ്പോ ജിന്റോ റസ്മിനെ കുറിച്ച് പറഞ്ഞത് ലാലേട്ടന്‍ വന്നു നിന്നപ്പോ പുള്ളിയോട് ബഹുമാനം ഇല്ലാതെ സംസാരിച്ചു എന്നതും, ഗബ്രിക്ക് ഒരു പൊതു വേദിയില്‍ എങ്ങനെ പെരുമാറണം എന്ന് അറിയില്ലെന്നുമാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

പുറത്ത് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച ആയ കാര്യം കൃത്യമായി പുള്ളി അവിടെ എടുത്തിട്ടു. റസ്മിന്‍ അതിന് ശേഷം കണ്‍ട്രോള്‍ പൊയ് എന്തൊക്കെ കാണിച്ചു കൂട്ടി എന്ന് അവള്‍ക്ക് തന്നെ അറിയില്ല. (രസ്മിനെ കുറിച്ച് ജിന്റോ പറഞ്ഞത് ശരിയാണെന്ന് അവള്‍ തന്നെ ചവര്‍ വാരി ഇട്ടു പിന്നീട് തെളിയിച്ചു)
റോക്കിയെ കുറിച് ഋഷിയും ആയുള്ള ഒരു സംസാരത്തില്‍ ഋഷി ജിന്റോയോട് പറഞ്ഞു റോക്കി ആത്മാഭിമാനമുള്ള ആളാണ് അത് കൊണ്ടാണ് സിജോയെ അടിച്ചത് എന്ന്... ഉടനെ ജിന്റോ പറഞ്ഞു ആത്മാഭിമാനമുള്ള റോക്കി അകത്തു ഇരുന്നു നിലവിളിച്ചു കരഞ്ഞത് എല്ലാരും കേട്ടതാണെന്നും കുറിപ്പില്‍ പറയുന്നു.

ശ്രീരേഖയും ആയുള്ള ഒരു സംഭാഷണത്തില്‍ ജിന്റോ പറഞ്ഞു ഞാന്‍ ഒരു ജിം ട്രെയ്‌നര്‍ ആണ് ഇത്രയും ദിവസം ആയിട്ടും എന്നെ മോണിംഗ് ടാസ്‌ക് ചെയ്യാന്‍ ബിഗ് ബോസ് വിളിച്ചില്ല .രസ്മിനാണ് കൂടുതല്‍ അവസരം കൊടുത്തത് അത് എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു. ഇല്ല എന്ന് ശ്രീ രേഖ പറഞ്ഞു. രസ്മിനൊക്കെ ഉടനെ പോകും ജിന്റോ ഇവിടെ തന്നെ കാണും അത് ബിഗ് ബോസിന് അറിയാവുന്നത് കൊണ്ടാണെന്നും കുറിപ്പില്‍ പറയുന്നു.

Bigg Boss

തുടര്‍ന്ന് ജാന്‍മണിയുടെ നിരാഹാര സമരം ഒക്കെ ഫേക്ക് ആണെന്നും പറയുന്നുണ്ട്. നോമിനേഷന്‍ സമയത്തു ഗബ്രി അല്ലെങ്കില്‍ ജാസ്മിനില്‍ ഒരാള്‍ പുറത്താകണം എന്നായിരിക്കാം പ്രേക്ഷകരുടെ താല്പര്യം എന്ന് പറഞ്ഞാണ് ജിന്റോ നോമിനേറ്റ് ചെയ്തത്. പ്രേക്ഷകര്‍ എന്ത് പുറത്ത് ചര്‍ച്ച ചെയ്യുന്നോ അതൊക്കെ കൃത്യമായി ജിന്റോ അവിടെ പറയുന്നുണ്ട്. ജിന്റോയുടെ അത്ര മൈന്‍ഡ് ഗെയിം കളിക്കാന്‍ അറിയുന്ന ആരും അവിടെ ഇല്ല എന്നും പ്രേക്ഷകന്‍ പറയുന്നു.

പക്ഷെ പുള്ളിക്ക് കമ്യൂണിക്കേഷന്‍ സ്‌കില്‍ കുറവാണ് അത് കൂടെ ഉണ്ടായിരുന്നേല്‍ ഈ സീസണ്‍ ജിന്റോ കൊണ്ട് പോയേനെ. ഇപ്പോഴും പുള്ളി തന്നെയാണ് അവിടെ മെയിന്‍ കണ്ടന്റ് എല്ലാം ഉണ്ടാക്കുന്നത്. ജിന്റോ ഒരിക്കലും ഒരു മണ്ടനോ മൈന്‍ഡ് ഗെയിം അറിയാത്ത ആളോ അല്ല അവിടെ ഉള്ള ആരെക്കാളും ബുദ്ധി ജിന്റോയ്ക്ക് ഉണ്ട്.. ആരെ എപ്പോ എങ്ങനെ എക്‌സ്‌പോസ്ഡ് ആക്കണം എന്ന് അയാള്‍ക്ക് കൃത്യമായി അറിയാം. നോറയെ പോലെ മെന്റല്‍ സ്‌ട്രെങ്ത് ഇല്ലാത്തവരെ ഒക്കെ എത്രയും വേഗം പുറത്ത് കൊണ്ട് വന്നില്ലേല്‍ ജിന്റോയുടെ ഗെയിം കാരണം അവള്‍ക്കൊക്കെ മെന്റലി എന്തെങ്കിലും അസുഖം ഉണ്ടാകും എന്നും പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X