സ്ഥിരം എയറിലാണെങ്കിലും ജിന്റോ പറഞ്ഞത് കറക്ട്; റസ്മിന് ജിന്റോയെ ഇഷ്ടവുമില്ല, വിശ്വാസവുമില്ല...
ബിഗ് ബോസ് മലയാളം സീസണ്‍ 6 മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ്. ഇതിനോടകം തന്നെ പലരും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. താരങ്ങള്‍ക്കിടയിലെ അടിയും വഴക്കുമൊക്കെ സ്ഥിരം സംഭവമായി മാറി. കയ്യാങ്കളിയ്ക്ക് വരെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. മത്സരാര്‍ത്ഥികളില്‍ ചിലര്‍ പടി കടന്നു പോകുന്നതും കണ്ടു. പുതിയ വൈല്‍ഡ് കാര്‍ഡുകളുടെ വരവിനായുള്ള കാത്തിരിപ്പും ഒരു വശത്ത് തുടരുന്നുണ്ട്.
ആദ്യ നാളുകളില്‍ ചര്‍ച്ചകളില്‍ ഇടം നേടിയ വ്യക്തിയാണ് ജിന്റോ. ഫിറ്റ്‌നസ ട്രെയിനറായ ജിന്റോ ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടിലുള്ളവരുടേയും പ്രേക്ഷകരുടേയും കണ്ണില്‍ മണ്ടനായിരുന്നു. എന്നാല്‍ രണ്ടാം ആഴ്ച തന്നെ മണ്ടനെന്ന് വിളിച്ചവരെക്കൊണ്ട് കയ്യടിപ്പിച്ച് താരമായി മാറാന്‍ ജിന്റോയ്ക്ക് സാധിച്ചു. ഈ സീസണിലെ എന്നല്ല, മലയാളം ബിഗ് ബോസിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന്.

മൂന്ന് ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കണ്ടത് പവര്‍ റൂമിലെത്തിയ ജിന്റോയെയാണ്. എന്നാല്‍ അധികാരം കൈയ്യില്‍ വന്നതോടെ ജിന്റോയുടെ പല ചെയ്തികളും വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴിതാ നാലാം ആഴ്ചയും പവര്‍ റൂമിലിടം നേടിയിരിക്കുകയാണ് ജിന്റോ. ഇതിനിടെ പവര്‍ റൂമില്‍ തനിക്കൊപ്പമുള്ള റസ്മിനെതിരെ കഴിഞ്ഞ ദിവസം രാത്രി ജിന്റോ നടത്തിയ തുറന്ന് പറച്ചിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
റസ്മിനെക്കുറിച്ച് ബിഗ് ബോസിന് ജിന്റോ നല്‍കിയ പരാതിയെക്കുറിച്ചുള്ളൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലോറന്‍സ് മാത്യു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സ്ഥിരമായി എയറില്‍ ആണെങ്കിലും, അണ്ണന്‍ ഇന്നലെ അവസാനം പറഞ്ഞ സാധനം കറക്റ്റ് ആയി തോന്നി.. പവര്‍ ടീമില്‍ ഉള്ള റെസ്മിന്‍, അവിടെ കിടക്കാതെ, നോറയുടെ കൂടെ പോയി ഉറങ്ങിയത് ശെരിയായില്ല... പ്രേത്യേകിച്ചു, ഒരു കട്ടിലില്‍ മൈക്ക് ഓഫ് ചെയ്തിട്ട്, രഹസ്യമായി സംസാരിക്കാനും പ്ലാന്‍ ചെയ്യാനും ഒക്കെ സാധ്യത ഉണ്ടെന്ന് ജിന്റോ പറഞ്ഞത് വളരെ വാലിഡ് ആയ ഒരു പോയിന്റ് ആണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.

അങ്ങനെ കമ്പനി അടിച്ചു കിടക്കാന്‍ ആണേല്‍, ജിന്റോയ്ക്ക് ഋഷിയുടെ റൂമില്‍ പോയി കിടക്കാം. അല്ലെങ്കില്‍ ജാനുവിന്റെ കൂടെ. പവര്‍ ടീമില്‍ കയറിയ ശേഷം, റസ്സ്മിന്‍ ഓവര്‍ നന്മ മരം കളി തുടങ്ങിയിട്ടുണ്ട്... അല്ലാത്ത സമയം മുഴുവന്‍ ജബ്രി ടീമിന്റെ വാലായി നടന്നവളാണ് ഈ ഫേക്ക് നന്മമരം കളിക്കുന്നത് എന്നോര്‍ത്തിട്ട് ചിരി വരുന്നു. എന്തൊക്കെ പറഞ്ഞാലും, ശ്രീരേഖയും, ജാസ്മിനും ഗബ്രിയും പവര്‍ ടീമില്‍ ഉണ്ടായിരുന്നപ്പോള്‍, കുറെ കണ്ടന്റ് കിട്ടിക്കൊണ്ടിരുന്നു എന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ഇവിടെ ഇവര്‍ തമ്മില്‍ ഒരു അണ്ടര്‍സ്റ്റാന്‍ഡിങ്ങ് പോലും ഇല്ല. പേര്‍സണല്‍ ഗ്രഡ്ജ് ആണെങ്കില്‍ പോലും, പവര്‍ ഉപയോഗിക്കുന്നത് ജിന്റോ മാത്രമാണ്.. റെസ്മിന് പവര്‍ വേണ്ടങ്കില്‍, അതില്‍ നിന്നും ഒഴിയു. മാറ്റാരേലും വരട്ടെ. എന്നാണ് ആരാധകന്‍ പറയുന്നത്. അതേസമയം റസ്മിന് ജിന്റോയെ വിശ്വാസവുമില്ല, ഇഷ്ടവുമില്ല, അതാണ് കാരണം എന്നാണ് പോസ്റ്റിന് ലഭിച്ചൊരു കമന്റില്‍ പറയുന്നത്.


Click it and Unblock the Notifications