സിജോ എന്നെ മാന്തി, ഫിസിക്കല്‍ അസോള്‍ട്ടിന് പുറത്താക്കണം! നിരാഹാര സമരവുമായി ജിന്റോ
ആദ്യ നാളുകളില്‍ തന്നെ ചൂട് പിടിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. ആദ്യത്തെ ആഴ്ച പൂര്‍ത്തിയാകുന്നതിനും മുമ്പ് തന്നെ പല നാടകീയ സംഭവങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട്ടില്‍ അടി പൊട്ടിയിരുന്നു. താരങ്ങള്‍ക്കിടയിലെ അടികള്‍ക്കും ഇറങ്ങിപ്പോക്ക് ഡ്രാമയ്ക്കും ഒറ്റപ്പെടലിനും ലവ് ട്രാക്കിനുമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ ഫിസിക്കല്‍ അസോള്‍ട്ട് ആരോപണവും ഉയര്‍ന്നു വന്നിരിക്കുകയാണ്.
ബിഗ് ബോസ് വീട്ടില്‍ നിന്നും പല പ്രധാന താരങ്ങളും പുറത്താകാന്‍ കാരണമായി മാറിയ ആരോപണമായിരുന്നു ഫിസിക്കല്‍ അസോള്‍ട്ട്. സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്തായവരില്‍ ജനപ്രീയ താരങ്ങളടക്കമുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ ഫിസിക്കല്‍ അസോള്‍ട്ട് നടന്നുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ജിന്റോ. മാത്രമല്ല, നടപടിയ്ക്കായി നിരാഹാര സമരം തന്നെ ആരംഭിച്ചിരിക്കുകയാണ് ജിന്റോ.

ബിഗ് ബോസ് വീട്ടിലെ ജിമ്മനാണ് ജിന്റോ. വലിയ ശരീരവും കുഞ്ഞു മനസും എന്നാണ് ജിന്റോയെക്കുറിച്ച് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. പലപ്പോഴായി ജിന്റോ നടത്തിയ കണ്ടന്റ് ഉണ്ടാക്കല്‍ ശ്രമങ്ങളൊക്കെ പാളി ജിന്റോയ്ക്ക് നേരെ തന്നെ വരുന്നത് കണ്ടിരുന്നു. യമുന റാണിയ്‌ക്കെതിരെ നടത്തിയ വാക് പ്രയോഗത്തിന്റെ പേരില്‍ ബിഗ് ബോസില്‍ നിന്നും ജിന്റോയ്ക്ക് താക്കീത് ലഭിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് ജിന്റോ പുതിയ തന്ത്രവുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജിന്റോയും സിജോയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ സിജോ ജിന്റോയുടെ കയ്യില്‍ കയറി പിടിച്ചിരുന്നു. പിന്നീട് സിജോ തന്നെ മാന്തിയെന്നും ഇത് ഫിസിക്കല്‍ അസോള്‍ട്ട് ആണെന്നും സിജോയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ജിന്റോ എത്തുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ തന്റെ ആവശ്യം നടപ്പിലാക്കിയെടുക്കാനായി ജിന്റോ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
സമരത്തിന്റെ ഭാഗമായി ജിന്റോ ഇന്നലെ കിടന്നത് മുറ്റത്തെ വഴിയിലായിരുന്നു. സിജോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജിന്റോയുടെ സമരം. എന്നാല്‍ താരത്തിന്റെ സമരത്തോട് ബിഗ് ബോസ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. രാത്രി ജിന്റോയെ അനുനയിപ്പിക്കാന്‍ രതീഷും റോക്കിയും ശ്രമിച്ചിരുന്നു. രതീഷും ജിന്റോയുടെ കൂടെയായിരുന്നു കിടന്നിരുന്നത്. ഈ ചെയ്യുന്നത് മണ്ടത്തരമാണെന്ന് രതീഷ് പറഞ്ഞിരുന്നു. ഇതൊരു വലിയ പ്രശ്‌നമായിരുന്നുവെങ്കില്‍ ബിഗ് ബോസ് വിളിക്കേണ്ട സമയം കഴിഞ്ഞുവെന്ന് റോക്കിയും പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ കയ്യില്‍ സിജോ മാന്തിയെന്നും ഇനി ഇഞ്ചക്ഷനെടുക്കാതെ തനിക്കൊന്നും ചെയ്യാനാകില്ലെന്നുമാണ് ജിന്റോ പറയുന്നത്. ഇതിനിടെ ഇന്ന് രാവിലെ തന്നെ ജിന്റോയും സിജോയും തമ്മില്‍ കോര്‍ക്കുകയുണ്ടായി. തനിക്കെതിരെ ഫിസിക്കല്‍ അസോള്‍ട്ട് ആരോപിച്ച് തന്നെ പുറത്താക്കിയാല്‍ താന്‍ പോവുക വലിയ ഫാന്‍ ബേസുമായിട്ടായിരിക്കും. ഇങ്ങനെ പുറത്തായവര്‍ക്കെല്ലാം അങ്ങനെ ഉണ്ടായിട്ടുണ്ട്. താന്‍ പുറത്തായാല്‍ അടുത്ത ആഴ്ച തന്റെ ആരാധകര്‍ ജിന്റോയെ പുറത്താക്കുമെന്നും സിജോ പറഞ്ഞു.
ഇരുവരും തമ്മില്‍ കാര്യമായ വാക്‌പോര് തന്നെ നടക്കുന്നുണ്ട്. ജിന്റോയോട് നീ വലിയ ആളാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ നീ വെറും പൊങ്ങ് ആണെന്ന് മനസിലായെന്നും സിജോ പറയുന്നുണ്ട്. നീ വെറും അപ്പി മാസ് ആണെന്നും താന്‍ പുറത്ത് രാജാവാണെന്നും സിജോ പറയുന്നുണ്ട്. ഇതിനിടെ സിജോയെ ജയിക്കാനായി ശ്രീതുവിനെ ചേര്‍ത്ത് ജിന്റോ പറഞ്ഞ വാക്കുകള്‍ താരത്തിന് തിരിച്ചടിയായി മാറാനുള്ള സാധ്യതയുണ്ട്. എന്തായാലും ജിന്റോയുടെ സമരം എത്ര നേരം തുടര്‍ന്നു പോകുമെന്ന് കണ്ടറിയണം. നേരത്തെ രതീഷ് നടത്തിയ പുറത്ത് പോകല്‍ ഡ്രാമയ്ക്ക് ശേഷമുള്ള ജിന്റോയുടെ സമരവും ചര്‍ച്ചയായി മാറുകയാണ്.


Click it and Unblock the Notifications