100% ജിന്റോ കപ്പ് അടിക്കില്ല, കാരണം ആരാധകര്‍ തന്നെ! ജിന്റോ ഫാന്‍സ് ഗ്രൂപ്പില്‍ നടക്കുന്നത്!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ. തുടക്കത്തില്‍ പലരും മണ്ടനെന്ന് വിളിച്ച് കളിയാക്കിയ താരമായിരുന്നു ജിന്റോ. എന്നാല്‍ പിന്നീട് കണ്ടത് ജിന്റോ ഒറ്റയ്ക്ക് ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവരെയെല്ലാം നേരിടുന്നതാണ്. തന്നെ മണ്ടെന്ന് വിളിച്ചവരെക്കൊണ്ട് തന്നെ കയ്യടിപ്പിക്കാന്‍ ജിന്റോയ്ക്ക് സാധിച്ചു. വിവാദങ്ങളും ജിന്റോയുടെ കാര്യത്തില്‍ ഒട്ടും കുറവായിരുന്നില്ല.
ജിന്റോയുടെ പ്രസ്താവനകളും പ്രവര്‍ത്തികളും അകത്തും പുറത്തും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് താരങ്ങള്‍ക്കിടയില്‍ സാധാരണക്കാരുമായി കണക്ട് ചെയ്യാന്‍ സാധിച്ച താരമാണ് ജിന്റോ. ഒറ്റപ്പെടല്‍ തന്ത്രത്തിലും ജിന്റോയ്ക്ക് വിജയിക്കാന്‍ സാധിച്ചു. പലപ്പോഴും ജിന്റോയെ കൂട്ടം ചേര്‍ന്ന് നേരിട്ടും പരിഹസിച്ചും ജിന്റോയ്ക്ക് കൂടുതല്‍ ജനപ്രീതി നേടിക്കെടുക്കാന്‍ മറ്റുള്ളവരും കാരണമായി.

ഈ സീസണില്‍ വിന്നറാകാന്‍ സാധ്യതയുള്ളവരില്‍ ഒരാളായാണ് ജിന്റോയെ കണക്കാക്കുന്നത്. ജിന്റോയും ജാസ്മിനും തമ്മിലാണ് നിലവില്‍ മത്സരം നടക്കുന്നതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നൊരു കുറിപ്പില്‍ പറയുന്നത് ജിന്റോ ഉറപ്പായും വിന്നര്‍ ആകില്ല എന്നാണ്. അതിന്റെ കാരണം ബിഗ് ബോസ് അല്ല, മറിച്ച് ജിന്റോയുടെ ആരാധകര്‍ തന്നെയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ഈ സീസണ്‍ ജിന്റോ ചേട്ടന്‍ കപ്പ് അടിക്കില്ല 100% ഉറപ്പു ആണ് ബിഗ്ബോസ് ഒന്നും അല്ല അതിനു കാരണം മണ്ടന്മാരായ ജിന്റോ ഫാന്‍സ് ആണ്. എന്റെ പൊന്നോ ഇങ്ങനെയും ഉണ്ടോ. അന്ധം ഫാന്‍സിന്റെ ഗ്രൂപ്പിലെ ചര്‍ച്ചകള്‍ ഒന്ന് കേള്‍ക്കണം. എല്ലാ എവിക്ഷിലും ജിന്റോ ചേട്ടന്റെ കൂടെ അവിടെ ഉള്ള മറ്റൊരു സഹമത്സരാര്‍ഥിക്ക് വോട്ട് കൊടുക്കുന്ന വെട്ടുക്കിളി കൂട്ടം അവര്‍ക്കു സാമാന്യ ബോധം ഇല്ലേ. വോട്ട് സ്പ്‌ളിറ്റ് അല്ലെ ഉണ്ടാകുന്നേ.

ഏറ്റവും വലിയ കോമഡി അതല്ല ഈ ആഴ്ച അവര് തീരുമാനിച്ചിരിക്കുന്നത് ജിന്റോ ചേട്ടനും നോറക്കും വോട്ട് കൊടുക്കാന്‍ ആണ്. നോറക്കു വോട്ട് കൊടുക്കാന്‍ തീരുമാനിച്ച കാരണം ആണ് നോറ തിരിച്ചു വന്നപ്പോള്‍ ജിന്റോ ചേട്ടന്‍ മാത്രം ആണ് നോറയോട് സ്‌നേഹത്തോടെ പെരുമാറിയതു എന്ന്. ഇങ്ങനെയും ഉണ്ടോ കിളി പോയ ഫാന്‍സ. ജിന്റോ ചേട്ടന്‍ എവിക്ട് ആയിട്ടു ബിഗ്ബോസിന്റെ തലയില്‍ കൊണ്ട് ഇടാന്‍ ആരും വരണ്ട. തലയില്‍ ആള്‍ താമസം ഉള്ള ഏതേലും ഫാന്‍ ഉണ്ടേല്‍ അവന്മാരെ പറഞ്ഞു ഒന്ന് മനസ്സില്‍ ആക്കൂ.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജിന്റോയുടെ ഗ്രൂപ്പില്‍ ഞാനുണ്ട് അങ്ങിനെ ഒരു ചര്‍ച്ച അതില്‍ ഇല്ല. ഊളത്തരം പറയുക അത് പോസ്റ്റുക എന്നത് മൂക്കള ഫാന്‍സിന്റെ സ്ഥിരം പരിപാടി ആണ് നിങ്ങള്‍ നിങ്ങളുടെ നിലവാരം കാണിക്കുന്നു. പിന്നെ. ഒന്ന് ചോദിച്ചോട്ടെ ഈ മറ്റു ആര്‍മിയില്‍ കയറി ചാര പണി ചെയ്യുന്നത് നല്ലതാണോ അന്തസ് ഉള്ളവര്‍ ചെയ്യുന്ന പണിയാണോ.. നാണവും മാനവും തീരെ ഇല്ലാത്തവര്‍ മാത്രമേ അങ്ങിനെ ചെയ്യൂ ഉളുപ്പില്ലാത്ത ടീമുകള്‍ എന്നായിരുന്നു ഒരു കമന്റ്.


Click it and Unblock the Notifications