ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍! ജിന്റോയുടെ പ്ലാനിംഗ് പാളിയത് ഇവിടെ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ. തുടക്കം മുതല്‍ക്കു തന്നെ ജനപിന്തുണ നേടാന്‍ ജിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് കളിക്കുന്നുവെന്നതാണ് ജിന്റോയെ ശക്തനാക്കുന്നത്. അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ജിന്റോയുടെ ഒറ്റപ്പെടല്‍ തന്ത്രം പാളിയിരിക്കുകയാണെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. ജിന്റോ ഇനി ജാസ്മിന് പിന്നാലെ പോകില്ല. പകരം മറ്റൊരു തന്ത്രമായിരിക്കും ജിന്റോ ഇനി പുറത്തെടുക്കുക. ജിന്റോയുടെ എതിരാളികള്‍ മറ്റ് രണ്ട് പേരായിരിക്കുിമെന്നും ആരാധകന്റെ കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ആശാന്‍ രജിത് കുമാറിന്റെ ശിഷ്യത്വം സ്വീകരിച്ചു ടോക്‌സിക് - കുല ടീമിന്റെ രായാവ് ആവാന്‍ വന്നതാണ് ഇദ്ദേഹം അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ഗെയിം ഉണ്ടാക്കി അകത്തു വന്നും യൂട്യൂബില്‍ ഉള്ള പിആര്‍ ചാനല്‍കള്‍ക്ക് ക്യാഷ് എറിഞ്ഞു എല്ലാം സജ്ജീകരിച്ചു ആണ് അണ്ണന്‍ അകത്തു വന്നത് ( വളി വിട്ടത് വരെ mass ആക്കി അവര്‍ അതിന് നന്ദി ഇപ്പഴും ചെയ്യുന്നുണ്ട് ).
ആദ്യം പാളിയത് ഗ്രൂപ്പ് + പവര്‍ ടീം കണ്‍സെപ്റ്റ്‌റ് ആയിരുന്നു. എല്ലാ പ്ലാനിങ്ങും പാളി.

പക്ഷെ പവര്‍ റൂമില്‍ കേറിയപ്പോ ഒറ്റപ്പെടല്‍ ഗെയിമിനു വേണ്ടി നുണപറഞ്ഞു കൂടെയുള്ള റെസ്മിനെ വരെ വെറുപ്പിച്ചു എല്ലാരേയും എതിരാക്കാന്‍ പുള്ളിക്ക് സാധിച്ചു. ആ സെന്റിമെന്‍സില്‍ മുകളില്‍ പറഞ്ഞ രാജാപ്പാട്ട് ടീം വീണു. ആശാനേ പോലെ സ്ത്രീകളെ മോശം പറഞ്ഞു അവരെ ട്രിഗര്‍ ചെയ്തു ഇരവാദം മുഴക്കി കുല ടീംസിനു ആ ഒച്ചയിടുന്ന സ്ത്രീയോട് തോന്നുന്ന വെറുപ്പ് തനിക്ക് സപ്പോര്‍ട്ട് ആക്കാന്‍ ശ്രമിക്കുക ആണ് ചെയ്തത്. അതില്‍ ഒരു പരിധി വരെ വിജയിച്ചു.

ജിന്റോ യുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ് അതില്‍ തന്നെ ബോള്‍ഡ് ആയുള്ളവരെ മാത്രമേ തിരഞ്ഞെടുക്കു. അന്‍സിബ, ശ്രീതു ഒന്നും അണ്ണന്‍ കാര്യമായി മൈന്‍ഡ് ചെയ്യില്ല. അവര്‍ ജനിച്ചു വന്ന സ്ഥലത്തെ കളിയാക്കിയും, ഡ്രസ്സിനെ കുറ്റം പറഞ്ഞും ആശാന്റെ പാത പിന്തുടര്‍ന്ന്. എങ്കിലും ആശാനേ പോലെ സംസാരിക്കാന്‍ കഴിവില്ലാത്തതും മണ്ടന്‍ ഇമേജ് പണി കൊടുത്തു. ഒറ്റ രാജാവ് ആയി വിലാസാന്‍ പറ്റാതെ വന്നു. ഒറ്റ അഴച കൊണ്ട് സിബിനും കഴിഞ്ഞ ആഴ്ച അന്‍സിബയും ഇവന്റെ ഫാന്‍സിനെ പകുതി വിഴുങ്ങിയത് നമ്മള്‍ കണ്ടല്ലോ. അവരോടു ഗതികേട് കൊണ്ടാണ് കൂടെ നിക്കുന്നത് എന്നുള്ളതിന് ഉദാഹരണം ആണ്.

Bigg Boss

വൈല്‍ഡ് കാര്‍ഡ് വന്ന ശേഷം അളിയന്‍ ആകെ പെട്ടു. ഒറ്റപ്പെടാന്‍ ആരും സമ്മതിക്കില്ല ജിന്റോ 4+4=10 എന്ന് പറഞ്ഞാല്‍ അഭിഷേക് സിബിന്‍ സായി ഒക്കെ അത് സമ്മതിച്ചു കൊടുക്കും. അതുകൊണ്ട് തന്നെ കണ്ടന്റ് ക്ഷാമം വന്നു സൈഡ് ആയി. സിബിന്‍ പോയതോടെ ഒന്ന് വീണ്ടും പൊങ്ങി വന്നെങ്കിലും കഴിഞ്ഞ രണ്ടാഴ്ച ആകെ കണ്ടത് ജാസ്മിന്‍ ആയുള്ള അടിയില്‍ മാത്രം ആണ്.സാബു & ശ്വേത ഉള്ളത് കൊണ്ട് ഈ ആഴ്ച അധികം വിളച്ചില്‍ എടുക്കാതെ തന്നെ മുങ്ങി നടന്നു. എങ്കിലും പിആര്‍ ചാനല്‍ വഴി ജിന്റോ, ജിന്റോയുടെ ഗെയിം എന്നൊക്കെ പറഞ്ഞു പിടിച്ചു നിര്‍ത്തുന്നുണ്ട്.

ഒറ്റപ്പെടല്‍ പാളിയതോടെ ഇനി അടുത്ത ആഴ്ച പവര്‍ ടീം ല്‍ കൂടെ ഉള്ള ശ്രീജുനെ വെറുപ്പിച്ചു അവിടെ ഒറ്റപ്പെടല്‍ ഗെയിം ആയിരിക്കും അണ്ണന്റെ പ്ലാന്‍ അല്ലെങ്കില്‍ ഷോര്‍ട്ട് ടെമ്പര്‍ ആയ റെസ്മിന്‍, നോറ ആയിരിക്കും ടാര്‍ജറ്റ്. ജിന്‍ജാസ് പുറത്തു ഹിറ്റ് ആണെന്ന് അറിഞ്ഞതോടെ ജാസു ജാസു വിളിച്ചു നടക്കുന്നത് കൊണ്ടും ചൊറിഞ്ഞു പോയാല്‍ അവള് തേച്ചോട്ടിക്കും എന്നറിവുള്ളത് കൊണ്ടും ജാസ്മിനോട് ഒടക്കാന്‍ ചാന്‍സ് ഇല്ല എന്ന് തോന്നുന്നു. സഹതാപം ഇവനോടു അല്ല ഇവന്റെ പൊട്ടത്തരങ്ങള്‍ കണ്ടിട്ടും രാജാവിനെ കിട്ടാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന അടിമകളോട് ആണ്. ഞാന്‍ ജാസ്മിന്‍ pr തന്നെ ആണ് ഇനി അതും പറഞ്ഞു മെഴുകേണ്ട

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X