ജിന്റോ ജയിച്ചാല്‍ ഷോ കാണുന്നത് നിര്‍ത്തും! ഉഡായിപ്പുകള്‍ ടോപ്പില്‍; തെറി വിളിക്കാന്‍ പിആര്‍ ടീം!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ്. ഈ സീസണിലെ വിന്നറാകാന്‍ പോലും സാധ്യത കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ജിന്റോ. അതേസമയം ജിന്റോയുടെ പല പരാമര്‍ശങ്ങളും പ്രവര്‍ത്തികളും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിട്ടുണ്ട്. ജാസ്മിനുമായും നോറയുമായുള്ള ജിന്റോയുടെ വഴക്കുകള്‍ അകത്തും പുറത്തും വിവാദമായിട്ടുണ്ട്.

ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജിന്റോ ജയിച്ചാല്‍ ബിഗ് ബോസ് കാണുന്നത് നിര്‍ത്തുമെന്നാണ് ഒരു ആരാധിക പറയുന്നത്. ക്വാളിറ്റിയുള്ള സ്ത്രീകള്‍ മത്സരാര്‍ത്ഥികളായി ഉണ്ടായിട്ടും ഏത് ഉഡായിപ്പിനേയും ടോപില്‍ എത്തിക്കാമെന്ന അവസ്ഥയായെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ഇയാള്‍ ജയിച്ചാല്‍ ഇതോടെ ബിഗ് ബോസ് മലയാളം കാണല്‍ നിര്‍ത്തുകയാണ്. വന്നു വന്നു ഏതു ഉഡായിപ്പിനേയും ടോപ്പില്‍ എത്തിക്കാം എന്നായിരിക്കുന്നു ബിഗ് ബോസ് മലയാളം. സ്ത്രീകളെ മാത്രം സപ്പോര്‍ട്ട് ചെയ്യണം എന്നല്ല പറയുന്നത്. കഴിവുള്ളവര്‍ ഉള്ള സീസണില്‍ എങ്കിലും സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്തൂടേ? ബിഗ് ബോസ് ഹിന്ദി, ബിഗ് ബോസ് തമിഴ്, ബിഗ് ബോസ് തെലുങ്ക് ഇതില്‍ ഒക്കെ ചില സീസണില്‍ ടോപ്പില്‍ സ്ത്രീകള്‍ മാത്രമായിരിക്കും.

ഇക്കൊല്ലം എത്ര നല്ല പെണ്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍ ജിന്റോനേക്കാള്‍. ബിഗ് ബോസ് മലയാളത്തില്‍ മാത്രം ടോപ്പില്‍ എത്തിയേക്കാവുന്ന സ്ത്രീകള്‍. അതും അവരുടെ വീട്ടുകാരെ വരെ വലിച്ചിട്ടും വൃത്തികേടും തെറിയും പറഞ്ഞു അപമാനിക്കും, പിആറുകള്‍ക്ക് ഈസി ആണ് കാണുന്നത് കണ്ണടച്ചു വിശ്വസിക്കുന്ന വിഡ്ഢികളായ മലയാളം ബിഗ് ബോസ് കാഴ്ചക്കാരെ ട്രാപ്പിലാക്കാന്‍.

Bigg Boss

ബിഗ് ബോസ് മലയാളം ടീം പരാമവധി പിആര്‍ ടീമുകളുടെ ഹോള്‍ഡ് ഇല്ലാതാകാന്‍ അവര്‍ സപ്പോര്‍ട്ട് ചെയുന്നവരെ എടുത്തു പുറത്തിട്ടു ശ്രമിക്കുന്നുണ്ട്. പക്ഷെ അപ്പോ അവന്മാര്‍ അടുത്ത ഏതേലും വളിപ്പനെ ഒന്നിനും കൊള്ളാത്തവനെ വരെ രായവാക്കും, ഇക്കൊല്ലം ജയിപ്പിച്ചത് കാണിച്ചല്ലേ അടുത്ത കൊല്ലം മത്സരാര്‍ത്ഥികളോട് വില പേശാന്‍ പറ്റുള്ളൂ. കേരളത്തിലെ സ്ത്രീളെ വിലയില്ലാത്ത, എതിര്‍ത്താല്‍ വൃത്തികേടും തെറിയും മാത്രം പറയുന്ന സദാചാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത കപട സദാചാര പകല്‍ മാന്യകളും പകല്‍ മാന്യന്മാരും ഈസി ആയി പിആറുകളുടെ ട്രാപ്പില്‍ വീഴും.

ഏതേലും ഒരു പോസ്റ്റ് ഇട്ടാല്‍, കമന്റ് ഇട്ടാല്‍ അവിടെ തെറിയും വൃത്തികേടും പറഞ്ഞു വരുന്ന പിആര്‍ ഫേക്ക് ഐഡി ഗുണ്ടകളെ പിആര്‍ ടീം അല്ലാതെ ആരു തീറ്റിപ്പോറ്റുന്നു. ജെനുവില്‍ ഫാന്‍സ് ആണെങ്കില്‍ 80% ഒറിജിനല്‍ ഐഡി ആയിരിക്കും ഫാന്‍സില്‍ ഇല്‍. ജിന്റോയെ പോലുള്ളവരുടെ ഫാന്‍സില്‍ 80% തെറിയും വൃത്തികേടും പറയുന്ന ഫേക്ക് ഐഡികള്‍ ആണ്. ബാക്കി 20 പിആര്‍ ടീമിന്റെ ഇരകള്‍ ആയ ഇതേ തെറി വൃത്തികേട് പറയുന്ന സ്വഭാവം ജന്മന കിട്ടിയ സദാചാരം തീരെ ഇല്ലാത്ത കപട സദാചാര ടീം. പിന്നെ സീരിയല് ടീം. ബിഗ് ബോസ് ആറില്‍ ഈ പറഞ്ഞവര്‍ക്കു സ്മാര്‍ട്ട് ആയ പെണ്ണുങ്ങളെ കാണുമ്പോ നാക്കു ചൊറിയുന്ന ടീമിന് വിന്നര്‍ ആവാന്‍ വേണ്ട ക്വാളിറ്റി ജാസ്മിനെ തെറിവിളിക്കുക.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X