ഇത് അയാളുടെ സര്‍വൈവല്‍, രക്ഷപ്പെട്ടേ തീരൂ എന്ന് തീരുമാനിച്ചവന്‍; ജിന്റോയെപ്പറ്റി ജോജുവിന്റെ മാസ് ഡയലോഗ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജിന്റോ. തുടക്കം മുതല്‍ക്കു തന്നെ നിറ സാന്നിധ്യമായി മാറാന്‍ ജിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് വീട്ടിനകത്ത് എല്ലാവരും തനിക്കെതിരെ നില്‍ക്കുമ്പോഴും പ്രേക്ഷകരുടെ പ്രീതി നേടാന്‍ ജിന്റോയ്ക്ക് സാധിച്ചിരുന്നു. ഈ സീസണിലെ ഒറ്റയാള്‍ പോരാളിയാണ് ജിന്റോ. അതേസമയം ജി്‌ന്റോയുടെ പല പരാമര്‍ശങ്ങളും വിവാദമാവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ജിന്റോയെക്കുറിച്ച് നടന്‍ ജോജു ജോര്‍ജ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലേക്ക് താരങ്ങളെ കാണാനായി വന്നതായിരുന്നു ജോജു. താരത്തിനൊപ്പം മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ സാഗര്‍ സൂര്യയും ജുനൈസുമുണ്ടായിരുന്നു. ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന പണി എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കുന്നതിനായാണ് താരങ്ങള്‍ ഷോയിലെത്തിയത്. മൂവര്‍ക്കുമൊപ്പം ചിത്രത്തിലെ നായിക അഭിനയയും എത്തിയിരുന്നു.

joju george

ബിഗ് ബോസ് വീട്ടിലേക്ക് കയറി വന്ന ജോജുവിനെ താരങ്ങളെല്ലാം ചേര്‍ന്ന് കയ്യടിച്ചും ഹസ്തദാനം ചെയ്തും സ്വീകരിക്കുകയായിരുന്നു. ഇതിനിടെ ജിന്റോയെ കണ്ടതും എനിക്ക് ഇവനെ അറിയാമെന്ന് ജോജു പറയുകയായിരുന്നു. പിന്നാലെ ജിന്റോ തന്നെ ട്രെയിന്‍ ചെയ്യിച്ചതിനെക്കുറിച്ചും ട്രെയിന്‍ ചെയ്യുന്നതിനിടെ സിനിമയില്‍ അവസരം ചോദിച്ചതുമൊക്കെ ജോജു പങ്കുവെക്കുന്നുണ്ട്.

അതേസമയം, ജിന്റോ ഈ സിനിമയില്‍ ഉണ്ടാകേണ്ടത് ആയിരുന്നു. അപ്പോഴേക്കും ബിഗ് ബോസിലേക്ക് പോയെന്നും ജോജു ജോര്‍ജ് പറഞ്ഞു. പിന്നാലെയാണ് ജിന്റോയെക്കുറിച്ച് ജോജു മനസ് തുറന്നത്.

'ഒരു അവാര്‍ഡ് ഷോയില്‍ പുരസ്‌കാരം വാങ്ങാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ഒരു ടെന്‍ഷനും കാര്യങ്ങളുമൊക്കെ ആ സമയത്ത് ഉണ്ടാകുമല്ലോ. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയാം. ഒരു അവാര്‍ഡ് എന്നത് ചെറുതായാലും വലുതായാലും വലിയൊരു കാര്യമാണ്. സ്റ്റേജില്‍ കയറാന്‍ റെഡി ആയി നില്‍ക്കുന്ന സമയത്ത് ഒരാള്‍ ബാക്കില്‍ നിന്നും വിളിച്ചു. ഞാന്‍ പേഴ്‌സണല്‍ ട്രെയിനര്‍ ആണെന്ന് ഒന്ന് പറഞ്ഞേക്കാമോന്ന് പറഞ്ഞു'' എന്നാണ് ജോജു പറയുന്നത്.

''അത് അയാളുടെ ഒരു സര്‍വൈവല്‍ ആണ്. അന്നയാള്‍ അത് ചെയ്തു. ജിന്റോയെ ഇവിടെ കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നിയില്ല. ഇവിടെ വന്നതിന് ശേഷമാണ് ജിന്റോ വന്നെന്ന് ഞാന്‍ അറിയുന്നത്. എനിക്ക് രക്ഷപ്പെട്ടെ മതിയാകൂ എന്ന് ഒരാള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഒരു പഠനവും ഒന്നുമില്ല ആ ആവശ്യത്തിന് മുന്നില്‍ എത്തും'' എന്നും ജോജു പറയുന്നുണ്ട്. ജിന്റോയെക്കുറിച്ചുള്ള ജോജുവിന്റെ വാക്കുകളെ കയ്യടികളോടെയാണ് സഹമത്സരാര്‍ത്ഥികള്‍ സ്വീകരിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

joju george

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സീറോയില്‍ നിന്നും എല്ലാം പടുത്തുയര്‍ത്തിയവന്‍. ഇന്ന് ബിഗ്ബോസ് പോലെ ലോകം കാണുന്ന ഷോയില്‍ എത്തി നില്‍ക്കുന്നു എങ്കില്‍ അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും കഠിന പ്രയത്‌നവും കൊണ്ട് മാത്രമാണ്. ഇതേ പാതയിലൂടെ സഞ്ചരിച്ച ആളായത് കൊണ്ടാണ് ജോജുവിന് അത് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞതും എന്നായിരുന്നു ഒരാളുടെ കമന്റ്.

അതേസമയം ഈ ആഴ്ചയിലെ നോമിനേഷില്‍ നിന്നും ജിന്റോ രക്ഷപ്പെട്ടു. ഇതാദ്യമായിട്ടാണ് ജിന്റോ നോമിനേഷനില്‍ നിന്നും രക്ഷപ്പെടുന്നത്. സിജോ,സായ് എന്നിവരും നോമിനേഷനിലില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ അവസാന നോമിനേഷനായിരുന്നു ഇന്ന് അരങ്ങേറിയത്. അന്‍സിബയും അപ്‌സരയുമായാണ് പോയ വാരം ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X