ജാസ്മിനുള്ള കത്തും സിബിന്റെ ഡിബേറ്റ് ഒഴിവാക്കിയതും തന്ത്രം; ജാസ്മിനെ അറ്റാക്കിന് ഇട്ടു കൊടുത്തു!
ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്ര തന്നെ നാടകീയമാണ് പുറത്ത് നടക്കുന്ന ചര്‍ച്ചകളും. ഇപ്പോള്‍ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ നടക്കുന്ന പ്രധാന ചര്‍ച്ചകളിലൊന്നാണ് ജാസ്മിന് ബിഗ് ബോസ് നല്‍കിയ കത്ത്. കത്തിനുള്ളില്‍ എന്താണെന്ന് ബിഗ് ബോസില്‍ കാണിച്ചിരുന്നില്ല. അതുപോലെ തന്നെ പ്രസ് മീറ്റ് ടാസ്‌കില്‍ ഡിജെ സിബിന്റെ പ്രകടനം എപ്പിസോഡില്‍ കാണിക്കാതിരുന്നതും വിമര്‍ശിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഇത് രണ്ടിന് പിന്നിലും നടക്കുന്നത് ബിഗ് ബോസ് വീടിമിന്റെ തന്ത്രമാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലാണ് ആരാധകന്റെ വിശദീകരണം. ഒരു തരം റിവേഴ്‌സ് സൈക്കോളജിയാണ് ഇവിടെ നടക്കുന്നതെന്നും ആരാധകന്‍ പറയുന്നു. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ചെയ്യുന്ന ഒരു ട്രിക്ക് ആണിത്. ഒരു തരം റിവേഴ്‌സ് സൈക്കോളജി. ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്
സിബിന്റെ ഡിബേറ്റ് ഏഷ്യാനെറ്റ് മെയിന്‍ എപ്പിസോഡില്‍ നിന്നും ഒഴിവാക്കി എന്നതും ജാസ്മിന് കിട്ടിയ കത്തും ഒക്കെയാണ്.
ഇപ്പോള്‍ ഇത് കാണുന്നവര്‍ക്ക് എല്ലാം ഏഷ്യാനെറ്റ് സിബിനെതിരെ ഒരു അണ്‍ഫയര്‍ ആയിട്ടുള്ള കാര്യം ചെയ്തു എന്നും ജാസ്മിനെ ഏഷ്യാനെറ്റ് സപ്പോര്‍ട്ട് ചെയ്തു എന്നും ഉള്ള ഒരു തോന്നല്‍ ഉണ്ടാകും.
ജാസ്മിന്‍ ആണ് ഈ സീസണിലെ യുണീക് സെല്ലിംഗ് പോയന്റ്. ജാസ്മിനെയും ഗബ്രിയേയും ഏഷ്യാനെറ്റ് ഫേവര്‍ ചെയ്യുന്നു എന്ന ഒരു തോന്നല്‍ അവര്‍ വെളിയില്‍ ഉണ്ടാകും. ജാസ്മിനെ വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ച കേസ്. സായി വന്ന പുറത്തെ കാര്യം പറഞ്ഞ കേസ്, ജാസ്മിന് മാത്രം ഇന്നലെ കിട്ടിയ ഒരു നോട്ട് ഇതെല്ലാം വെളിയില്‍ ചര്‍ച്ചയാകും.
ഇത് സിബിന് സപ്പോര്‍ട്ട് ചെയ്യുന്ന , ജാസ്മിനെ എതിര്‍ക്കുന്ന ആള്‍ക്കാരില്‍ ഇത് ഒരു ഫ്രസ്‌ട്രേഷന്‍ ഉണ്ടാക്കും. ജാസ്മിനോടുള്ള ഹേറ്റ് പതിന്മടങ്ങ് വര്‍ദ്ധിക്കും. ജാസ്മിനെ കൂടുതല്‍ സൈബര്‍ അറ്റാക്കിന് ഇട്ടുകൊടുക്കും. ഇത്തരം കാര്യങ്ങള്‍ ചെയ്തത് ചില ആള്‍ക്കാരുടെ വെളിയിലെ ജീവിതം തന്നെ ഇല്ലാതാക്കുന്ന കാര്യമാണ് ചാനല്‍ ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ ടിആര്‍പിക്ക് വേണ്ടി യുള്ള ഇത്തരത്തിലുള്ള ചാനലിന്റെ പ്രവര്‍ത്തികളാണ് യഥാര്‍ത്ഥ ടോക്‌സി സിറ്റി. അതിനെയാണ് എതിര്‍ക്കേണ്ടന്നത്. യഥാര്‍ത്ഥത്തില്‍ ബിഗ് ബോസ് എന്ന ഗെയിം ഒരേസമയം ഒരു സൈക്കോളജിക്കല്‍ എക്‌സ്പിരിമെന്റും ഒരു സോഷ്യല്‍ എകസ്പിരിമെന്റും ആണ്. കളി കാണുന്ന ഭൂരിഭാഗം ആള്‍ക്കാരും ഇതൊന്നും മനസ്സിലാകുന്നില്ല. അവരെല്ലാം മാനിപുലേറ്റഡ് ആയി പോവുകയാണ് ചെയ്യുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്.
സിബിനടക്കം ആറു പേരാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നത്. പൂജ കൃഷ്ണ, സായ് കൃഷ്ണ, അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയ്ദീപ് എന്നിവരാണ് മറ്റ് വെല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍. ഇതിനോടകം തന്നെ ഗെയിം ചേഞ്ചേഴ്‌സായി മാറാന്‍ ഇവരില്‍ പലര്‍ക്കും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ടാസ്കിലും തന്റെ സംസാരത്തിലൂടേയുമെല്ലാം വ്യക്തമായ മുന്‍തൂക്കം നേടിയെടുക്കാന്‍ സിബിന് സാധിച്ചിട്ടുണ്ട്. ജാസ്മിനേയും ഗബ്രിയേയും തന്റെ വാക്ചാതുര്യം കൊണ്ട് പിന്നിലാക്കാനും സിബിന് സാധിച്ചിരുന്നു.


Click it and Unblock the Notifications











