രോമം പറിച്ച് ഊതിവിട്ട് ജാസ്മിനെ കളിയാക്കി ജിന്റോ; മോഹന്‍ലാലിന് മുന്നിലും അടി; പൊട്ടിത്തെറിച്ച് ലാലേട്ടന്‍!

തുടക്കം മുതല്‍ക്കു തന്നെ ബിഗ് ബോസ് വീട്ടിലെ പ്രധാന എതിരാളികളാണ് ജാസ്മിനും ജിന്റോയും. ഇടക്കാലത്ത് ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത് കുറഞ്ഞുവെങ്കിലും ഇന്നിതാ മോഹന്‍ലാലിന് മുന്നില്‍ വച്ചും ജിന്റോയും ജാസ്മിനും തമ്മില്‍ പ്രശ്‌നമുണ്ടായിരിക്കുകയാണ്. ഒടുവില്‍ ജിന്റോയ്ക്ക് മോഹന്‍ലാലിനോടും ജാസ്മിനോടും വരെ മാപ്പ് ചോദിക്കേണ്ടി വരികയും ചെയ്തു.

മോഹന്‍ലാല്‍ താരങ്ങള്‍ക്ക് നല്‍കിയ ടാസ്‌കിനിടെയായിരുന്നു സംഭവം. താരങ്ങള്‍ ഓരോരുത്തരായി തങ്ങള്‍ക്ക് ലഭിച്ച കാര്‍ഡില്‍ എഴുതിയിരിക്കുന്നതിന് യോജിച്ച വ്യക്തികളുടെ പേര് പറയുക എന്നതായിരുന്നു ടാസ്‌ക്. ഓരോരുത്തരായി വന്ന് ടാസ്‌ക് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ജാസ്മിന്റെ ഊഴമെത്തി. ഏറ്റവും മോശപ്പെട്ട രീതിയില്‍ ഗെയിം കളിക്കുന്ന വ്യക്തി എന്നായിരുന്നു ജാസ്മിന്റെ കാര്‍ഡില്‍ എഴുതിയിരുന്നത്.

Bigg Boss

ജാസ്മിന്‍ പറഞ്ഞ പേര് ജിന്റോയുടേതായിരുന്നു. ജാസ്മിനില്‍ നിന്നും ഒട്ടും അപ്രതീക്ഷിതമായൊരു മറുപടിയല്ലായിരുന്നു അത്. തുടക്കം മുതല്‍ക്കു തന്നെ ഈ ആരോപണം ജാസ്മിന്‍ ജിന്റോയ്‌ക്കെതിരെ ഉയര്‍ത്തുന്നതാണ്. കൂടെ ഗെയിം കളിക്കുന്ന വ്യക്തിയെന്ന നിലയില്‍ വളരെ മോശം ഗെയിം ആണ് കളിക്കുന്നത്. പറയുന്ന കാര്യങ്ങളും ടാസ്‌ക് വരുമ്പോള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നതുമെല്ലാം. മൂന്നാമത് ഒരാളായി കാണുമ്പോള്‍ ചിലപ്പോള്‍ ആസ്വദിച്ചേനെ. പക്ഷെ കൂടെ മത്സരിക്കുന്ന ആളെന്ന നിലയില്‍ മോശമാണെന്ന് ജാസ്മിന്‍ പറഞ്ഞു.

ഇതിനിടെ തന്റെ കയ്യിലെ രോമം പറിച്ചെടുത്ത് ഊതി വിട്ട് ജിന്റോ ജാസ്മിനെ പരിഹസിക്കുകയായിരുന്നു. ഇതോടെ ജാസ്മിന്‍ തിരിച്ചടിച്ചു. ഇപ്പോള്‍ കാണിച്ചതു തന്നെ ഉദാഹരണം. വളരെ വൃത്തികെട്ട രീതിയില്‍ ഗെയിം കളിക്കുന്ന വ്യക്തിയാണ്. ലാലേട്ടന്‍ നില്‍ക്കെ തന്നെ കാണിച്ചത് കണ്ടില്ലേ. ഉദാഹരണം കാണിച്ചതിന് നന്ദിയെന്നാണ് ജാസ്മിന്‍ പറഞ്ഞു. ഇതോടെ മോഹന്‍ലാല്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

ഒരു ടാസ്‌ക് അല്ലേ. അങ്ങനെ കാണിക്കാവോ എന്ന് മോഹന്‍ലാല്‍ ജിന്റോയോട് ചോദിച്ചു. സോറി ലാലേട്ടാ എന്ന് ജിന്റോ പറഞ്ഞപ്പോള്‍ എന്നോടല്ല സോറി പറയേണ്ടത് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. സോറി ജാസ്മിന്‍ എന്ന് ജിന്റോ പറഞ്ഞു. ഇതൊരു ഗെയിം ആണ്. നിങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ എന്തു പറയും. നിങ്ങള്‍ക്ക് എന്ത് മാറ്റമാണെന്ന് വന്നെന്ന് പറയുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചു. പിന്നീട് ടാസ്‌കില്‍ ജിന്റോയുടെ അവസരമെത്തി.

ഫിനാലെ വരെ എത്തില്ല എന്ന് തോന്നുന്നത് ആരെന്നായിരുന്നു ജിന്റോയോടുള്ള ചോദ്യം. ജാസ്മിന്റെ പേരാണ് ജിന്റോ പറഞ്ഞത്. ജാസ്മിന്‍ നല്ല ഗെയ്മറാണ്. വന്ന് കയറിയപ്പോള്‍ എതിരാളിയായി കണ്ടവരില്‍ ഒരാളായിരുന്നു. പക്ഷെ ജാസ്മിന്‍ ഡൗണ്‍ ആയി. ഫിനാലെ വരെ എത്തില്ലെന്ന് കരുതുന്നു എന്ന് ജിന്റോ പറഞ്ഞു. നിങ്ങളിത് പറഞ്ഞപ്പോള്‍ ജാസ്മിന്‍ നിങ്ങള്‍ കാണിച്ചതു പോലൊരു ആക്ഷന്‍ കാണിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ എന്ത് പറയുമായിരുന്നു എന്ന് മോഹന്‍ലാല്‍ ഈ സമയം ജിന്റോയോട് ചോദിക്കുന്നുണ്ട്.

Bigg Boss

ഒരു ഡിസിപ്ലിന്‍ വേണം. ഇത്രയും ദിവസം ആയില്ലേ. നിങ്ങള്‍ക്ക് സഹിഷ്ണുതയില്ലെന്നല്ലേ കാണിക്കുന്നത് എന്നും മോഹന്‍ലാല്‍ ചോദിച്ച. ഇതോടെ ജാസ്മിനോടും മോഹന്‍ലാലിനോടും ജിന്റോ മാപ്പ് പറയുന്നുണ്ട്. പിന്നീട് ജിന്റോ താന്‍ ദേഷ്യപ്പെടാനുണ്ടായ കാരണം തുറന്നു പറയുകയും ചെയ്തു.

ഞാന്‍ മോശം ഗെയിം കളിക്കുന്നുവെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. ലാലേട്ടന്‍ എന്നെ പുറത്താക്കി തിരികെ കൊണ്ടു വന്ന ശേഷം ഞാന്‍ ഒരു മോശം കാര്യം പോലും ചെയ്തിട്ടില്ല. അത്രയും പ്രഷര്‍ തോന്നിയിട്ടാണ് അങ്ങനെ ചെയ്തത്. ജാസ്മിനില്‍ നിന്നും അതിനും മാത്രം ചീത്തയും തെറിവിളിയും മൊത്തം ഞാന്‍ ജയിലില്‍ വച്ച് കേട്ടതാണ്. ഞാനൊരു വാക്കു പോലും ജാസ്മിനെതിരെ പറഞ്ഞിട്ടില്ല. അങ്ങനെയുള്ളൊരാള്‍ എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞപ്പോഴാണ് എനിക്ക് ദേഷ്യം വന്നതെന്നാണ് ജിന്റോ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X