അഭിഷേകിന്റെ അച്ഛനെ ചേര്‍ത്ത് ലൈംഗിക ചുവയുള്ള കമന്റ്; കൊറിയന്‍ മല്ലു വിഷയത്തില്‍ സംഭവിച്ചത് പറഞ്ഞ് നാദിറ

ബിഗ് ബോസ് വീടിന് പുറത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് അഭിഷേക് ജയ്ദീപും കൊറിയന്‍ മല്ലുവും തമ്മിലുള്ള പ്രശ്‌നം. അഭിഷേക് ബിഗ് ബോസ് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് കൊറിയന്‍ മല്ലു തന്നേയും മകനേയും ചേര്‍ത്തുവച്ച് അഭിഷേക് നടത്തിയ മോശം കമന്റ് പുറത്തു വിടുന്നത്. ബിഗ് ബോസ് വീട്ടിലും ഈ വിഷയം പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ എന്താണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കിടയില്‍ നടന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നാദിറ മെഹ്‌റിന്‍. കൊറിയന്‍ മല്ലു നിയമ നടപടിയുമായി മുന്നോട്ട് പോകാത്തത് എന്താണെന്നാണ് നാദിറ ചോദിക്കുന്നത്. അതേസമയം അഭിഷേകിനെതിരെ കൊറിയന്‍ മല്ലു നടത്തിയ മോശം കമന്റിനെക്കുറിച്ചും നാദിറ പുതിയ വീഡിയോയില്‍ പ്രതികരിക്കുന്നുണ്ട്.

Bigg Boss

കൊറിയന്‍ മല്ലുവിനെതിരെ അഭിഷേക് അങ്ങനൊരു കമന്റ് നടത്തിയിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കാനാകില്ല. പ്രതിഷേധത്തോടു കൂടിയും സങ്കടത്തോടെയും തന്നെയാണ് അതിനെ കാണുന്നത്. അങ്ങനെ പറയുമ്പോഴും ഈ വിഷയത്തില്‍ സത്യാവസ്ഥ എന്തെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കൊറിയന്‍ മല്ലു ആ വിഷയത്തില്‍ പരാതി കൊടുക്കണം. കൊറിയന്‍ മല്ലു പരാതി കൊടുക്കാതെ, നിങ്ങളിത് ആഘോഷിക്കൂ എന്ന് പറയുന്നത് പോലെ തോന്നി. സ്വന്തം അച്ഛനില്ലാത്ത കേട് നമുക്ക് എന്തിനാ എന്ന് തോന്നി എന്നാണ് നാദിറ പറയുന്നത്.

കൊറിയന്‍ മല്ലു സോഷ്യല്‍ മീഡിയയില്‍ കാണിച്ച പ്രഹസനത്തിന്റെ പത്തിലൊന്ന് നീതി വ്യക്തി ജീവിതത്തില്‍ തന്റെ കുട്ടിയോട് കാണിച്ചിരുന്നുവെങ്കില്‍ കേസ് കൊടുത്തിരുന്നുവെങ്കില്‍ ഞങ്ങള്‍ കൂടെ നിന്നേനെ. പക്ഷെ അദ്ദേഹം തന്നേയും കുട്ടിയേയും ചേര്‍ത്തുള്ള കമന്റ് നിങ്ങള്‍ ആഘോഷിക്കൂവെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയ്ക്ക് ഇട്ടു കൊടുക്കുന്നതിന്റെ പൊരുള്‍ മനസിലാകുന്നില്ല. കമന്റിലെ മോശം ഭാഷയെ എതിര്‍ക്കുന്നു, ഒരുതരത്തിലും യോജിക്കുന്നില്ലെന്നും നാദിറ പറയുന്നുണ്ട്.

പക്ഷെ അദ്ദേഹം നിയമനടപടിക്ക് പോകാതെ സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന പ്രഹസനത്തോടും യോജിപ്പില്ല. ചില സംശയങ്ങളുണ്ട്. അഭിഷേക് ജയ്ദീപിന്റെ ഇപ്പോഴത്തെ അക്കൗണ്ട് വെരിഫൈഡ് അല്ല. സ്‌ക്രീന്‍ഷോട്ടിലെ അക്കൗണ്ട് വെരിഫൈഡ് ആണ്. കാശു കൊടുത്താല്‍ വെരിഫൈഡ് ആക്കും, അതിന്റെ കാലാവധി കഴിയുമ്പോള്‍ ബ്ലു ടിക്ക് പോവുകയും ചെയ്യാമല്ലോ എന്ന് ചോദിക്കാം. അതിനാല്‍ അത് പരിശോധിക്കേണ്ടിയിരിക്കുന്നു. പലരും ചോദിച്ച ആ സംശയം എനിക്കുമുണ്ടെന്നും നാദിറ പറയുന്നു.

പതിമൂന്ന് ആഴ്ച മുമ്പ് നടത്തിയ കമന്റിന് മൂന്ന് മിനുറ്റ് മുമ്പ് നടത്തിയ മറുപടിയാണ് നമ്മള്‍ കണ്ടത്. അതിന് മുമ്പ് എന്തെങ്കിലും സംസാരം നടന്നുവോ എന്ന് നമുക്ക് അറിയില്ല. എത്തരത്തിലാണ് ഈ ചാറ്റിലേക്ക് എത്തിയതിന് യാതൊരു സൂചനയും നമുക്കില്ല. കുറേ ദിവസമായി ഇതിന്റെ ഉത്ഭവം തേടി പോയെങ്കിലും കണ്ടെത്താനായില്ല. ഏത് പോസ്റ്റിന് താഴെയാണ് ഈ കമന്റ് വന്നതെന്ന് അറിയില്ല. മാനുപ്പുലേറ്റഡ് ആണോ ഡിലീറ്റ് ചെയ്യപ്പെട്ടുവോ എന്ന സംശയമുണ്ട്. വാദി പോലും ഇത് എവിടെ നടന്നതാണെന്ന് പറഞ്ഞിട്ടില്ലെന്നും താരം പറയുന്നു.

ലവ് ഇട്ട കമന്റിന് താഴെ ഇത്തരത്തിലൊരു അധിക്ഷേപം നടന്നിട്ടുണ്ടെങ്കില്‍ അതിലേക്ക് നയിച്ചത് എന്തെന്ന് അറിയണമെങ്കില്‍ അഭിഷേക് ജയ്ദീപ് പുറത്ത് വന്ന ശേഷം പറയുകയോ കൊറിയന്‍ മല്ലു തെളിവ് പുറത്ത് വിടുകയോ ചെയ്യണം. വെറുമൊരു സ്റ്റിക്കറിന് താഴെ ഇത്തരത്തിലൊരു കമന്റിട്ടതിന്റെ പ്രേരണ എന്തെന്ന് ആര്‍ക്കുമറിയില്ല. ഒരു ചര്‍ച്ച ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ കൈയ്യില്‍ നിന്നും പോവുകയും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുന്ന അവസ്ഥയിലേക്ക് എത്തിയേക്കാം. തിരിച്ച് മറുപടി കൊടുത്തുവോ എന്ന് പോലും അറിയില്ല.

തിരിച്ചു മറുപടി കൊടുത്തതിന്റെ തെളിവ് ഞങ്ങളുടെ കയ്യിലുണ്ട്. അഭിഷേകിനോട് ഈ വ്യക്തി അഭിഷേകിന്റെ അച്ഛനുമായി ചേര്‍ത്ത് ലൈംഗിക ചുവയുള്ള കമന്റ് ഉണ്ടായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്ന ഓഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. ആ കുടുംബം ഇതൊരു കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്നു കരുതി മാത്രമാണ് ആ ഓഡിയോ പുറത്തു വിടാത്തത്. ഈ വിഷയത്തില്‍ വിഷമിക്കപ്പെട്ടത് ഒരു കുടുംബം കൂടിയാണ്. ആരുടെ ഭാഗത്താണ് ന്യായം എന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും.

Bigg Boss

നിയമപരമായി പോകുന്നുവെങ്കില്‍ പോവുക തന്നെ വേണം. രണ്ടു പേരുടെ ഭാഗത്തും വീഴ്ച വന്നിട്ടുണ്ട്. ഒരാള്‍ അച്ഛനെ ചേര്‍ത്ത് പറഞ്ഞു. മറ്റൊരാള്‍ കുട്ടിയെ ചേര്‍ത്തു പറഞ്ഞു. ഇത് രണ്ടും അംഗീകരിക്കാനാകില്ല. പക്ഷെ ഒരാളുടെ ഭാഗം മാത്രം സോഷ്യല്‍ മീഡിയയില്‍ കാണുന്നതില്‍ ഖേദമുണ്ട്. അകത്തു നില്‍ക്കുന്ന ആളെക്കുറിച്ച് എന്തും പറയാം. അയാളുടെ ഭാഗം സംസാരിക്കാന്‍ ആരുമില്ല. നിയമപരമായി തന്നെ പോകട്ടെ.

അതേസമയം ഈ വാദിക്കുന്ന അച്ഛന്‍ ഒരു അച്ഛനായിട്ട് എനിക്ക് തോന്നുന്നില്ല. സ്വന്തം മകനെക്കുറിച്ച് പറഞ്ഞിട്ട് അതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ കൊണ്ടിട്ടതോടെ അയാളുടെ ബാധ്യത തീര്‍ന്നുവോ? നിയമപരമായി പേകേണ്ട വിഷയമല്ലേ. അതിന്റെ പേരില്‍ മറ്റൊരാള്‍ അവിടെ ആഘോഷിക്കപ്പെടട്ടേ, വിജയിയാകട്ടെ എന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. അഭിഷേകിനെ പുറത്താക്കൂ, നിയമപരമായി നേരിടു. അതിനൊപ്പം നില്‍ക്കുന്നുവെന്നും നാദിറ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X