എന്റെ ടാര്‍ജറ്റ് ആ ലവ് കപ്പിള്‍, ഞാന്‍ അകത്ത് പൊളിച്ചടുക്കും; വീട്ടില്‍ കയറും മുമ്പേ താരമായി നന്ദന
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പുതിയ പോരാളികള്‍. ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഇത്തവണ എത്തുന്നത് ആറ് പേരാണ്. ആരൊക്കെയാകും ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്ന പുതിയ താരങ്ങള്‍ എന്ന് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സീക്രട്ട് ഏജന്റ് സായ് കൃഷ്ണ, നന്ദന, അഭിഷേക് ജയ്ദീപ്, അഭിഷേക് ശ്രീകുമാര്‍, പൂജ കൃഷ്ണ, ഡിജെ സെബിന്‍ എന്നിവരാണ് പുതിയ മത്സരാര്‍ത്ഥികള്‍.
ഇന്നത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ ആറ് വൈല്‍ഡ് കാര്‍ഡുകളേയും മോഹന്‍ലാല്‍ പരിചയപ്പെടുത്തി. അതേസമയം നാളെയായിരിക്കും അവര്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിക്കുക. ആറ് പേരില്‍ ആദ്യ കാഴ്ചയില്‍ തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് നന്ദന. തൃശ്ശൂര്‍ സ്വദേശിയായ നന്ദന കോമണര്‍ ആണ്. താരത്തിന്റെ വാക്കുകള്‍ ചര്‍്ച്ചയായി മാറിയിരിക്കുകയാണ്.

നന്നായി സംസാരിക്കുന്ന നന്ദന തന്റെ ടാര്‍ജറ്റായി പറയുന്നത് ജാസ്മിനേയും ഗബ്രിയേയുമാണ്. അവരുടെ കളി തന്റെയടുത്ത് നടക്കില്ലെന്നും താന്‍ പിടിച്ച് പുറത്താക്കുമെന്നുമാണ് നന്ദന പറയുന്നത്. താരം അകത്തേക്ക് പോകും മുമ്പേ ഏഷ്യാനെറ്റിനോട് പറഞ്ഞ വാക്കുകളും ചര്‍ച്ചയാവുകയാണ്.
എന്റെ അമ്മ വീട്ടുപണിയ്‌ക്കൊക്കെ പോകുന്നതാണ്. വീട്ടുപണിയ്ക്ക് പോകുന്ന ശാരദയുടെ മകള്‍ ബിഗ് ബോസില്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ നാട്ടുകാരുടെ കിളി പറന്നു പോയി. കുറച്ച് പേര്‍ പുച്ഛിച്ചു. അമ്മയോട് ഞാന്‍ കാത്തിരുന്ന് കാണൂവെന്നാണ് പറഞ്ഞത്. ആ വേദിയില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നത് കാണുമ്പോള്‍ അവരുടെ കിളി ഒന്നു കൂടെ പറക്കും എന്നാണ് നന്ദന പറയുന്നത്.
ബിഗ് ബോസ് വീട്ടില്‍ കുറേ പേരെ നന്നാക്കാനുണ്ട്. കുറേ പേരെ അച്ചടക്കം പഠിപ്പിക്കാനുണ്ട്. എരിതീയില്‍ എണ്ണയൊഴിക്കുന്ന കുറച്ചു പേരുണ്ട്. അവരെ നന്നാക്കി ഗെയിം കളിക്കാന്‍ പഠിപ്പിക്കണം. ബിഗ് ബോസില്‍ എന്റര്‍ടെയ്ന്‍മെന്റ് വേണം. ഞാന്‍ ചെന്നാല്‍ അവരെയൊക്കെ പവറാക്കും. പിന്നത്തെ കാര്യം ഹൈജീന്‍ ആണ്. അവിടെ പലര്‍ക്കും വൃത്തിയില്ലെന്നാണ് നന്ദന പറയുന്നത്.
തുമ്മിയിട്ട് ചായയുണ്ടാക്കുന്നു, മൂക്കില്‍ കയ്യിടുന്നു. അതൊന്നും നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ചെന്നാല്‍ അതൊക്കെ മാറ്റും. ഞാന്‍ പൊളിച്ചടുക്കും. ഒരു പവറുമില്ലാത്തവരാണ് പവര്‍ റൂമിലുള്ളത്. ദേഷ്യമുണ്ടെങ്കില്‍ പണിഷ്‌മെന്റ് കൊടുക്കലല്ല പവര്‍ റൂം. പകരം വീട്ടിലാണ് നടക്കുന്നത്. ഞാന്‍ കയറിയാല്‍ പണിഷ്‌മെന്റ് കൊടുക്കുക പെണ്‍ വേഷം കെട്ടാനും ആണ്‍ വേഷം കെട്ടാനുമൊക്കെയായിരിക്കും. ഞാന്‍ കയറിയാല്‍ പവര്‍ റൂം പൊളിച്ചടുക്കും എന്നും നന്ദന പറയുന്നു.

എന്റെ വീട്ടുകാരെ വല്ലതും നന്ദന കേറി മേയും. നാക്കു കൊണ്ട് നന്നായി മേയുന്ന ആളാണ് നന്ദന. അവര്‍ക്കത് മനസിലാകും. ഫുഡിനെക്കുറിച്ച് എച്ചിക്കണക്ക് പറയരുത്. ചിലരുടെ ചില കാര്യങ്ങളൊന്നും എനിക്കിഷ്ടമല്ല. കൈ പിടിച്ചിരിക്കലും കെട്ടിപ്പിടിക്കലും ഒന്നും എനിക്കിഷ്ടമല്ല. അതൊക്കെ മാറ്റും. ഞാന്‍ പരാമവധി പറയും. നാണമില്ലെങ്കില്‍ പിന്നേയും തുടര്‍ന്നോട്ടെ അവര്‍. എരിതീയില്‍ എണ്ണ ഒഴിക്കണ്ട. പറയാനുള്ളത് മുഖത്ത് നോക്കി പറയണമെന്നാണ് നന്ദനയുടെ നിലപാട്.
അന്‍സിബ അനന്ത ശയനത്തില്‍ കിടക്കുന്നത് പോലെ അവിട കിടക്കുകയാണ്. വേരുറച്ചു പോയോ എന്ന് അവിടെ പോയി നോക്കിയാല്‍ അറിയാം. എല്ലാവരും ഫുള്‍ എനര്‍ജിയോടെയിരിക്കണം. ഉറക്കം തൂങ്ങി ഇരിക്കരുത്. മോഹന്‍ലാല്‍ പറഞ്ഞിട്ടും കേള്‍ക്കുന്നില്ല. ഞാന്‍ കയറിയാല്‍ പൊളിച്ചടുക്കും. കപ്പും കൊണ്ടേ വരൂ എന്നും നന്ദന പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് നന്ദന.


Click it and Unblock the Notifications