എനിക്കാരുടേയും പണപ്പെട്ടി വേണ്ട, വീട് ഞാന്‍ പണിയെടുത്ത് ഉണ്ടാക്കും; ചോദ്യങ്ങള്‍ക്ക് നന്ദനയുടെ മറുപടി

ബിഗ് ബോസിലെ പ്രധാന ടാസ്‌കുകളിലൊന്നാണ് പണപ്പെട്ടി. പുറത്ത് തങ്ങള്‍ക്കുള്ള പിന്തുണയെക്കുറിച്ചൊന്നും അറിയാതിരിക്കുന്ന താരങ്ങള്‍ക്ക് തങ്ങളുടെ ബി്ഗ് ബോസ് യാത്ര എവിടെ അവസാനിപ്പിക്കണം എന്ന് തീരുമാനിക്കാന്‍ അവസരം നല്‍കുന്നതാണ് പണപ്പെട്ടി ടാസ്‌ക്. പണം എടുത്ത് പുറത്തു പോവുകയോ പണം എടുക്കാതെ ഷോയില്‍ തുടരുകയോ ചെയ്യാം. ചിലപ്പോള്‍ പെട്ടിയെടുക്കുന്നത് നേട്ടമാകുമ്പോള്‍ മറ്റ് ചിലപ്പോഴത് തിരിച്ചടിയാകും.

കഴിഞ്ഞ സീസണില്‍ നാദിറ മെഹ്‌റിനും ഈ സീസണില്‍ സായ് കൃഷ്ണയുമാണ് പണപ്പെട്ടിയെടുത്തത്. നാദിറ തീരുമാനം പ്രശംസിക്കപ്പെട്ടപ്പോള്‍ സായ് കൃഷ്ണ ആവേശം കാണിച്ചുവെന്നായിരുന്നു വിമര്‍ശം. അഞ്ച് ലക്ഷം രൂപയെടുത്താണ് സായ് ഷോയില്‍ നിന്നും പുറത്തു പോകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ സായ്ക്ക് കുറച്ച് നേരം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടേയും ആരാധകരുടേയും പ്രതികരണം.

Bigg Boss

അതേസമയം സായ് പണപ്പെട്ടിയെടുത്തത് മുമ്പ് പുറത്തായ നന്ദനയ്ക്ക് വേണ്ടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. പക്ഷെ സായ് കൃഷ്ണയോ നന്ദനോ ഒരിക്കലും അങ്ങനെ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നന്ദന. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദന ഇക്കാര്യം സംസാരിച്ചത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഇല്ല. സായ് ചേട്ടനോടും സിജോ ചേട്ടനോടും വീടിന്റെ കാര്യം പറയുമ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞിരുന്നു. എനിക്ക് നിങ്ങളുടെ പണപ്പെട്ടിയൊന്നും വേണ്ട. ഞാന്‍ പണിയെടുത്ത് തന്നെ വീടുണ്ടാക്കിക്കോളും എന്ന് പറഞ്ഞിരുന്നു. സായ് ചേട്ടന്‍ യൂട്യൂബില്‍ പറഞ്ഞിരുന്നു അവള്‍ക്ക് പണപ്പെട്ടിയുടെ ആവശ്യമില്ലെന്ന്. ഞാന്‍ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് നിങ്ങളുടെ പണപ്പെട്ടിയുടെ ആവശ്യമില്ലെന്ന്. ആള് തന്നാലും, ആത്മാര്‍ത്ഥമായ സ്‌നേഹം കൊണ്ടാകും തരുന്നത്. പക്ഷെ ഞാന്‍ വേണ്ടെന്ന് പറയും എന്നാണ് നന്ദന പറയുന്നത്.

ബിഗ് ബോസിലേക്ക് പോയത് വീട് എന്ന ലക്ഷ്യവുമായിട്ടായിരുന്നു. ഫെയിമും താല്‍പര്യമുണ്ടായിരുന്നു എന്നും നന്ദന പറയുന്നുണ്ട്. ഞാന്‍ അഞ്ച് ലക്ഷം എടുത്ത് കൊടുത്താല്‍ നന്ദന ആക്‌സപ്റ്റ് ചെയ്യില്ല. അവള്‍ക്ക് ഒരു സെല്‍ഫ് റെസ്‌പെക്ടുണ്ട്. അവള്‍ അങ്ങനൊരു കുട്ടിയല്ല. നന്ദനയ്ക്ക് വേണ്ടി പെട്ടി എടുത്തുവെന്നുള്ള സംസാരം എവിടെ നിന്ന് വന്നുവെന്ന് അറിയില്ലെന്നായിരുന്നു നേരത്തെ ഇതേക്കുറിച്ച് സായ് കൃഷ്ണ പ്രതികരിച്ചത്.

Bigg Boss

അതേസമയം, നന്ദനയ്ക്ക് ചെയ്ത് കൊടുക്കേണ്ടത് കൃത്യമായി ഞാന്‍ ചെയ്യും. അത് എന്ത്, എങ്ങനെയെന്ന് ഒരാളോടും പറയേണ്ട ആവശ്യമില്ല. നന്ദന എനിക്ക് ബിഗ് ബോസ് ഹൗസില്‍ നിന്നും കിട്ടിയ ഗിഫ്റ്റ് എന്നും സായ് കൃഷ്ണ പറയുന്നുണ്ട്. രണ്ടാഴ്ച എന്റെയും സിജോയുടെയും അഭിഷേകിന്റെയുമൊക്കെ ചര്‍ച്ചാ വിഷയം പണപ്പെട്ടി തന്നെയായിരുന്നു. പിന്നെ പണപ്പെട്ടിയെ പറ്റി സംസാരിക്കാന്‍ പാടില്ലെന്ന ടേംസ് ആന്റ് കണ്ടീഷന്‍ ആ ഷോയ്ക്കില്ല. അമ്പത് വെച്ചാലും പത്ത് വെച്ചാലും ഞാന്‍ എടുക്കുമെന്ന് ഞാന്‍ ആദ്യമെ പറഞ്ഞിരുന്നു എന്നാണ് സായ് പറയുന്നത്.

പിന്നെ റിഷിയോട് ചോദിച്ചപ്പോള്‍ എടുക്കുന്നില്ല ജനങ്ങള്‍ തനിക്ക് കപ്പ് തരുമെന്നാണ് പറഞ്ഞത്. അഭിഷേകുമായി സംസാരിച്ചശേഷം റിഷിയുടെ മൈന്റ് മാറി. പിന്നെ ഏഴിന് മുകളില്‍ വന്നാല്‍ റിഷി എടുക്കുമെന്ന് തോന്നി. ആറ് ലക്ഷത്തിന് മുകളിലാണെങ്കില്‍ ശ്രീതുവും എടുക്കുമെന്ന ലെവലിലായിരുന്നു. അഞ്ച് ലക്ഷം വെച്ചപ്പോള്‍ എല്ലാവരും സംഖ്യ കൂടാന്‍ കാത്തിരിക്കുകയാണെന്ന് തോന്നി. അതുകൊണ്ട് ഞാന്‍ എടുത്തു. സമയം പോകുമ്പോള്‍ സംഖ്യ കുറഞ്ഞാലോയെന്നും തോന്നി എന്നാണ് തന്റെ തീരുമാനത്തെക്കുറിച്ച് സായ് പറഞ്ഞത്. അതേസമയം സായ്-നന്ദന-സിജോ കോമ്പോയിലെ മൂന്നാമന്‍ സിജോയും ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X