നന്ദന പുറത്താകാന്‍ കാരണം സിജോ ആണോ? മറുപടി നല്‍കി നന്ദന

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന നാളുകളിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ആരായിരിക്കും ഈ സീസണില്‍ കപ്പുയര്‍ത്തുക എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. ആരാകും കപ്പുയര്‍ത്തുക എന്നത് നിലവില്‍ പറയാന്‍ പറ്റാത്ത സാഹചര്യമാണ്. മുന്‍ സീസണുകളെ അപേക്ഷിച്ച് തീര്‍ത്തും അപ്രതീക്ഷിതമാണ് ഇത്തവണ ബിഗ് ബോസ്.

ഈയ്യടുത്ത് ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് നന്ദന. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് നന്ദന ബിഗ് ബോസ് വീട്ടിലെത്തുന്നത്. ബിഗ് ബോസ് വീട്ടിലെ കോമണര്‍ വിഭാഗത്തിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു നന്ദന. അകത്തും പുറത്തും ജനപ്രീതി നേടാനും നന്ദനയ്ക്ക് സാധിച്ചിരുന്നു.

Bigg Boss

സിജോ, സായ് കൃഷ്ണ എന്നിവരുമായുള്ള നന്ദനയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും തങ്ങളുടെ സഹോദരിയെന്നത് പോലെയായിരുന്നു നന്ദനയെ കണ്ടത്. പുറത്ത് വന്ന സായിയെ സ്വീകരിക്കാന്‍ നന്ദനയുമെത്തിയിരുന്നു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ മൂവരേയും ട്രോളുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പുറത്താകലിനെക്കുറിച്ച് സംസാരിക്കുകയാണ് നന്ദന.

നന്ദന പുറത്താകാന്‍ കാരണം സിജോ ആണോ എന്ന ചോദ്യത്തിനാണ് നന്ദന മറുപടി നല്‍കുന്നത്. ഇന്ത്യന്‍ സിനിമ ഗ്യാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മറുപടി നല്‍കിയത്. നന്ദനയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഒരിക്കലുമില്ല. നന്ദന ഏത് ഗെയിം ആണെങ്കിലും ഒറ്റയ്ക്കായിരുന്നു കളിച്ചിരുന്നത്. ഞാന്‍ അവരോടത് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് പറയാറുണ്ട് ഒറ്റയ്ക്കാണ് കളിക്കേണ്ടത് എന്നത്. ടിക്കറ്റ് ടു ഫിനാലെ ഗ്രൂപ്പായിട്ടല്ല കളിക്കേണ്ടത് ഒറ്റയ്ക്കാണെന്ന്. ഒരാള്‍ക്കല്ലേ കിട്ടുകയുള്ളൂ. അവര്‍ ഗ്രൂപ്പായിട്ട് കളിച്ചിട്ട് എനിക്ക് കിട്ടിയാലും അവര്‍ക്ക് ഉപകാരമില്ല, എനിക്കല്ലേ കിട്ടുകയുള്ളൂ. അവര്‍ക്ക് പെങ്ങള്‍ എന്ന നിലയില്‍ പറയാം എങ്കിലും എന്നാണ് നന്ദന പറയുന്നത്.

പുറത്തിറങ്ങുമ്പോഴാണ് പല സംഭവ വികാസങ്ങളും ഉണ്ടെന്ന് അറിയുന്നത്. ഉള്ളില്‍ ഉള്ളത് വേറെ പുറത്ത് വരുന്ന സംഭവികാസങ്ങള്‍ വേറെ. ഞാന്‍ പുറത്ത് വന്നപ്പോഴാണ് സിജോ-സായ് എന്നൊക്കെ കണ്ടത്. ദൈവമേ ഇങ്ങനൊക്കെയാണോ പുറത്ത് നടക്കുന്നതെന്ന് ചിന്തിച്ചു പോയി. എന്റെ സ്‌നേഹം ഞാന്‍ കാണിക്കുന്നത് അങ്ങനെയാണ്. ഇവിടെയാണെങ്കിലും അവിടെ ആണെങ്കില്‍ ചേട്ടന്മാര്‍ എന്നാല്‍ അങ്ങനെയാണ് എനിക്കെന്നും നന്ദന പറയുന്നു.

ബിഗ് ബോസ് വീട്ടിലേക്ക് പ്രേക്ഷകരുടെ പ്രതിനിധിയായാണ് നന്ദന കടന്നു വന്നത്. ശക്തമായ സാന്നിധ്യമായി മാറാനും താരത്തിന് സാധിച്ചിരുന്നു. സായ് കൃഷ്ണയും സിജോയുമായുള്ള നന്ദനയുടെ ചങ്ങാത്തം ശ്രദ്ധ നേടിയിരുന്നു. അനിയത്തിയെ പോലെയായിരുന്നു അവർ നന്ദനയെ കണ്ടിരുന്നത്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഇവരെ ട്രോളുകയും ചെയ്തിരുന്നു. അതേസമയം നന്ദനയ്ക്ക് പിന്നാലെ സായ് കൃഷ്ണയും പുറത്ത് വന്നിരിക്കുകയാണ്. പണപ്പെട്ടിയെടുത്താണ് സായ് സ്വയം പിന്മാറിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X