ജാസ്മിനും ജിന്റോയുമല്ല, വിന്നറാകാന്‍ യോഗ്യന്‍ അഭിഷേക്; കാരണങ്ങള്‍ നിരത്തി കുറിപ്പ്‌

വൈല്‍ഡ് കാര്‍ഡില്‍ നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ആദ്യ ഫൈനലിസ്റ്റിലേക്ക് എത്തിയിരിക്കുകയാണ് അഭിഷേക് ശ്രീകുമാര്‍. ടിക്കറ്റ് ടു ഫിനാലെ വിജയിച്ചാണ് അഭിഷേക് സീസണിലെ ആദ്യ ഫൈനലിസ്റ്റായി മാറിയത്. തുടക്കത്തില്‍ അകത്തും പുറത്തും വില്ലനായിരുന്ന അഭിഷേക് പതിയെ അകത്തും പുറത്തും കയ്യടി നേടി ജനകീയനായി മാറുകയായിരുന്നു. ഇപ്പോഴിതാ അഭിഷേകിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

അഭിഷേക് വിന്നറാകാന്‍ യോഗ്യതയുള്ള താരമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. അതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് കുറിപ്പില്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പല്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ഈ സീസണ്‍ അവസാനിക്കാറായപ്പോള്‍ ടോപ്പ് മൂന്ന് സ്ഥാനങ്ങള്‍ അഭിഷേക്, ജിന്റോ, ജാസ്മിന്‍ ആണെന്ന് ഏകദേശം ഉറപ്പായല്ലോ. അതില്‍ ഫസ്റ്റ് വന്ന് കപ്പു ഉയര്‍ത്താന്‍ ആര്‍ക്കാണ് അര്‍ഹത എന്നും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ വന്ന് ലാലേട്ടന്റെ കൈപിടിച്ച് ഫൈനല്‍ സ്റ്റേജില്‍ നില്‍ക്കാന്‍ ആര്‍ക്കാണ് യോഗ്യത എന്നും നോക്കാം.

മോശം ഭാഷയും ചേഷ്ടകളും : അഭിഷേക് ഇതുവരെ അസഭ്യം പറയുകയോ മോശം ആംഗ്യങ്ങള്‍ കാണിക്കുകയോ ചെയ്തിട്ടില്ല. ജിന്റോ ചേട്ടന്‍ മോശം ഭാഷയുടെ പേരില്‍ ഒരു വട്ടം പുറത്താവുകയും അത് കഴിഞ്ഞ് ഈയിടെ ലാലേട്ടന്റെ മുന്നില്‍ ഒരു മോശം ആംഗ്യം കാണിക്കുകയും ചെയ്തു. ജാസ്മിന്‍ നിരന്തരം മോശം ഭാഷ ഉപയോഗിക്കുന്ന ഒരാളാണ്.

വൃത്തി : വളരെയധികം വൃത്തി പുലര്‍ത്തുന്ന ഒരാളാണ് അഭിഷേക്. ജിന്റോ ചേട്ടന്‍ ബാത്‌റൂം തൂക്കുന്ന ചൂല് അടുക്കളയില്‍ വയ്ക്കുകയും അണ്ടര്‍വെയര്‍ അടുക്കളയില്‍ മറന്നു വകുകയും ചെയ്തതാണ്?? ജാസ്മിന്റെ വൃത്തിയെപ്പറ്റി പിന്നെ പറയേണ്ടല്ലോ.

ടാസ്‌ക് : ഈ സീസണിലെ ടാസ്‌ക് കിംഗ് ആണ് അഭിഷേക്. എതിരില്ലാത്ത രാജാവ്. ജാസ്മിനേക്കാള്‍ ടാസ്‌കില്‍ മികച്ച പ്രകടനം ജിന്റോ ചേട്ടന് ആണ്. അതുകൊണ്ട് ജാസ്മിന് മൂന്നാം സ്ഥാനം.
കരച്ചില്‍ നാടകം : ഇതുവരെ അഭിഷേക് കരയുകയോ കരയുന്ന പോലെ അഭിനയിക്കുക ചെയ്തില്ല. ഓരോ ആള്‍ക്കാര്‍ ഔട്ട് ആവുമ്പോള്‍ ഉള്ള ജിന്റോ ചേട്ടന്റെ കരച്ചില്‍ എല്ലാവരും കണ്ടതാണ്. ഒരു സെക്കന്‍ഡില്‍ കരഞ്ഞ് അടുത്ത സെക്കന്‍ഡില്‍ ചിരിച്ചു അതിന്റെ അടുത്ത സെക്കന്‍ഡില്‍ കരയുന്ന ജാസ്മിന് സല്യൂട്ട്.

കള്ളത്തരം : ടാസ്‌ക് ജയിക്കാനോ അല്ലാതെയോ ഒരുതരത്തിലുള്ള കള്ളത്തരവും അഭിഷേക് ഇതുവരെ ചെയ്തിട്ടില്ല. ഉറങ്ങിയിട്ട് ഇല്ല എന്ന് പറയുന്ന ജിന്റോ ചേട്ടന്‍ കള്ളത്തരം ചെയ്യാറുണ്ട്. ഗബ്രി പോയാല്‍ അടുത്താഴ്ച ഞാന്‍ ക്വിറ്റ് ചെയ്യും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു ടാസ്‌കില്‍ അയ്യോ ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല എന്ന് പറഞ്ഞ് ജാസ്മിന്‍ നുണ പറയാന്‍ മിടുക്കിയാണ്.

Bigg Boss

മറ്റ് മത്സരാര്‍ത്ഥികളോടെ ഉള്ള ബഹുമാനം : അത് ഏറ്റവും കൂടുതല്‍ അഭിഷേകിനാണുള്ളത്. സ്വന്തം കാര്യം ജയിക്കാനും കോണ്ടെന്റിന് വേണ്ടിയും ഏതറ്റം വരെയും ബഹുമാനമില്ലാതെ പോകാന്‍ ജിന്റോ ചേട്ടനും ജാസ്മിനും തയ്യാറാണ് എപ്പോഴും.

ഇതില്‍നിന്ന് വ്യക്തമാണ് കപ്പ് ഉയര്‍ത്താന്‍ ഏറ്റവും യോഗ്യന്‍ അഭിഷേക് തന്നെയാണെന്ന്. രണ്ടാം സ്ഥാനത്ത് ലാലേട്ടന്റെ കൈപിടിച്ച് ജിന്റോ ചേട്ടനും വേണം. ജാസ്മിന്‍ മൂന്നാം സ്ഥാനം അര്‍ഹിക്കുന്നില്ലെങ്കിലും കുറേ പിആര്‍ ടീം ഉള്ളതുകൊണ്ട് അത് കിട്ടും എന്ന് തോന്നുന്നു

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X