നോറ ഈ ആഴ്ച പുറത്താകും, അഞ്ചൂസിന്റെ അതേ അവസ്ഥയാകും; കാരണങ്ങള്‍ ഇതൊക്കെ

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ നിറ സാന്നിധ്യമാണ് നോറ. അതേസമയം ഈ ആഴ്ച എവിക്ഷനെ നേരിടുന്നവരില്‍ ഒരാള്‍ കൂടിയാണ് നോറ. ഋഷി, ഗബ്രി, ജാസ്മിന്‍, അര്‍ജുന്‍, ജിന്റോ, അഭിഷേക് ശ്രീകുമാര്‍, അന്‍സിബ, സിജോ എന്നിവരാണ് ഈ ആഴ്ചത്തെ നോമിനേഷനിലുള്ളത്. ശക്തരയുടെ ഈ നിരയില്‍ നിന്നും ആരാവും പുറത്താവുക എന്ന് കണ്ടറിയണം.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത് ഈ ആഴ്ച പുറത്താവുക നോറയായിരിക്കും എന്നാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് നോറയാകും പുറത്താവുക എന്ന് പറയുന്നത്. നോറയ്ക്ക് സോഷ്യല്‍ മീഡിയയുടെ പിന്തുണ കുറവാണ്. ടിവി പ്രേക്ഷകരുടെ പിന്തുണ നേടിയെടുക്കാനും സാധ്യതയില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.

Bigg Boss

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇതുവരെ കണ്ട ട്രെന്റ് പ്രകാരം ആണെങ്കില്‍ ഈ ആഴ്ച നോറ പുറത്താകും. ഗബ്രി നോറ എന്നിവരില്‍ നോറക്ക് തന്നെയാണ് സോഷ്യല്‍ മീഡിയ സപ്പോര്‍ട്ട് കുറവ്. അതിനപ്പുറം ടിവി പ്രേക്ഷകരുടെ വോട്ട് നേടിയെടുക്കാന്‍ സാധ്യത നോറക്കുണ്ടെന്നു തോന്നുന്നുമില്ല.

നോറ ഒരു നല്ല ഗെയിമറോ, കോണ്‍ടെന്റ് മേകറൊ അല്ല. അതുപോലെ തന്നെ ഒട്ടും സെയ്ഫ് ഗെയ്മറും അല്ല. മറ്റുള്ളവരോട് തീരെ ഇമോഷനല്ലി കണക്ട് ആവാത്ത ഒരാളാണ് നോറ. ജിന്റോയെപ്പോലെ തന്നെ എല്ലാവരോടും ഗെയിം കളിക്കും,എല്ലാവരാലും അക്രമിക്കപ്പെടും. പക്ഷേ അതിനെ തനിക്ക് അനുകൂലമായി മാറ്റാന്‍ ഉള്ള കഴിവ് ഇല്ല. നോറയെപ്പോലെ ഒരു പെണ്‍കുട്ടിക്ക് എടുക്കാന്‍ പറ്റുന്ന ഒരുപാട് സ്‌ട്രേറ്റജികള്‍ അവിടെ ഉണ്ടായിരുന്നു. അതൊന്നും അവള് ഉപയോഗിച്ചില്ല.
ഇവിടെ ആണ് ജാസ്മിന്‍ എന്ന ഗെയിമറേ അംഗീകരിക്കേണ്ടി വരുന്നത്.

Bigg Boss

ജാസ്മിന്‍ കളിച്ച മിക്ക സ്ട്രേറ്റജികളും നെഗറ്റീവ് ആയി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും വോട്ട് വെച്ച് ജാസ്മിന്‍ ടോപ് 3 എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇനി ഒഫീഷ്യല്‍ ആയി അവര്‍ പ്രണയം വെല്ലോം പ്രഖ്യാപിച്ചാല്‍ കപ് അടിക്കാന്‍ പോലും സാധിക്കും.ജാസ്മിന്‍ നേരിട്ട മെയിന്‍ ആരോപണം പുറത്ത് ഒരു റിലേഷന്‍ വെച്ചിട്ട് അകത്ത് ലൗ ഡ്രാമ കളിച്ചു എന്നതാണ്. അതെ സമയം നോറ പുറത്ത് ഉള്ള റിലേഷന്‍ഷിപ്പിനെ വാല്യൂ കൊടുക്കുകയും ഇന്ന് വരെ അവിടെ ഒരു മത്സരാര്‍ഥിയും ആയി ഫ്‌ളേര്‍ട്ട് ചെയ്യത്തതുമായ ഒരാളാണ്.

സോ, ഈ ഗെയിമില്‍ ജാസ്മിന്‍ ആണ് ശരി, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരാള്‍ക്ക് എത്രമാത്രം സ്‌ക്രീന്‍ സ്‌പെയ്‌സ് നേടി എടുക്കാന്‍ പറ്റും എന്നത് ഈ ഗെയമിനെ സംബന്ധിച്ച് മുഖ്യം ആണ്. നോറ പുറത്തേക്ക് പോവുന്നത് നല്ല നെഗറ്റീവ് ആയി ആവും. വലിയ സാമ്പത്തിക മെച്ചം പോലും ഉണ്ടാവണം എന്നില്ല. അതെ സമയം ജാസ്മിന്‍ പുറത്തേക്ക് പോവുന്നത് ടോപ്3 മത്സരാര്‍ഥി ആയി ആവും. ഈ സീസണിലെ ഏറ്റവും മികച്ച ഗെയ്മര്‍ ജാസ്മിന്‍ തന്നെ ആണ്. ഇത് വരെ പുറത്തയവരില്‍ നെഗറ്റീവ് ആയി പുറത്ത് ആവാന്‍ പോകുന്ന ആദ്യ ആള്‍ നോറ ആവും. കഴിഞ്ഞ തവണത്തെ അഞ്ചൂസിനെ പോലെ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X